Latest news

14 കോടിയിലേറെ രൂപയുടെ കള്ളക്കടത്ത്; ഒരു വിമാനത്തിലെ 113 യാത്രക്കാര്‍ക്കെതിരേയും കേസ്

ചെന്നൈ: നികുതിവെട്ടിച്ച് ഐ ഫോണുകളും ഗൂഗിള്‍ ഫോണുകളുമടക്കം ഗാഡ്ജറ്റുകള്‍ കടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്ത് ചെന്നൈ വിമാനത്താവള കസ്റ്റംസ്. മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലെത്തിയവര്‍ക്കെതിരെയാണ് കള്ളക്കടത്തിന് നടപടിയെടുത്തത്. വിലയേറിയ വസ്തുക്കള്‍ കടത്താന്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ തന്റെ സഹയാത്രികരെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് വിവരം. കടത്തിനായി തനിക്ക് കമ്മിഷന്‍, ചോക്ലേറ്റുകള്‍, മറ്റ്...

കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ വോര്‍ക്കാടി പാത്തൂര്‍ സ്വദേശിനി മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ യുവതി കര്‍ണാടക മുള്‍ക്കിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വോര്‍ക്കാടി പാത്തൂര്‍ സ്വദേശി ജയരാമ ഷെട്ടിയുടെയും സുഭിതയുടെയും മകള്‍ പ്രീതിക ഷെട്ടി(21) ആണ് മരിച്ചത്. സൂറത്കല്ലിലെ ഒടിയൂര്‍ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മുള്‍ക്കിയില വിജയ സന്നിധി ജംഗ്ഷനു സമീപമാണ് അപകടം. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ ഉഡുപ്പി ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോള്‍ കാറിടിച്ചായിരുന്നു...

കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

സഹരൻപൂർ: കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. അല്‍ക്ക(29) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റ് ചെയ്തു. അസുഖബാധിതയായ അല്‍ക്ക കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതാണ് സന്ദീപിനെ(30) പ്രകോപിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) അഭിമന്യു മംഗ്‌ലിക് പിടിഐയോട് പറഞ്ഞു.രോഷാകുലനായ സന്ദീപ് അൽക്കയെ മർദിക്കുകയും...

സൗദി യുവതിയുടെ പീഡന പരാതി; ‘മല്ലു ട്രാവലറു’ടെ പ്രതികരണം

കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ ഷക്കീര്‍ സുബാന്‍. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ പറഞ്ഞു. ''എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവര്‍ക്ക്...

വ്ളോഗര്‍ മല്ലു ട്രാവലറിനെതിരെ പീഡന പരാതി നല്‍കി സൗദി അറേബ്യൻ വനിത

മലയാളി വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കിര്‍ സുബാനെതിരെ പീഡന പരാതിയുമായി സൗദി അറേബ്യന്‍ യുവതി. ഇന്‍റര്‍വ്യു ചെയ്യാനെത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയതായി യുവതി ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. വാഹനങ്ങളെക്കുറിച്ചും യാത്രകളെകുറിച്ചും സമൂഹ മാധ്യമങ്ങ‍ളില്‍ വീഡിയോസ് പോസ്റ്റ് ചെയ്താണ് മല്ലു ട്രാവലര്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത...

റോഡരികിൽ കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ റോഡ് റോളർ കയറിയിറങ്ങി; മരണം

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവ് കൊല്ലപ്പെട്ടിട്ടുണ്ട്. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37)ആണ് മരിച്ചത്. റോഡ് റോളർ തലയിലൂടെയാണ് കയറിയിറങ്ങിയത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡ് നിർമ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയിൽ പെട്ടാണ് മരണം. വിനോദ് വാഹനത്തിന് മുന്നിൽ കിടക്കുകയായിരുന്നു. ഇത് റോഡ് റോളർ ഓടിച്ച ഡ്രൈവർ കണ്ടില്ല. വിനോദ് മദ്യപിച്ചിരുന്നതായും...

പൊലീസ് സേവന നിരക്കുകള്‍ കുത്തനെ കൂട്ടി; ആരാധനാലയങ്ങളുടേതടക്കം ഘോഷയാത്രകൾ നടത്തണമെങ്കിൽ ഫീസ് അടക്കണം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനത്ത് പൊലീസ് സേവനങ്ങളുടെ നിരക്കുകൾ കുത്തനെ കൂട്ടി. ആരാധനാലയങ്ങളുേടതടക്കം എല്ലാ ഘോഷയാത്രകൾക്കും നിശ്ചിത തുക പൊലീസ് സ്റ്റേഷനിൽ അടക്കണം. പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2,000 രൂപയും സബ്ഡിവിഷന്‍ പരിധിയില്‍ 4,000 രൂപയും ജില്ലതലത്തില്‍ 10,000 രൂപയും ഫീസ് നല്‍കണം. സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുലൈബ്രറികള്‍, ശാസ്ത്രസ്ഥാപനങ്ങള്‍ എന്നിവയെ...

ക്ഷണിക്കാതെ വിവാഹസദ്യയുണ്ണാൻ ഫ്രീക്കൻമാരെത്തി; ഓഡിറ്റോറിയത്തിൽ കൂട്ടത്തല്ല്

കോട്ടയം: ക്ഷണിക്കാത്ത വിവാഹ സത്ക്കാരത്തിന് ഒരുകൂട്ടം ചെറുപ്പക്കാർ ഭക്ഷണം കഴിക്കാനെത്തിയതോടെ ഓഡിറ്റോറിയത്തിൽ കൂട്ടത്തല്ല്. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വിവാഹസത്ക്കാരത്തിനിടെ കൂട്ടത്തല്ല് ഉണ്ടായത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ക്ഷണിക്കാതെ വിവാഹ സദ്യ കഴിക്കാനെത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളും തമ്മിലാണ് അടിപിടിയുണ്ടായത്. സംഘർഷത്തിൽ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. നിരവധിപ്പേർക്ക് നിസാര പരിക്കുകളേറ്റു....

യു.എ.ഇയില്‍ ജോലി ചെയ്യാതെ ജീവിക്കാം, ഇതാ മൂന്ന് മാര്‍ഗങ്ങള്‍

ദുബായ്- യു.എ.ഇയില്‍ ജോലി ചെയ്യുന്നില്ലെങ്കില്‍പോലും യു.എ.ഇയിലെ പ്രവാസികള്‍ക്ക് വീട് വാങ്ങാം, എമിറേറ്റ്‌സ് ഐ.ഡി നേടാം, കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം. കാരണം, യു.എ.ഇ മൂന്ന് വ്യത്യസ്ത തരത്തിലുള്ള സെല്‍ഫ് സ്‌പോണ്‍സേര്‍ഡ് റസിഡന്‍സ് വിസ വാഗ്ദാനം ചെയ്യുന്നു, അതിന് നിങ്ങള്‍ക്ക് യു.എ.ഇയില്‍ ജോലിയോ ബിസിനസ്സോ ആവശ്യമില്ല. വിശദാംശങ്ങള്‍ ഇതാ: 1. റിമോട്ട് വര്‍ക്ക് വിസ  ഒരു വര്‍ഷം ഈ വിസ...

നിപ: ആദ്യ രോഗി പോസിറ്റീവാണെന്ന് കണ്ടെത്തുന്നത് അപൂർവം

കോഴിക്കോട്: ജില്ലയിലെ നിപ രോഗ ബാധയിൽ ആദ്യ (ഇൻഡക്സ് ) കേസ് എന്ന് സംശയിച്ചിരുന്ന 47 വയസ്സുകാരന്റെ പരിശോധന ഫലം ലഭ്യമായി. ഇദ്ദേഹം നിപ പോസിറ്റീവ് ആണെന്ന് എൻ.ഐ.വി പൂനെയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ആഗസ്റ്റ് 30 ന് മരണപ്പെട്ട രോഗിയുടെ സ്വാബ് മരണശേഷം ഇഖ്റ ആശുപത്രിയിൽ നിന്ന് ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നു. ഇത്തരത്തിൽ...
- Advertisement -spot_img

Latest News

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോളിന് 11 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...
- Advertisement -spot_img