Latest news

108 ആംബുലന്‍സ് ഇനി മൊബൈല്‍ ആപ്പിലൂടെയും വിളിക്കാം; നില്‍ക്കുന്ന സ്ഥലം കൃത്യമായി മനസിലാക്കി ആംബുലന്‍സ് എത്തും

തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ...

നടി ഗായത്രിയുടെ കാർ ഇറ്റലിയിൽ അപകടത്തിൽ പെട്ടു; ഫെരാരിക്ക് തീപിടിച്ച് 2 മരണം; മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍

ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ​ഗായത്രി ജോഷിയുടെ കാർ മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് ​ദാരുണാന്ത്യം. ഇറ്റലിയിലെ ട്യൂലദ- ഒൽബിയ റൂട്ടിൽ സർഡിനയിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു അപകടം. ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം നടി സഞ്ചരിച്ച ലംബോർ​ഗിനിയാണ് അമിതവേ​ഗത്തിലെത്തി മറ്റൊരു കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലുണ്ടായിരുന്ന...

ഇന്ത്യക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഇ-വിസ ലഭിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്; പുതുക്കിയ പട്ടിക പുറത്ത്

വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിസ തരപ്പെടുത്തുന്നത് പലപ്പോഴും ശ്രമകരമായ പണിയാണ്. അമേരിക്ക പോലുള്ള ശക്തമായ വിസ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്കാണെങ്കില്‍ വിസ അനുമതി ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിയും വരും. അപേക്ഷകന്റെ ആഗമന ആവശ്യത്തിനനുസരിച്ച് നടപടിക്രമങ്ങളില്‍ മാറ്റങ്ങളുമുണ്ടാവാം. ഈ പ്രതിസന്ധി ലഘൂകരിക്കാനാണ് നമ്മള്‍ ഇ വിസയെന്ന സാധ്യത ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ച് തടസരഹിതമായ ഇ-വിസ...

33 റിയാലിന് ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍

മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 12 വരെ 33 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട്...

അമ്മ സോണിയാ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിയുടെ സര്‍പ്രൈസ്; ഹൃദ്യമായ വീഡിയോ കാണാം…

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പലപ്പോഴും, രാഷ്ട്രീയക്കാരെ കുറിച്ചും നേതാക്കന്മാരെ കുറിച്ചുമെല്ലാം ജനം കരുതിവച്ചിരിക്കുന്ന പല പരമ്പരാഗത സങ്കല്‍പങ്ങളെയും തകര്‍ത്ത് മുന്നേറുന്നൊരാള്‍ കൂടിയാണ്. സമൂഹത്തോട് വ്യത്യസ്തമായൊരു സമീപനമാണ് രാഹുല്‍ എപ്പോഴും പുലര്‍ത്താറുള്ളത്. കാല്‍പനികത, ആത്മീയത, അതിനൊപ്പം തന്നെ രാഷ്ട്രീയ കണിശത എല്ലാം രാഹുല്‍ ഗാന്ധിയില്‍ മാറിമാറി...

അന്ത്യകര്‍മ്മത്തിന് എത്തുന്നവരെ മരിച്ച വ്യക്തി സ്വാഗതം ചെയ്യും; സംഭവിക്കാന്‍ പോകുന്നത്.!

ന്യൂയോര്‍ക്ക്: മരിച്ചവരെ നേരിൽ കാണണമെന്നുണ്ടോ ? അവരോട് സംസാരിക്കണമെന്നോ .... ഉണ്ടെങ്കിൽ അതൊക്കെ ഇനി വേ​ഗം നടക്കും. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവർ സംസാരിക്കും. എങ്ങനെയെന്ന് അല്ലേ, മരണമടയുന്നവരുടെ ഡിഎൻഎ ഉൾക്കൊള്ളുന്ന തിളങ്ങുന്ന കൂണുകൾ മരണശേഷം സംസ്‌ക്കരിച്ച മണ്ണിൽ മുളച്ചു വരും. മരണാനന്തര ചടങ്ങുകൾക്കെത്തിയവർക്ക് ആവശ്യമെങ്കിൽ മരിച്ചയാളുടെ ഡിജിറ്റൽ...

ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ: 25 പേരുടെ തലവര മാറ്റിയ ഭാഗ്യവര്‍ഷം

ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ സീരീസ് 256-ൽ 15 മില്യൺ ദിര്‍ഹം ഗ്രാൻഡ് പ്രൈസ് നേടി ഖത്തറിൽ താമസിക്കുന്ന പ്രവാസി മുജീബ് തെക്കേ മാട്ടിയേരി. എട്ടു വര്‍ഷമായി ഖത്തറിൽ താമസിക്കുന്ന മുജീബ് ഡ്രൈവറാണ്. എല്ലാ മാസവും 12 സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് മുജീബിന്‍റെ രീതി. സമ്മാനം നേടിയ വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സന്തോഷംകൊണ്ട്...

പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന് ഇരുപതുകാരന്‍; ഇടപെട്ട് ഹൈക്കോടതി

പതിനെട്ടുകാരിയെ വിവാഹം കഴിക്കണമെന്ന ഇരുപതുകാരന്റെ അപേക്ഷയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. തൃശൂര്‍ ജില്ലക്കാരായ ഇരുപതുകാരനും പതിനെട്ടുകാരിയുമാണ് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഇരുവരും പഠിച്ചുകൊണ്ടിരിക്കെ പ്രണയത്തിലായി. വിവാഹപ്രായം എത്താത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഇടപെട്ട കോടതി പെണ്‍കുട്ടിയുടെ പിതാവുമായും ഹര്‍ജിക്കാരുമായും സംസാരിച്ചു. യുവാവിന് വിവാഹപ്രായമാകാത്തതിനാല്‍ 21 വയസ് ആകുന്നതുവരെ പെണ്‍കുട്ടിയോട് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച്...

ദിവസങ്ങൾക്കുള്ളിൽ മരിക്കുമെന്ന് കൈനോട്ടക്കാരി, ഒപ്പം ഒരു സമ്മാനവും നൽകി; തൊട്ടടുത്ത ദിവസം ദാരുണാന്ത്യം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബ്രസീലിയ : കൈനോട്ടക്കാരി സമ്മാനിച്ച ചോക്ലേറ്റ് കഴിച്ച യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിലെ മാസെയോ നഗരത്തിലാണ് സംഭവം. 27കാരിയായ ഫെർണാണ്ട വാലോസ് പന്റോയാണ് ദുരൂഹ സാഹചര്യത്തിൽ മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് 3ന് മാസെയോ നഗരത്തിലൂടെ നടക്കവെയാണ് ഫെർണാണ്ടയെ തേടി ദുരന്തമെത്തിയത്. കൈ നോക്കി ഭാവി പ്രവചിക്കാമെന്ന് പറഞ്ഞ് ഒരു സ്ത്രീ ഫെർണാണ്ടയുടെ അരികിലെത്തി. പ്രായം ചെന്ന സ്ത്രീയായതിനാൽ...

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ഏറ്റവും വലിയ വിജയ സാദ്ധ്യതയുള്ള മന്ത്രി ആരെന്ന് അറിയുമോ?

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി താൻ ബാനറോ പോസ്റ്ററോ ഉപയോഗിക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി പ്രഖ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ വാഷിമിൽ മൂന്ന് ദേശീയപാതകളുടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലാണ് ഗഡ്‌കരി മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന ഈ പുതിയ പ്രഖ്യാപനം നടത്തിയത്. നാഗ്‌പ്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് ഗ‌ഡ്‌‌‌കരി. അടുത്ത തവണയും അദ്ദേഹം നാഗ്‌പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുമെന്ന്...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img