ബംഗളൂരു: നബിദിന ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ സംസ്ഥാനത്ത് 40 പേരെ അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ശിവമോഗയിൽ നബിദിന ഘോഷയാത്രകൾക്കുനേരെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ''അക്രമങ്ങളിൽ ഉത്തരവാദികളും കല്ലെറിഞ്ഞവരുമായ 40ലേറെ ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഗ്ലോബല്‍ കരിയറായ എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി- ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. രണ്ടു നഗരങ്ങളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാവശ്യം നിറവേറ്റുന്നതാണ്.
കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും. തിരിച്ചുള്ള...
ഐഫോണ്‍ 13 വാങ്ങി ഒരു വര്‍ഷത്തിനിടെ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ആപ്പിൾ ഇന്ത്യ സേവന കേന്ദ്രത്തിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പ്രാദേശിക ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഉത്തരവിട്ടു. ബെംഗളൂരു ഫ്രേസർ ടൗണിലെ താമസക്കാരനായ ആവേസ് ഖാൻ എന്ന 30 കാരനാണ് ആപ്പിൾ ഇന്ത്യ നഷ്ടപരിഹാരം കൊടുക്കേണ്ടത്. ആവേസ്...
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർ ആരാണെന ചോദ്യം ഉയരുമ്പോൾ പലരും പറയുന്ന ഒരു പേരായിരിക്കും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്നിന്റെ പേര്. തന്റെ മികച്ച കരിയറിൽ, പിച്ചിൽ തനിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് സ്റ്റെയിൻ വെളിപ്പെടുത്തി. 2023 ഏകദിന ലോകകപ്പിനിടെ സ്റ്റാർ സ്‌പോർട്‌സിനോട്...
പട്ന: ബിഹാറിലെ നളന്ദ ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘ്പരിവാർ അക്രമികൾ തീയിട്ട മദ്രസയ്ക്ക് 30 കോടി നൽകി ബിഹാർ സർക്കാർ. ബീഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ അസീസിയ മദ്രസയുടെ പുനർനിർമാണത്തിനാണ് സർക്കാർ തുക അനുവദിച്ചത്.
കഴിഞ്ഞ മാർച്ച് 31നായിരുന്നു ഹിന്ദുത്വവാദികളായ അക്രമികൾ മദ്രസയും ലൈബ്രറിയും അടിച്ച് തകർക്കുകയും തീയിടുകയും ചെയ്തത്. ജയ് ശ്രീറാം വിളികളുമായെത്തിയ സംഘം...
റെയില്‍വേ ട്രാക്കിന് സമീപം കൂട്ടുകാര്‍ക്കൊപ്പം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് 14കാരന് ദാരുണാന്ത്യം. ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിന് തൊട്ടരിലേക്ക് പോയി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
14കാരനായ ഫര്‍മാന്‍ എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ഫര്‍മാന്‍ ട്രാക്കിന് തൊട്ടരികില്‍ പോയി നിന്നു. ഈസമയത്ത് അതുവഴി...
വഴി തെറ്റി അലയാതെ, സമയം കളയാതെ ലക്ഷ്യ സ്ഥാനത്തെത്താൻ ഏവരും ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്സ്. എന്നാൽ അടുത്തിടെയായി ഗൂഗിൾ മാപ്സ് വഴിതെറ്റിച്ചതിനെ തുടർന്നുണ്ടായ അപകടങ്ങളുടെ വാർത്തകളും എത്തിത്തുടങ്ങി. കാർ പടിക്കെട്ടുകൾ നിരങ്ങിയിറങ്ങിയ സംഭവവും, ഭീമൻ വാഹനം ഇട റോഡിൽ കുടുങ്ങിയതും നാമറിഞ്ഞു. ഇപ്പോൾ മറ്റൊരു ദാരുണ സംഭവമാണ് നമ്മൾ കേട്ടത്. ഗൂഗിൾ മാപ്പിനെ...
കാസര്‍കോട്: കൊലക്കേസ് പ്രതിയെ കുറ്റിക്കാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശി അബ്ദുല്‍ റഷീദ് എന്ന സമൂസ റഷീദിന്റെ(38) മൃതദേഹമാണ് കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് പിന്നിലെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കാസര്‍കോട്ടെ ഷാനു വധക്കേസിലെ ഒന്നാം പ്രതിയാണ് റഷീദ്. തിങ്കളാഴ്ച രാവിലെ മൈതാനത്ത് കളിക്കാനെത്തിയ കുട്ടികളാണ് ചോരപ്പാട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുന്നു. കഴിഞ്ഞ ദിവസവും കനത്തമഴയായിരുന്നു അനുഭവപ്പെട്ടത്. തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിലായിരുന്നു ഇന്നലെ മഴ പെയ്തത്. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളിൽ ശക്തമായി തുടരുകയാണ്. രാത്രി...
വാഷിംഗ്‌ടൺ: ഉടൻ കരാറിൽ എത്തുകയും ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ...