Latest news

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്നു ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ്...

കേരളത്തിൽ പെരുമഴ വരുന്നു, ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മറ്റന്നാൾ റെഡ് അലർട്ട് അടക്കം മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലേര്‍ട്ടാണ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

ഈ വർഷത്തെ ബലിപെരുന്നാള്‍ തീയതി പ്രവചിച്ച് യുഎഇയിലെ വിദഗ്ധർ

ദുബൈ: യുഎഇയില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂൺ ആറിന് ആകാന്‍ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 28 ബുധനാഴ്ച ദുല്‍ഹജ്ജ് ആദ്യ ദിനം ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് ആകാനാണ് സാധ്യതയെന്ന് ഇദ്ദേഹം അറിയിച്ചു. അറഫാ ദിനം...

സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചതാ; ഹെൽമെറ്റില്ലാത്തതിനാൽ മദ്രസ അധ്യാപകന് 500 രൂപ പിഴ

കോഴിക്കോട്: ഇനി സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നവർ സൂക്ഷിക്കണം, യാത്ര ചെയ്യുമ്പോൾ മാത്രമല്ല, നിർത്തിയിട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോഴും ഹെൽമറ്റ് ധരിക്കണം. താമരശ്ശേരി സ്വദേശിയായ സുബൈർ നിസാമി കഴിഞ്ഞ ഒന്നാം തിയതി പാനൂരിൽ പോയിരുന്നു. ഇടക്ക് വെച്ച് സ്കൂട്ടർ ഓഫായി, എത്ര ശ്രമിച്ചിട്ടും സെൽഫ് സ്റ്റാർട്ട് ആക്കാൻ സാധിച്ചില്ല, തുടർന്ന് ഹെൽമെറ്റ്...

ആറുവരി ദേശീയപാത: കാസർകോട് അപകടസാധ്യത 56 സ്ഥലങ്ങളിൽ; കാലവർഷത്തിനു മുൻപു നടപടിക്ക് നിർദേശം

കാസർകോട് ∙ ദേശീയപാതയിലെ ദുരന്തനിവാരണ പഠനത്തിനായി കലക്ടർ നിയോഗിച്ച വിദഗ്ധസമിതി 41 കേന്ദ്രങ്ങളിലായി 56 സ്ഥലങ്ങളിൽ അപകടസാധ്യതയുള്ളതായി കണ്ടെത്തി, പരിഹാരങ്ങളും നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കാലവർഷം ആരംഭിക്കുന്നതിനു മുൻപു മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാൻ നടപടി സ്വീകരിക്കാൻ കലക്ടർ കെ.ഇമ്പശേഖർ നിർദേശം നൽകി. ദേശീയപാതയിലെ ദുരന്തനിവാരണത്തിനു പ്രഥമ പരിഗണന നൽകുമെന്നു കലക്ടർ പറഞ്ഞു. ദുരന്തനിവാരണ പ്രവൃത്തി...

കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു; ഒരാളുടെ ആരോഗ്യനില ​ഗുരുതരം

കാസർകോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ് (9), മഡിയനിലെ ഹൈദറിൻ്റെ മകൻ അൻവർ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അൻവറിൻ്റെ സഹോദരൻ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നേമുക്കാലോടെയാണ്...

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി...

പൊറോട്ട, ബീഫ് ഫ്രൈക്കൊപ്പം ഗ്രേവി സൗജന്യമില്ല; ഇടപെടാൻ വകുപ്പില്ലെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി ഷിബു.എസ് കോലഞ്ചേരി പത്താം മൈലിലെ 'ദി പേർഷ്യൻ ടേബിൾ' എന്ന റെസ്റ്റോറന്റ്നെതിരെ നൽകിയ പരാതിയാണ് കോടതി തള്ളിയത്. പരാതിക്കാരനും സുഹൃത്തും 2024 നവംബർ മാസത്തിലാണ് എതിർകക്ഷിയുടെ റസ്റ്റോറന്റിൽ...

സ്‌കൂൾ വിടുന്നതിന് മുമ്പ് നിശ്ചിത സമയം ഇനി മുതൽ കളിക്കാനുള്ള സമയം; സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി

മലപ്പുറം: കുട്ടികളിൽ സമ്മർദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളിൽ പ്രത്യേക സമയം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന തലമുറ സമ്മർദങ്ങൾക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം പൂർണ്ണമായി ഒഴിവാക്കണമെന്ന...

കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുതാണു, റോഡിൽ പലയിടത്തും വിള്ളൽ

കാസർകോഡ്: കാസർകോ‍‍‍‍‍ഡ് ജില്ലയിലെ കാഞ്ഞങ്ങാട് വീണ്ടും സർവീസ് റോഡ് തകർന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡിൽ പലയിടത്തും വിള്ളലുകളുമുണ്ട്. വീടുകൾക്ക് സമീപത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കാഞ്ഞങ്ങാട് കൂളിയങ്കാലിൽ ദേശീയപാത 66ലാണ് റോഡ് തകർന്നത്. വളരെ ​ഗുരുതരമായ അവസ്ഥയിലാണ് ഈ റോഡുള്ളത്. ഏകദേശം 50 മീറ്ററോളം ദൂരത്തിൽ റോഡിന്റെ ഒരു ഭാ​ഗം...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img