Latest news

പകർച്ചവ്യാധി പിടിയിൽ കേരളം; മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 മരണം

സംസ്ഥാനത്ത്് മൂന്നാഴ്ചയ്ക്കിടെ ഡങ്കിപ്പനി ബാധിച്ച് 22 പേര്‍ മരിച്ചു.  പകര്‍ച്ചപ്പനിയും പടരുന്നു. ഇരുപതു ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. ആവര്‍ത്തിച്ചുണ്ടാകുന്ന ഡങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. നിപയുടെ ആശങ്ക അകലുമ്പോള്‍ ഡങ്കിപ്പനി ജീവനെടുക്കുന്നു. ഇന്നലെ മാത്രം 89 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 141 പേരാണ് ഡങ്കിപ്പനി...

KL 90: സര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഇനി പുതിയ സീരീസില്‍, പഴയ രജിസ്‌ട്രേഷന്‍ നമ്പറുകളും മാറും

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 'കെ.എല്‍.-90' ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയവാഹനങ്ങളെല്ലാം ഇതിലേക്ക് മാറും. കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്‍.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്ക് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റും. പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും. വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല....

മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്ക് എട്ടിന്റെ പണി; കടുത്തവകുപ്പ് ചുമത്തി യുപി പൊലീസ്

ആഗ്ര: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പൊലീസ്. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ കർശനമായ സെക്ഷൻ 75 ചുമത്തി. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസം മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ...

ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ബൈത്തുൽ റഹ്മ സമർപ്പണം 22ന്

കുമ്പള: കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജാൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രഥമ ബൈത്തുൽ റഹ്മ സമർപ്പണം സെപ്തംബർ 22 വെള്ളിയാഴ്ച മൂന്ന് മണിക്ക് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്വാവാർ നിർവഹിക്കും. ജില്ല മുസ്ലിം...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കോടതി വിരട്ടി, കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാവും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന നിര്‍ദേശം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു . സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെകെ...

വാഹനത്തിലെ തീ അണച്ച് പെട്രോള്‍ പമ്പ് ജീവനക്കാര്‍: അടിയന്തര ഇടപെടലിനെ ആദരിച്ച് ദുബായ് പോലീസ്

ദുബായ്: വാഹനത്തില്‍ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തം അണച്ച പെട്രോള്‍ പമ്പ് ജീവനക്കാരെ ആദരിച്ച് ദുബായ് പോലീസ്. ഇനോക് പമ്പിലെ ജീവനക്കാരെയാണ് ദുബായ് പോലീസ് അധികൃതര്‍ ആദരിച്ചത്. തീപ്പിടിത്തമുണ്ടായ സമയത്ത് വളരെ വേഗത്തിലും കാര്യക്ഷമമായും ഇടപെട്ടതിനാണ് അഭിനന്ദനച്ചടങ്ങ് ഒരുക്കിയത്. പോലീസ് അധികൃതര്‍ പെട്രോള്‍ പമ്പിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്. അടിയന്തര സാഹചര്യത്തില്‍ തൊഴിലാളികളുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ലഹ്ബാബ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍...

പണി വരിക നിലവിലെ എംപിമാർക്കും എംഎൽഎമാർക്കും! 1998 ലെ നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

ദില്ലി: 25 വർഷങ്ങൾക്ക് ശേഷം നരസിംഹറാവു കേസിലെ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി. കേസ് പുനഃപരിശോധിക്കുമ്പോൾ നിലവിലെ എം പിമാർക്കും എം എൽ എമാർക്കുമാണ് പണി വരിക. നിയമസഭയിലോ ലോക്സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എം എൽ എമാർക്കും എം പിമാർക്കും ക്രിമിനൽ കേസുകളിൽ നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി...

‘369’ വിട്ടുകൊടുക്കില്ലെന്ന് മെഗാസ്റ്റാർ; പുതിയ കാറിന് ഇഷ്ട നമ്പർ കിട്ടാൻ മമ്മൂട്ടി മുടക്കിയ തുക കണ്ടോ!

നടൻ മമ്മൂട്ടിക്ക് വണ്ടിയോടുള്ള ഇഷ്ടം ഇൻഡസ്ട്രിയിലും ആരാധകർക്കും ഒരുപോലെ അറിയാവുന്ന കാര്യമാണ്. താരത്തിന്റെ പുതിയ കാറിനെ കുറിച്ചും ഗാരേജിലുള്ള കാർ കളക്ഷനെ കുറിച്ചും ഇടക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുമുണ്ട്. അദ്ദേഹത്തിന്റെ കാർ കളക്ഷൻ മാത്രമല്ല അതിന്റെ നമ്പറും കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോഴിതാ പുതുതായി വാങ്ങിയ മെഴ്‌സിഡസ് ബെൻസിനും തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയിരിക്കുകയാണ്...

അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലേ? പേടിക്കേണ്ട, ഇനി മുതൽ യുപിഐ പേയ്‌മെന്റ് നടത്താം

ഇത് യുപിഐയുടെ കാലമാണ്. ആളുകൾ പേയ്‌മെന്റുകൾ നടത്താൻ ആദ്യം തിരഞ്ഞെടുക്കുന്ന മാർഗം യുപിഐ ആണ്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ദൈനംദിന ഇടപാടുകളിൽ ഇന്ന് അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇന്ന്, ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിലൂടെയും യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിലൂടെയും നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കുന്നത് എളുപ്പമാണ്. ഇത് തന്നെയാണ് നിരവധി ഉപയോക്താക്കളും ബിസിനസുകളും യുപിഐ പേയ്‌മെന്റുകളിലേക്ക്...

‘ഗുജറാത്തും കർണാടകയും വേണ്ട, കേരളം മതി’; മഹാരാഷ്ട്രയിൽ നിന്ന് 40 കോടിയുടെ നിക്ഷേപവുമായി ഈ കമ്പനി…

തിരുവനന്തപുരം: കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനി. ഉന്നതനിലവാരത്തിലുള്ള പാർടിക്കിൾ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്രയിൽ നിന്നുളള്ള സുപ്രീം ഡെകോർ പാർട്ടിക്കിൾ ബോർഡ് എന്ന സ്ഥാപനമാണ് കാസർഗോട് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്. കേരളത്തിലെ പുതിയ വ്യവസായ നയവും കാസർഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞ ശേഷമാണ് സുപ്രീം ഡെകോർ കേരളത്തിലെത്തുന്നത്. വ്യവസായ...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img