Latest news

അപകടം എന്തുകൊണ്ട് അറിയിച്ചില്ല?, പിന്തുടർന്ന പൊലീസ് വാഹനം ആരാണ് ഓടിച്ചത് ?; ഫർഹാസിന്റെ മരണത്തിൽ കുടുംബം!

കാസർകോട്: കുമ്പളയിലെ ഫർഹാസിന്റെ അപകട മരണത്തിൽ വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. പൊലീസ് പിന്തുടർന്നതിന് പിന്നാലെയായിരുന്നു. കാർ അപകടത്തിൽപ്പെട്ടതും ഫർഹാസ് മരിച്ചതും. ഈ സംഭവത്തിലാണ് പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് കുടുംബം പറയുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക സംഘം ഫർഹാസിന്‍റെ മരണം അന്വേഷിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ...

മംഗലൂളൂ തൊക്കോട്ട് വാഹനങ്ങളുടെ കൂട്ടിയിടി.അപകടത്തിൽപ്പെട്ടത് കേരളത്തിൽ നിന്നുള്ള ബസ്സടക്കം നിരവധി വാഹനങ്ങൾ; 5 പേർക്ക് പരിക്ക്

മംഗളൂരു: തൊക്കോട്ട് ദേശീയ പാത 66ൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ നിരവധി പേർക്ക്.ശനിയാഴ്ച വൈകുന്നേരമാണ് തൊക്കോട്ട് ജംഗ്ഷനു സമീപം അപകടമുണ്ടായത്.മംഗളൂരുവിലേക്ക് പോകുകയായിരുന്ന മാരുതി സിയസ് കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ തൊട്ട് പിന്നിലുണ്ടായിരുന്ന ട്രക്ക് ഈ കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇതിന് പിന്നിൽ സഞ്ചരിച്ചിരുന്ന മാരുതി വാഗൺ ആർ കാർ വേഗതകുറച്ചു.വാഗൺ ആർ കാറിന് പിന്നിൽ വന്നിരുന്ന...

മംഗളൂരു സർവകലാശാലയിൽ ശംസുൽ ഇസ്‌ലാമിനെ തടഞ്ഞ എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

മംഗളൂരു: ഡൽഹി സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. ശംസുൽ ഇസ്‌ലാമിനെ മംഗളൂരു സർവകലാശാലയിൽ തടയാൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ കർണാടക മേഖലയിൽനിന്ന് രക്തസാക്ഷികളായ 132 ധീര ദേശാഭിമാനികളുടെ പേരുകൾ അടങ്ങിയ പോസ്റ്റർ ശംസുൽ ഇസ് ലാം അനാച്ഛാദനം ചെയ്തു. ബി.വി...

പങ്കാളിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം: മാതാപിതാക്കള്‍ ഉള്‍പ്പെടെ ആര്‍ക്കും ഇടപെടാനാകില്ലെന്ന് കോടതി

പ്രയാഗ്‍രാജ്: വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉള്‍പ്പെടെ ആർക്കും ഇടപെടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലിവ് ഇന്‍ പങ്കാളികളായ യുവതീയുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് സുരേന്ദ്ര സിങ്ങിന്‍റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരുവരുടെയും സമാധാനപരമായ ജീവിതം തടസ്സപ്പെട്ടാൽ പൊലീസിനെ സമീപിക്കാമെന്നും അവർക്ക് ഉടനടി സംരക്ഷണം...

വെള്ളമെന്നു കരുതി ബാറ്ററി വെള്ളം മദ്യത്തില്‍ മിക്‌സ് ചെയ്തു കഴിച്ചു; 62 കാരന് ദാരുണാന്ത്യം

ഇടുക്കി: അബദ്ധത്തിൽ ബാറ്ററി വെള്ളം മദ്യത്തിൽ ഒഴിച്ച് കുടിച്ച വയോധികൻ മരിച്ചു.മൂലമറ്റം സ്വദേശി മോഹനൻ ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹം മദ്യം കഴിച്ചത്. അസ്വഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു.

