Latest news

മകനെ ശിക്ഷിച്ചത് ഇഷ്ടപ്പെട്ടില്ല, അദ്ധ്യാപകനെ സ്കൂളിൽ കയറി തല്ലി പിതാവ്, വീഡിയോ

കാൺപൂർ: മകനെ ശിക്ഷിച്ചതിൽ കലിപൂണ്ട് പിതാവ് അദ്ധ്യാപകനെ സ്കൂളിൽ കയറി തല്ലിച്ചതച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരെയും കൂട്ടിയെത്തിയാണ് പിതാവ് അദ്ധ്യാപകനെ തല്ലിയത്. സ്കൂളിലെ ഓഫീസ് മുറിയിൽ അദ്ധ്യാപകൻ പ്രിൻസിപ്പലുമായി സംസാരിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരെയും കൂട്ടി കുട്ടിയുടെ രക്ഷിതാവ് എത്തിയത്. വന്നപാടെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന ഇയാൾ അദ്ധ്യാപകനെ തല്ലുകയായിരുന്നു....

നിരോധിത സംഘടനകൾക്ക് വിവരങ്ങൾ ചോര്‍ത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; നടപടി NIA നിർദേശത്തിൽ

തിരുവനന്തപുരം: നിരോധിത സംഘടനകളുമായി അടുപ്പം പുലർത്തി അവർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പൊലീസ് സബ് ഇൻസ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈബര്‍ സെല്‍ എസ് ഐ റിജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ ) കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ കുറച്ചുനാളായി എന്‍...

പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കുമ്പള: ആരിക്കാടി ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതുമായി ബന്ധപ്പെട്ട് 24-ന് രാവിലെ 11ന് ക്ഷേത്രത്തിൽ വെച്ച് അഭ്യർഥന കുറിപ്പ് പ്രസിദ്ധീകരിക്കും. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ.മുരളി പങ്കെടുക്കും. ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ബ്രഹ്മശ്രീ കൽക്കൂളബു ഡു ശങ്കരനാരായണ ക്കട മണ്ണായ മുഖ്യ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ശ്രീക്ഷേത്ര...

ഐ ഫോണ്‍ 15 സീരിസ് ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി; സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ട നിര

ആപ്പിളിന്റെ പുതിയ ഐഫോൺ 15 സീരീസ് ഇന്ത്യയിൽ ഇന്ന് വിൽപ്പനയാരംഭിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി ഡൽഹിയിലും മുംബൈയിലും ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഐഫോൺ ലോഞ്ചാണിത്. ലോഞ്ചിങ്ങ് ദിവസം ലോകമെമ്പാടുമുള്ള മറ്റ് ഐഫോൺ സ്റ്റോറുകളിൽ കാണപ്പെടുന്നത് പോലെ ഏറ്റവും പുതിയ സീരീസ് സ്വന്തമാക്കാനായി ഐഫോൺ പ്രേമികൾ ഇന്ത്യയിലെ സ്റ്റോറുകൾക്ക് പുറത്ത് പുലർച്ചെ നാല് മണിമുതൽ...

പാഴ്‌സല്‍ ഭക്ഷണത്തിന് പാത്രം കൊണ്ടുപോയാല്‍ വിലയിളവിന് നീക്കം

കൊച്ചി: ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങാന്‍ പാത്രം കൊണ്ടുപോയാല്‍ വിലയിളവ് നല്‍കാന്‍ നീക്കം. അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. പാര്‍സല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം കുറച്ച് ഭക്ഷണം പാത്രങ്ങളില്‍ നല്‍കുന്ന പൊതുരീതി കൊണ്ടുവരാനുമാണ് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നീക്കം. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഒഴിവാക്കി...

നാല് ദിവസത്തിന് ശേഷം 44000 ത്തിന് താഴേക്ക്; സ്വർണവില ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ കാരണമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞിരുന്നു. ഇന്ന് 160  രൂപയുടെ ഇടിവാണ് ഉണ്ടായത്....

‘എടുത്ത ഭക്ഷണം തിരികെ ഇടേണ്ട, പണം തന്നാൽ മതി’; വിവാദമായി പൊലീസ് വാട്സാപ് ഗ്രൂപ്പിലെ കുറിപ്പ്

ആലുവ∙ സർക്കാർ അതിഥി മന്ദിരമായ ആലുവ പാലസിൽ വിവിഐപി ഡ്യൂട്ടിക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരോടു ഭക്ഷണത്തിനു പണം വാങ്ങുന്നതിനെച്ചൊല്ലി വിവാദം. ഒപ്പം ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർക്കു സൗജന്യമായി ഭക്ഷണം നൽകുകയും പൊലീസുകാരോടു മാത്രം പണം വാങ്ങുകയും ചെയ്യുന്ന വിവേചനത്തിനെതിരെ റൂറൽ ജില്ലയിലെ സിപിഒ പൊലീസ് വാട്സാപ് ഗ്രൂപ്പുകളിൽ എഴുതിയ കുറിപ്പാണു വിവാദമായത്....

ഇനി കുട്ടികളാണെന്ന് നോക്കില്ല! നടപടി, ശബ്ദവും പുകയും കാണാൻ റെയിൽ പാളത്തിൽ കല്ല് വയ്ക്കുന്നവരോട് കാസര്‍കോട് പൊലീസ്!

കാസർകോട്: റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികളെക്കൊണ്ട് പൊറുതിമുട്ടി കാസര്‍കോട് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തില്‍ ചെറിയ ജെല്ലി കല്ല് വച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. പൊലീസെത്തി അന്വേഷണം നടത്തിയപ്പോള്‍...

മഞ്ചേശ്വരം ചെക്പോസ്റ്റിൽ കാറിൽ കടത്തിയ 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചു

മഞ്ചേശ്വരം: കാറിൽ കടത്തിയ 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കാസർകോട് കുഡ്‌ലുവിലെ ഇർഫാനെയാണ്‌ (33) എക്സൈസ് അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടുലക്ഷം രൂപ വിലയുള്ള പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം മഞ്ചേശ്വരം ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടിച്ചത്. പ്രതിയെ ഇതിന് മുൻപും 90 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ചെക്പോസ്റ്റിൽ പിടിച്ചിട്ടുണ്ട്. ഒരുമാസത്തിനിടയിൽ...

മല്ലു ട്രാവലറെ ചുമതലകളിൽനിന്ന് മാറ്റിയതായി ഇൻഫ്ലുവൻസേഴ്സ് കമ്യൂണിറ്റി; പരാതി വ്യാജമെന്ന് തെളിഞ്ഞാൽ നിയമസഹായം

കൊച്ചി: മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ കേരള ഇൻഫ്ലുവൻസേഴ്സ് കമ്യൂണിറ്റി (കിക്) വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്നുൾെപ്പടെ നീക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്യൂണിറ്റിയിലെ ആഭ്യന്തര സെൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഉത്തരവാദിത്തങ്ങളിൽനിന്ന് മാറ്റിയത്. പരാതി സത്യമാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാൽ നിയമസഹായമുൾെപ്പടെ പിന്തുണ...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img