Latest news

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണം; മന്ത്രി ആന്റണി രാജു

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന്  മറുപടി നൽകുകയായിരുന്നു മന്ത്രി. വാഹനങ്ങൾ...

പുതിയ തുടക്കത്തിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും, എന്താണ് വാട്ട്സ്ആപ്പ് ചാനൽ ?

'വാട്ട്സ്ആപ്പ് ചാനൽ' ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും. 'എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്‌റ്റുകളുടെ ഇൻസൈഡ് സ്‌കൂപ്പുകൾക്കായി ഫോളോ ചെയ്യൂ,...

വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ ഏതെല്ലാം? വീഡിയോയുമായി കേരള പൊലീസ്

വാഹനത്തിൽ ഏതെല്ലാം രേഖകളാണ് സൂക്ഷിക്കേണ്ടത്? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. 'ഇത്തിരിനേരം ഒത്തിരി കാര്യം' എന്ന ടാഗ് ലൈനോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം കൃത്യമായി പറയുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ടാക്സ് സർട്ടിഫിക്കറ്റ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുക പരിശോധന...

നിപാ വൈറസ്; കാസർകോട് ജില്ലയിലും ജാഗ്രത പാലിക്കണം: ഡി.എം.ഒ

കാസർകോട് : കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ജില്ലയായ കാസര്‍കോട് ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തുകയും പകര്‍ച്ചവ്യാധി പരിവീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ...

നിപാ വൈറസ്: സമ്പർക്ക പട്ടികയിൽ 702 പേർ; 47 വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ

കോഴിക്കോട്‌: ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച മൂന്ന്‌ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി ഇതുവരെ  കണ്ടെത്തിയത്‌ 702 പേരെ. 30ന്‌ മരണമടഞ്ഞ മരുതോങ്കര സ്വദേശി മുഹമ്മദിന്റെ സമ്പർക്ക പട്ടികയിൽ 371 പേരുണ്ട്‌.  ആയഞ്ചേരി മംഗലാട്‌  സ്വദേശി ഹാരിസിന്റെ സമ്പർക്കപട്ടികയിൽ 281 പേരാണുള്ളത്‌. സ്വകാര്യ ആശുപത്രയിൽ വെന്റിലേറ്ററിലുള്ള  കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്‌. നിപാ സ്ഥിരീകരിച്ചവ ഉൾപ്പെടെ...

മഴക്കുറവ്; കാസർകോട് ജില്ലയ്ക്ക് ജാഗ്രതാ നിർദേശം

കാസർകോട് : കാലവർഷത്തിൽ മഴലഭ്യത കുറഞ്ഞത്തോടെ ജാഗ്രതയോടെ ജലം ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. ജലസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് നിർദേശം.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 12 വരെ 2703.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1904.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന മഴയിൽ 30 ശതമാനം കുറവ്....

കാറില്‍ കടത്തിയ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി സ്ത്രീയടക്കം മൂന്നുപേരെ വിദ്യാനഗര്‍ പൊലീസും എസ്.പിയുടെ സ്‌ക്വാഡും പിടികൂടി. മുട്ടത്തൊടി ക്യാമ്പ് ഹൗസിന് സമീപം താമസിക്കുന്ന ഖമറുന്നിസ (42), കൂടെ താമസിക്കുന്ന പി.എ അഹമ്മദ് ഷരീഫ് (40), ചേരൂര്‍ മിഹ്‌റാജ് ഹൗസിലെ മുഹമ്മദ് ഇര്‍ഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ പി....

‘വിവാദ കത്ത് പിണറായി വിജയനെ കാണിച്ചു, ചര്‍ച്ച നടത്തി’; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി നന്ദകുമാര്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടി ജി നന്ദകുമാർ. അതിജീവിതയുടെ കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച്  പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ടി ജി നന്ദകുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട്...

90 ലക്ഷം രൂപയുടെ തിമിംഗലഛർദി എന്ന ആംബർഗ്രിസുമായി മംഗളുരുവിൽ മൂന്ന് പേർ പിടിയിൽ

മംഗളുരു: മംഗളൂരിവിൽ തിമിംഗല ഛർദ്ദിയുമായി മൂന്നുപേർ പിടിയിൽ. 90 ലക്ഷം രൂപയുടെ ആംബർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദിയുമായാണ് ഇവർ പിടിയിലായത്. നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച ശിവമുഖ ജില്ലയിലെ സാഗർ സ്വദേശി ആദിത്യ, ഹാവേരി ജില്ലയിലെ ഷിഗോൺ സ്വദേശി ലോഹിത് കുമാർ, ഉടുപ്പി സാലി സ്വദേശി ജയകര എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാന്ന്...

48 എംപി ക്യാമറ; 2 ലക്ഷം രൂപ വരെ വില; ഐഫോണ്‍ 15 സീരീസ് വിപണിയില്‍

ഐഫോണിന്റെ 15 സീരീസ് വിപണിയില്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് വിപണിയിലെത്തുന്നത്. ഫോണ്‍ കൂടാതെ സീരീസ് 9, അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ്...
- Advertisement -spot_img

Latest News

ഡല്‍ഹിക്കെതിരായ തോല്‍വി, പന്തിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക (വിഡിയോ)

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് 6 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. മോശമായ ബാറ്റിംഗ് പ്രകടനം കാരണമാണ് ലക്‌നൗ തോറ്റത്....
- Advertisement -spot_img