ബി.ജെ.പി പ്രതിഷേധത്തിനിടെ തേനീച്ച ആക്രമണം; ഇറങ്ങിയോടി എം.പിയും അനുയായികളും (വീഡിയോ)

കോലാർ: ബി.ജെ.പിയുടെ പ്രതിഷേധ പരിപാടിക്കിടെ എം.പിക്കും പ്രവർത്തകർക്കുമെതിരെ തേനീച്ചകളുടെ കൂട്ട ആക്രമണം. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചവരെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. കർഷക മോർച്ചയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയതോടെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിലുള്ള തേനീച്ചക്കൂട്ടം ഇളകുകയായിരുന്നു. പ്രതിഷേധക്കാരെയും സമീപത്തുണ്ടായിരുന്ന പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും തേനീച്ചകൾ ആക്രമിച്ചു. തേനീച്ചകളുടെ കുത്തേറ്റ...

മൊറോക്കോ ഭൂചലനം: മരണം 600 കടന്നു; നൂറുകണക്കിനാളുകള്‍ക്ക് പരുക്ക്

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 600 കടന്നു. 632 പേർ മരിച്ചതായും 329 പേര്‍ക്ക് പരുക്കേറ്റതായും ഔദ്യോഗിക മാധ്യമം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹൈ അറ്റ്‌ലസിലെ ഇഗില്‍ പ്രദേശത്താണാണുണ്ടായതെന്നാണ് മൊറോക്കോയുടെ ജിയോഫിസിക്കല്‍ സെന്ററിൽനിന്നുള്ള റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗലും അള്‍ജീരിയയുംവരെ പ്രകമ്പനം അനുഭവപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. പ്രഭവകേന്ദ്രത്തിന്...

രണ്ട് മാസം മുമ്പ് 200 രൂപയെങ്കില്‍ ഇന്ന് മൂന്ന് രൂപ പോലും കിട്ടുന്നില്ല; തക്കാളിയെ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകർ

വിശാഖപട്ടണം: രാജ്യത്ത് എല്ലായിടത്തും തക്കാളി കിട്ടാക്കനിയായിരുന്ന നാളുകള്‍ മറന്നു തുടങ്ങാറായിട്ടില്ല. വന്‍ വിലക്കയറ്റം കാരണം പ്രമുഖ റസ്റ്റോറന്റുകള്‍ പോലും വിഭവങ്ങളില്‍ നിന്ന് തക്കാളി ഒഴിവാക്കുകയും വീടുകളിലെ അടുക്കളകളില്‍ അപൂര്‍വ വസ്തുവായി മാറുകയും ചെയ്തിരുന്ന തക്കാളിക്ക് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ വന്‍ വിലയിടിവ് നേരിടുകയാണ് ഇപ്പോള്‍. രണ്ട് മാസം മുമ്പ് രാജ്യത്തെ പല നഗരങ്ങളിലും കിലോയ്ക്ക്...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് തടയാനുള്ള കുതന്ത്രമോ ഈ പ്രചരണം? എന്താണ് സത്യം?!

ഫ്ലെക്സ് ഫ്യുവല്‍ ഇന്ധനത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചയിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി വാഹനലോകം. ബദൽ ഇന്ധനമായ എത്തനോൾ ഉപയോഗിച്ച് പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ കാറായ ഇന്നോവ ഹൈക്രോസിനെ ടൊയോട്ട മോട്ടോർ അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചതോടെയാണ് ഇത്തരം എഞ്ചിനുകള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗാമായാണ് എത്തനോള്‍...

വേനല്‍ ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം

കൊച്ചി: ഇത്തവണത്തെ വേനല്‍ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തെ കണക്കാണിത്. ഇത്തവണ താരതമ്യേന ചൂട് കൂടുതലായതിനാലാണ് കുടിവെള്ള വില്‍പ്പന തകൃതിയായി നടന്നത്. ഓണത്തിന് മാത്രം 20 ശതമാനം അധിക വില്‍പ്പന നടന്നു. കേരളത്തില്‍ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ദിവസം ഒരു ലിറ്ററിന്റെ,...
- Advertisement -spot_img

Latest News

ഐപിഎല്‍ കളിക്കാന്‍ വിട്ടില്ലെങ്കില്‍ വിരമിക്കും’: ശ്രീലങ്കന്‍ ബോര്‍ഡിനെതിരേ ആര്‍സിബി പേസര്‍

കൊളംബോ: ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കാത്തതില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര ശ്രീലങ്ക ക്രിക്കറ്റിലെ (എസ്എല്‍സി) ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍. ഐപിഎല്‍...
- Advertisement -spot_img