മഞ്ചേശ്വരം: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്.
ഇന്നലെ ഉച്ചയ്ക്കാണ് ഇവരുടെ കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സുമംഗലി ഭർത്താവ് സത്യനാരായണനോട് പിണങ്ങി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെയും...
കോഴിക്കോട് ജില്ലയിൽ പനിമൂലം മരിച്ച രണ്ടുപേർ നിപ വൈറസ് ബാധിതരായിരുന്നുവെന്ന് സ്ഥിരീകരിച്ചെങ്കിലും ഉറവിടം കണ്ടെത്താനാകാത്തതില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. നിപയുടെ വ്യാപനം തടയാൻ എല്ലാ പഴുതുകളുമടച്ച് സർക്കാർ ക്രമീകരണങ്ങൾ നടത്തുന്നുണ്ടെങ്കിലും വൈറസ് എങ്ങനെ ബാധിച്ചുവെന്നത് അവ്യക്തമായി തുടരുകയാണ്. ഉറവിടം കണ്ടെത്തുകയെന്നത് പ്രതിരോധ നടപടികൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.
നിപ വൈറസ് മൂലം മരിച്ച കോഴിക്കോട് സ്വദേശികള്‍...
മംഗളൂരു: അബുദാബിയിൽനിന്നും ദുബായിൽനിന്നും മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി മൊത്തം 82 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് കാസർകോട് സ്വദേശികൾ കസ്റ്റംസ് പിടിയിലായി. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
കാസർകോട് മൊഗ്രാൽ സ്വദേശി മുഹമ്മദ് ഷർഫാദ് (25), ബേവിഞ്ച സ്വദേശി ഉനൈസ് (38), കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ആസിഫ്...
കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
ന്യൂയോർക്ക്: സ്മാർട്ട് ഫോൺ വിപണി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. നിരവധി പുതിയ സവിശേഷതകളുമായി ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ ബുധനാഴ്ച പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ്...
സ്വന്തമായൊരു കാർ വാങ്ങുക എന്നത് പലരുടെയും സ്വപ്‍നമാവും. അവരിൽ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അതുകൊണ്ടുതന്നെ സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ് കാറുകൾ പരിഗണിക്കുവരും കുറവല്ല.
ഇങ്ങനെ വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിൽ...
ദില്ലി : പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര സഹമന്ത്രി സുബാസ് സർക്കാരിനെയാണ് ബിജെപി പ്രവർത്തകർ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടപടി.
അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും മന്ത്രിക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ബാങ്കുരയില്‍ മന്ത്രി യോഗം നടത്തുമ്പോഴാണ് സംഭവം. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമാണ് സുഭാസ് സർക്കാർ. ബംഗാള്‍ ബിജെപിയില്‍...
ദില്ലി: ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം അധിക ജീഎസ്ടി ഏർപ്പെടുത്താൻ നീക്കം. ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ പത്ത് ശതമാനം അധിക ജിഎസ്ടി ചുമത്താൻ ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി പൊല്യുഷൻ ടാക്സ് എന്ന പേരിൽ ഡീസൽ എൻജിൻ വാഹനങ്ങൾക്ക് അധിക ജിഎസ്ടി കൂടി ചുമത്താനുള്ള നിർദേശം ചൂണ്ടിക്കാട്ടി ധനമന്ത്രാലയത്തിന്...
സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. പൊതു സ്ഥലത്ത് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് എടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റം. ഡിജിറ്റൽ യുഗത്തിൽ ഇത്തരം വിഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക്...
കേരള മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ടിക്കാറാം അംഗത്വം സ്വീകരിച്ചതെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ മത്സരിച്ചേക്കും.
ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് 6 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. മോശമായ ബാറ്റിംഗ് പ്രകടനം കാരണമാണ് ലക്‌നൗ തോറ്റത്....