കാസര്‍കോട്: കുമ്പളയിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. ഇന്നലെ വൈകിട്ടാണ് ഉത്തരവ് ഇറക്കിയത്. കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലേക്കാണ് മാറ്റം.
ആരോപണവിധേയരായ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് ഇന്നലെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നായിരുന്നു...
ദില്ലി: ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില...
ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ വേണ്ടി സമിതിക്ക് രൂപം നൽകി. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു 'രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണായക നീക്കം.
മുൻരാഷ്ട്രപതി...
ദില്ലി: പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം.
അതേസമയം, ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ അടക്കം ഇന്ന് പ്രഖ്യാപനം...
സീരിയല്‍ നടി അപര്‍ണാ നായരുടെ മരണത്തില്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങിയിരിക്കുകയാണ് പ്രേക്ഷകരും സുഹൃത്തുക്കളും. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അപര്‍ണാ നായരെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിന് തൊട്ടു മുമ്പ് പോലും താരം സന്തോഷകരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
അപര്‍ണ നായര്‍ ചെറിയ മകളുടെ ഫോട്ടോയാണ് അവസാനമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്....
തിരുവനന്തപുരം: സിനിമ, സീരിയൽ താരം അപർണ അന്തരിച്ചു. കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കാൻസർ ചികിത്സാ രംഗത്ത് നിര്‍ണായക കണ്ടുപിടിത്തവുമായി ഇംഗ്ലണ്ട്. ഒരൊറ്റ കുത്തിവെപ്പിലൂടെ കാന്‍സര്‍ ചികിത്സയുടെ സമയപരിധി മൂന്നിലൊന്നായി കുറയുമെന്ന് ഇംഗ്ലണ്ട് പറയുന്നു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസാണ് (എൻഎച്ച്എസ്) ഇത് ലഭ്യമാക്കുന്നത്. ലോകത്തില്‍ തന്നെ ഇത്തരമൊരു ചികിത്സ ഇതാദ്യമാണ്. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കുത്തിവെപ്പ്...
ഇസ്ലാമാബാദ്: കല്യാണസദ്യക്കിടെയുള്ള തല്ല് വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട്. പപ്പടം കിട്ടിയില്ല, പായസം കിട്ടിയില്ല എന്നൊക്കെ പറഞ്ഞുള്ള കല്യാണത്തല്ലുകൾ കേരളത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പാകിസ്ഥാനിൽ നിന്നുള്ളതെന്ന തരത്തിലുള്ള ഒരു കല്യണത്തല്ലിന്റെ വീഡിയോയാണ് വൈറലാകുന്നത്. മട്ടൻ ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ പീസില്ല എന്നതാണ് കല്യണത്തല്ലിന്റെ കാരണം. അടിയെന്നുപറഞ്ഞാലോ, നല്ല പൊരിഞ്ഞ അടി.
സാമൂഹ്യമാധ്യമമായ ‘X’ -ലാണ് വീഡിയോ...
കാസര്‍കോട്: കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഫര്‍ഹാസിന്റെ കുടുംബം. ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അറിയുന്നു. ഒരു ദിവസം സ്ഥലം മാറ്റം ഉണ്ടെന്ന് പറയുന്നു, പിറ്റേ ദിവസം ഇല്ലെന്ന് പറയുന്നു. സ്ഥലം മാറ്റമല്ല തങ്ങളുടെ ആവശ്യം. പൊലീസ് പല കളികളും കളിക്കുന്നുണ്ട്. അത് നടക്കട്ടെ. തങ്ങളുടെ...
കഴിഞ്ഞ ദിവസം മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്റർമയാമിയെ നാഷ്‍വില്ലേ സമനിലയിൽ തളച്ചിരുന്നു. കളിയിലുടനീളം ഇന്റർമയാമിയുടെ ആധിപത്യം ആയിരുന്നെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. സൂപ്പർ താരം ലയണൽ മെസ്സി എത്തിയ ശേഷം ഇതാദ്യമായാണ് ഒരു മത്സരത്തിൽ മയാമി ജയം കുറിക്കാതെ പോകുന്നത്. 70 ശതമാനം നേരവും പന്ത് കൈവശം വച്ചത് ഇന്റർമയാമിയായിരുന്നു.
മത്സരത്തിൽ രണ്ട്...
കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം.
കേവലം...