Latest news

അറസ്റ്റില്‍നിന്നു രക്ഷപ്പെടാന്‍ ചൈത്ര മുസ്‌ലിം നേതാവിന്റെ വീട്ടിൽ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു: ബി.ജെ.പി നിയമസഭാ ടിക്കറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ചൈത്ര കുന്ദാപുര അറസ്റ്റ് ഒഴിവാക്കാൻ മുസ്‌ലിം നേതാവിന്റെ വീട്ടിൽ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. മുസ്‌ലിംകള്‍ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായികയായ സംഘ്പരിവാറിന്റെ തീപ്പൊരി പ്രഭാഷകയാണ് ചൈത്ര. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇവര്‍ ഉഡുപ്പിയിലെ യൂത്ത് കോൺഗ്രസ് നേതാവായ സുരയ്യ അൻജുമിന്റെ വീട്ടിൽ അഭയം...

വാട്ടര്‍ ബോയ് കോഹ്‌ലി; കാണികളെ ചിരിപ്പിച്ച് ഓട്ടം, വീഡിയോ വൈറല്‍

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ്. നേരത്തേ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ പല താരങ്ങള്‍ക്കും വിശ്രമം നൽകിയാണ് ഇന്ത്യ ഇന്ന് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയപ്പോൾ തിലക് വർമ, സൂര്യകുമാർ...

മഖ്ദുമിയ്യ മീലാദ് കാമ്പയിന് തുടക്കമായി

മുട്ടം: അഭയമാണ് തിരുനബി(സ) എന്ന പ്രമേയത്തിൽ റബീഉൽ അവ്വൽ 1മുതൽ ആരംഭിച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന മഖ്ദൂമിയ്യ മീലാദ് കാമ്പയിനിന് തുടക്കമായി സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം പതാക ഉയർത്തി. സയ്യിദ് ശറഫുദ്ദീൻ അഹ്സനി അൽഹാദി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്...

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസവും ഭരണഘടനാ ആമുഖം വായിക്കല്‍ നിര്‍ബന്ധം; തീരുമാനവുമായി സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസവും ഭരണഘടനാ ആമുഖം വായിക്കൽ നിർബന്ധമാക്കി കർണാടക സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ-സ്വകാര്യ സ്‌കൂളുകളിൾക്കും കോളജുകൾക്കും നിയമം ബാധകമാകുമെന്ന് വാർത്താ ഏജൻസിയായ 'എ.എൻ.ഐ' റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ജനാധിപത്യദിനത്തിന്റെ ഭാഗമായാണു പ്രഖ്യാപനം. ഭരണഘടന അനുശാസിക്കുന്ന മൗലികമായ ഉത്തരവാദിത്തങ്ങൾ പൗരന്മാർ നിർവഹിക്കേണ്ടതുണ്ടെന്നു തീരുമാനം പ്രഖ്യാപിച്ച് സാമൂഹികക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പ പറഞ്ഞു. സ്‌കൂളുകളിലും...

പ്രവാസികൾക്ക് തിരിച്ചടി; ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം, നിരവധി വിദേശി ജീവനക്കാരെ ബാധിക്കും

റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 മാർച്ച് 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ...

ക്‌ളിഫ് ഹൗസ് നവീകരണത്തിന് മുടക്കിയത് 15 കോടി, ഷാഫി പറമ്പിലിന്റെ ചോദ്യത്തിനുള്ള മറുപടി പിടിച്ചുവച്ച് മുഹമ്മദ് റിയാസ്

2016 നു ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാ ക്‌ളിഫ് ഹൗസില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി എത്ര കോടി ചിലവാക്കിയെന്ന ഷാഫി പറമ്പില്‍ എം എല്‍ എയുടെ ചോദ്യത്തിനുള്ള മറുപടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തടഞ്ഞുവച്ചുവെന്നാരോപണം. 2016 മുതല്‍ ഇതുവരെ ക്‌ളിഫ് ഹൗസില്‍ നടന്നത് 15 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് എന്നാണ് ടൂറിസം, പൊതുമരാമത്ത്...

ചിക്കനും പെറോട്ടയും വൈകി; ഹോട്ടല്‍ ജീവനക്കാരെ എടുത്തിട്ട് അടിച്ച് കേരള പൊലീസ്; അരിശം തീരാതെ ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്തു; ഒടുവില്‍ സിഐ പെട്ടു

ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഏറ്റുമാനൂരിലെ താര ഹോട്ടലില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ. കടപ്പൂര് സ്വദേശി ജി.ഗോപകുമാറിനെതിരേ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. ഐ.പി.സി. 354, എസ്.സി.എസ്.ടി. ആക്ട്...

കാസർകോട് ഉദുമയിൽ അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ

കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീന (30), മകള്‍ അനാന മറിയ ( 5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മ മകളെയും...

മന്ത്രിസഭയില്‍ അഴിച്ചുപണി; രണ്ടു മന്ത്രിമാര്‍ മാറും; ഗണേഷ് കുമാറില്‍ രണ്ടഭിപ്രായം

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. സോളാർ വിവാദ പശ്ചാത്തലത്തിൽ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രിയാക്കണോയെന്നതിൽ സി.പി.എം നേതാക്കൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. സ്പീക്കർ എ.എൻ ഷംസീർ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും വീണാ ജോർജ് സ്പീക്കറായേക്കുമെന്നാണ് സൂചന. പുനസംഘടന നവംബറിൽ നടക്കുമെന്നാണ് സൂചന. സർക്കാർ രണ്ടര...

കടലില്‍ മുക്കിയ കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ് ലഹരി; ആന്‍ഡമാനില്‍ നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്!

കവരത്തി: ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട. കസ്റ്റംസ് പ്രിവന്റിവ് എക്സൈസ് സംയുക്ത പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ലഹരി മാഫിയ സംഘം മുക്കിയ കപ്പലിലെ  മയക്കുമരുന്നാണ് വ്യാപകമായി തീരത്ത് എത്തിയത്. ജാപ്പനീസ് ബങ്കറിൽ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിൻ സംയുക്ത സംഘം നശിപ്പിച്ചു. പ്രദേശവാസികൾ സൂക്ഷിച്ച് രണ്ടര കിലോ മയക്കുമരുന്ന്  ഭരണകൂടത്തിന് തിരികെ...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img