കുമ്പള: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു.
കാറോടിച്ചിരുന്ന യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഒളയത്തെ ആഷിഖ (13), ലുബ്‌ന (13), ഹീന (14) എന്നിവരെ 25ന് വൈകിട്ട് കാറിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍...
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്റെ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും.
https://youtu.be/COv52Qyctws
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തും. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
2020ൽ മുഖ്യമന്ത്രിയുടെ...
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയില്‍വേ സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേയുടെത്. ഇന്ത്യയുടെ വടക്കു മുതല്‍ തെക്ക് വരെയും പടിഞ്ഞാറ് മുതല്‍ കിഴക്ക് വരെയും ഇന്ത്യന്‍ റെയില്‍വേ സഞ്ചരിക്കുന്നു. ഇത്രയും വലിയൊരു ഭൂഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന ഏതാണ്ട് പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാരുള്ള വലിയൊരു ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നിന്നും സാമൂഹിക മാധ്യമമായ ട്വിറ്ററില്‍...
ദില്ലി: ആന്ധ്രപ്രദേശ് തിരികെ പിടിക്കാൻ കോൺഗ്രസിന്റെ പുതിയ നീക്കം. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകളും നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള സോണിയാ ഗാന്ധിയുമായി ദില്ലിയിൽ എത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ തന്റെ പാർട്ടി ലയിപ്പിച്ച് ആന്ധ്രയിൽ സഹോദരനും മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ മത്സരിക്കാൻ ശർമിള...
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റത്.
അവിട്ടം ദിനമായ ഇന്നലെ ബെവ്കോ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്. മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം...
കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ സെപ്റ്റംബര്‍ രണ്ടിനു ശേഷം മഴ വ്യാപകമാകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് മഴയ്ക്കു കാരണമാവുക. സെപ്റ്റംബര്‍ മൂന്നിന് മഴ കൂടുതല്‍ ശക്തമാവും.
ആദ്യഘട്ടത്തില്‍ കേരളത്തിലെ തെക്കന്‍ജില്ലകളിലും പിന്നീട് വടക്കന്‍ ജില്ലകളിലുമാണ് മഴ ശക്തമാവുക. സെപ്റ്റംബറില്‍ 250 മി.മീ അധികം മഴ...
അവശനായ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശ് ദേവാസ് ജില്ലയിലാണ് സംഭവം. വനത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവത്തിന്റെ തുടക്കം.
പുലിയെ കണ്ട നാട്ടുകാര്‍ ആദ്യം ഭയന്നുവെങ്കിലും പുലി അവശനാണെന്ന് മനസിലാക്കിയ നാട്ടുകാര്‍, ഇതിനെ ശല്യപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. അവശനായ പുലിയുടെ പുറത്ത് കയറി ഇരിക്കുന്നതും തള്ളുന്നതും വീഡിയോയില്‍ കാണാന്‍...
സ്വകാര്യത സംരക്ഷണം കൂടുതല്‍ ബലപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. കോളുകള്‍ക്ക് വേണ്ടി റിലേ മെക്കാനിസം എന്ന പേരിലാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുന്നത്.
കോള്‍ ചെയ്യുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. ഇതിലൂടെ വാട്സ്ആപ്പ് സെര്‍വര്‍ വഴി കോള്‍ വഴിതിരിച്ചുവിട്ട് ലൊക്കേഷന്‍ തിരിച്ചറിയുന്നതില്‍ നിന്ന് തടയും....
കുമ്പള: ബന്തിയോട് ഒളയത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; കുമ്പള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളെയാണ് കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ കേസ് എടുത്തിട്ടുണ്ട്. കുട്ടികളെ ഇടിച്ച് വീഴ്‌ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിലെ ഓണഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേയ്‌ക്ക് മടങ്ങിയ ആഷിക, മുസ്‌ലിഫ...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...