Latest news

റിയാസ് മൗലവി വധം: അന്തിമവാദം തുടങ്ങി

കാസർകോട്: ചൂരി മദ്രസയിലെ അധ്യാപകനും കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.കെ. ബാലകൃഷ്ണന്റെ മുൻപാകെ ആരംഭിച്ചു. 2017 മാർച്ച് 20-ന് പുലർച്ചെ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദമാണ് ആരംഭിച്ചത്. മൂന്ന്‌ പ്രതികളാണുള്ളത്. കേസിന്റെ...

ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : അമ്മയെ മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

ഉപ്പള: ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വയലിൽ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ മംഗളൂരുവിലെ ഗവ. വെൻലോക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാനസികപ്രശ്‌നങ്ങളെതുടർന്നാണ് ഇവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതെന്ന്‌ ബന്ധുക്കൾ അറിയിച്ചു. ഉപ്പള പച്ചിലംപാറയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉപ്പള കൊടിബയലിലെ സുമംഗല-സത്യനാരായണ ദമ്പതിമാരുടെ കുഞ്ഞാണ്‌ മരിച്ചത്. അമ്മയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ...

ഹൃദ്രോഗിയുടെ കുടുംബം കഴിയുന്നത് കുടിലില്‍: അയല്‍വാസികളായ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു; ഒരുങ്ങിയത് 11 ലക്ഷത്തിന്റെ വീട്

തൃശ്ശൂര്‍: തൊട്ടടുത്ത വീടുകളിലെ എട്ട് മരുമക്കള്‍ ഒരുമിച്ചുനിന്നപ്പോള്‍ അയല്‍വാസിയായ ഹൃദ്രോഗിയുടെ കുടുംബത്തിന് സ്വന്തം വീടായി. ചാമക്കാലയിലാണ് സൗഹൃദത്തിന്റെ നല്ല കാഴ്ച. മരുമകളുമാര്‍ ഇടയ്ക്കിടെ കുശലം പറയുന്നതിനിടെ ഒരു കാര്യം പങ്കിട്ടു. നാട്ടില്‍ എല്ലാവരും നല്ല വീടുകളില്‍ കഴിയുമ്പോള്‍ ഹൃദ്രോഗിയായ ഹമീദും കുടുംബവും താമസിക്കുന്നത് കുടിലിലാണ്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ബുദ്ധിമുട്ടിലാണ്. എന്തെങ്കിലും ചെയ്യണം....

വിമാനത്തില്‍ കുഞ്ഞിന് സീറ്റ് നല്‍കിയില്ല, സ്പൈസ് ജെറ്റ് വിമാനത്തിനെതിരെ പരാതിയുമായി ഉംറ തീര്‍ഥാടക

ജിദ്ദ: കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തില്‍ രണ്ട് വയസായ കുഞ്ഞിന് സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് യാത്രക്കാരി ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകി. സെപ്തംബര്‍ 12നു കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്പൈസ് ജെറ്റിന്‍റെ എസ്.ജി 35 വിമാനത്തിലാണ് വിമാന ജീവനക്കാരില്‍ നിന്നും ദുരനുഭവം ഉണ്ടായത്. ഉംറ വിസയില്‍ ഉമ്മയോടൊപ്പം യാത്ര ചെയ്ത സൈഹ എന്ന...

ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ച കേസ്: സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര കോടതിയിൽ വിങ്ങിപ്പൊട്ടി, ഈ മാസം 23വരെ റിമാൻഡിൽ

മംഗളൂരു: കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്ന് ഏഴ് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ അറസ്റ്റിലായ സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുരയെ ബംഗളൂരു അഡി.പ്രിൻസിപ്പൽ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച ഈ മാസം 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.കൂട്ടുപ്രതികളായ ശ്രീകാന്ത് നായക് ഗംഗൻ...

മദ്യം മോഷ്ടിച്ചു; വിവാഹദിവസം വരന്‍ അറസ്റ്റില്‍; വധു വരന്റെ സഹോദരനെ വിവാഹം ചെയ്തു

ലഖ്‌നൗ: മദ്യം മോഷ്ടിച്ച കേസിന് വിവാഹ ദിവസം വരന്‍ അറസ്റ്റിലായതിന് പിന്നാലെ വരന്റെ സഹോദരനെ വിവാഹം ചെയ്ത് പ്രതിശ്രുത വധു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം നടന്നത്.അലിഗഢ് നഗരത്തില്‍ തന്നെയുളള ഒരു പെണ്‍കുട്ടിയുമായി 26 കാരനായ സിക്കന്ദര്‍റാവു സ്വദേശിയായ ഫൈസല്‍ അഹമ്മദ് എന്ന യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ കല്യാണ ദിവസം വധുവിന്റെ വീട്ടിലേക്ക് പോകുന്ന...

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണം; മന്ത്രി ആന്റണി രാജു

വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന്  മറുപടി നൽകുകയായിരുന്നു മന്ത്രി. വാഹനങ്ങൾ...

പുതിയ തുടക്കത്തിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും, എന്താണ് വാട്ട്സ്ആപ്പ് ചാനൽ ?

'വാട്ട്സ്ആപ്പ് ചാനൽ' ഫീച്ചറിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ആ താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഈ ഫീച്ചറിൽ താരങ്ങളുടെ സിനിമ അപ്ഡേറ്റുകൾ ഉൾപ്പടെ ഉള്ളവ അറിയാൻ സാധിക്കും. 'എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്‌റ്റുകളുടെ ഇൻസൈഡ് സ്‌കൂപ്പുകൾക്കായി ഫോളോ ചെയ്യൂ,...

വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ ഏതെല്ലാം? വീഡിയോയുമായി കേരള പൊലീസ്

വാഹനത്തിൽ ഏതെല്ലാം രേഖകളാണ് സൂക്ഷിക്കേണ്ടത്? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. 'ഇത്തിരിനേരം ഒത്തിരി കാര്യം' എന്ന ടാഗ് ലൈനോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം കൃത്യമായി പറയുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ടാക്സ് സർട്ടിഫിക്കറ്റ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുക പരിശോധന...

നിപാ വൈറസ്; കാസർകോട് ജില്ലയിലും ജാഗ്രത പാലിക്കണം: ഡി.എം.ഒ

കാസർകോട് : കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത ജില്ലയായ കാസര്‍കോട് ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തുകയും പകര്‍ച്ചവ്യാധി പരിവീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ...
- Advertisement -spot_img

Latest News

വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ്

കോഴിക്കോട്: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. എന്നാല്‍ പാര്‍ട്ടി വിടില്ലെന്നും നൂര്‍ബിന പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നൂര്‍ബിന...
- Advertisement -spot_img