കണ്ണൂർ: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകിയ നിലയിലാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്.
കണ്ണൂരില്‍...
എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിനായി ഇറാനിലെത്തിയ സൗദി ക്ലബ് അൽ നസ്റിന്‍റെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വളഞ്ഞ് ആരാധകക്കൂട്ടം. ഇറാൻ ക്ലബ് പെർസെപോളിസിനെതിരെ ചൊവ്വാഴ്ച രാത്രി തെഹ്റാനിലെ അസാദി സ്റ്റേഡിയത്തിലാണ് മത്സരം.
യൂറോപ്യൻ ഫുട്ബാൾ വിട്ട് സൗദി മണ്ണിലേക്ക് ചുവടുമാറ്റിയ സൂപ്പർതാരം ആദ്യമായാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. തെഹ്റാനിലെ വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്ക്...
ഹൃദയാഘാതവും ക്യാൻസറും. ഇന്നത്തെ കാലഘട്ടത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന രോഗവസ്ഥയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 30 പോലും തികയാത്ത യുവാക്കൾ ഹൃദയഘാതം വന്ന് മരണപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വർഷം തോറും ഇന്ത്യയിൽ ക്യാൻസർ രോഗികളുടെ എണ്ണവും ഗണ്യമായി വർദ്ധിക്കുന്നു. ഒരുപക്ഷേ, ജീവിത ശൈലിയിൽ കൃത്യമായ മാറ്റം വരുത്തിയാൽ ഈ ഒരു രോഗാവസ്ഥയിൽ നിന്ന്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊതു നിരത്തില്‍ മുഖം മൂടിയണിഞ്ഞ് പ്രാങ്ക് ചെയ്ത യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരാണ് പിടിയിലായത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മുഖം മൂടി ധരിച്ച് ആളുകളെ പ്രാങ്ക് ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. നെയ്യാറ്റിന്‍കര കോണ്‍മെന്റ് റോഡില്‍ വെച്ചായിരുന്നു സംഭവം.
മുഖം മൂടി ധരിച്ചെത്തിയ...
ഓണ്‍ലൈന്‍ ആപ് വഴി വായ്പ നല്‍കുന്ന സംഘത്തിന്‍റെ ഭീഷണിയെ തുടര്‍ന്ന് കടമക്കുടിയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയത് നാടിനെയാകെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ലോട്ടറി തൊഴിലാളിയായ അജയരാജനും ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.
കേരള പൊലീസിന്‍റെ കുറിപ്പ്
വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത...
ന്യൂഡൽഹി: ദേശീയ ടീമിൽനിന്നുള്ള നിരന്തര അവഗണനയിൽ പരോക്ഷ പ്രതികരണവുമായി സഞ്ജു സാംസൺ. ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനും ഏഷ്യൻ ഗെയിംസിനും പിന്നാലെ ആസ്‌ട്രേലിയ്‌ക്കെതിരായ ടീമിൽനിന്നും പുറത്തായതിനു പിറകെയാണു താരത്തിന്റെ പ്രതികരണം.
നിർവികാരമായൊരു സ്‌മൈലിയില്‍ പ്രതികരണമൊതുക്കുകയായിരുന്നു സഞ്ജു. ഫേസ്ബുക്കിലെ പോസ്റ്റിനു താഴെ ആരാധകരുടെ പ്രവാഹമാണ്. വേദനയും നിരാശയും നിസ്സഹായതയും രോഷവുമെല്ലാം ഉള്ളടങ്ങിയിട്ടുള്ള വികാരപ്രകടനമായാണ് ആരാധകർ ഇതിനെ കാണുന്നത്....
മുംബൈ: സഞ്ജു സാംസണെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ആരാധകര്‍ കലിപ്പിലാണ്. അര്‍ഹിക്കുന്ന നീതി മലയാളി താരത്തിന് ലഭിച്ചില്ലെന്ന് ആരാധകരുടെ വാദം. ചുരുങ്ങിയത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലെങ്കിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുവെന്നുള്ളത് വാസ്തവമാണ്. രണ്ടാംനിരങ്ങള്‍ താരങ്ങളാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലുള്‌ലത്. അതില്‍ പോലും സഞ്ജു ഇല്ലെന്നുള്ളത് ആരാധകരെ ആശ്ചര്യപ്പെടുത്തി.
ഇപ്പോള്‍...
ബംഗളൂരു: ഗണേഷ ചതുർത്ഥിയോട് അനുബന്ധിച്ച് മൂന്ന് കോടി രൂപയുടെ നാണയങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ച് ക്ഷേത്രം. ബംഗളൂരുവിലെ ജെ.പി നഗറിലുള്ള ശ്രീ സത്യ ഗണപതി ക്ഷേത്രത്തെയാണ് പണം കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. വ്യത്യസ്തമായ അലങ്കാര രീതികൾ സ്ഥിരമായി ശ്രദ്ധാകേന്ദ്രമാകുന്ന ക്ഷേത്രം കൂടിയാണിത്.
പത്ത്, ഇരുപത്, അമ്പത്, അഞ്ഞൂറ് രൂപ തുടങ്ങിയ നോട്ടുകൾ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. 2.18...
കാസര്‍കോട്: നിരവധി കേസുകളിലെ പ്രതിയായ യുവാവ് എം.ഡി.എം.എയുമായി അറസ്റ്റില്‍. നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ആസിഫി (27)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം നെല്ലിക്കട്ട ആമുനഗറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മുഹമ്മദ് ആസിഫിനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് ആസിഫിനെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംശയത്തെ...
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...