Latest news

നുസ്റത്തുൽ ഇസ്‌ലാം സംഘം മീലാദ് മെഹ്ഫിൽ ഒക്ടോബർ 13 മുതൽ 15 വരെ

കുമ്പള: കൊടിയമ്മ നുസ്റത്തുൽ ഇസ്‌ലാം സംഘം 21-ാം വാർഷികവും ഈ വർഷത്തെ മീലാദ് മെഹ്ഫിലും ഒക്ടോബർ 13 മുതൽ 15 വരെ ഹംസ മുസ്‌ലിയാർ നഗറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 13ന് മഖാം സിയാറത്തും പതാക ജാഥയും 14ന് വൈകിട്ട് 3.30ന് തെരഞ്ഞെടുക്കപ്പെട്ട മദ്റസ...

മാലിന്യം വലിച്ചെറിയുന്നവർക്ക് വമ്പൻ ശിക്ഷ വരുന്നു, മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയാം

തിരുവനന്തപുരം: 2023ലെ കേരള മുൻസിപ്പാലിറ്റി (ഭേദഗതി) കരട് ഓർഡിനൻസ് അംഗീകരിക്കാൻ തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒർഡിനൻസും അംഗീകരിച്ചു. ഇത് ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള പിഴയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ് ഓർഡിനൻസ്. നഴ്സിംഗ് കോളേജുകളിൽ പുതിയ തസ്തികകൾ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകളിൽ...

നടി മധുര നായിക്കിന്റെ സഹോദരിയും കുടുംബവും ഇസ്രയേലിൽ കൊല്ലപ്പെട്ടു, സംഭവം മക്കളുടെ കൺമുന്നിൽ

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി മധുര നായിക്കിന്റെ സഹോദരി ഒഡായയും ഭർത്താവും ഇസ്രയേലിൽ കൊല്ലപ്പെട്ടു. മധുര തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുട്ടികളുടെ കൺമുന്നിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെടുന്നതെന്നും മധുര പറഞ്ഞു. ഒക്ടോബർ ഏഴിനായിരുന്നു സംഭവം. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് താനും കുടുംബവും കടന്നുപോകുന്ന അത്യന്തം വേദനാജനകമായ ഘട്ടത്തേക്കുറിച്ച് മധുര നായിക് വിവരിച്ചത്. ഇന്ത്യൻ...

‘ഇത് ഗസ്സയിലെ സഹോദരീ സഹോദരർക്ക്’; ലോകകപ്പ് മത്സരവിജയം സമർപ്പിച്ച് പാക് ക്രിക്കറ്റർ മുഹമ്മദ് റിസ്‌വാൻ

ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ശ്രീലങ്കക്കെതിരെയുള്ള പാകിസ്താന്റെ വിജയം ഫലസ്തീനിലെ ഗസ്സയിലുള്ള സഹോദരീ സഹോദരർക്ക് സമർപ്പിച്ച് മുഹമ്മദ് റിസ്‌വാൻ. ഇന്നലെ നടന്ന മത്സരവിജയം ഗസ്സയ്ക്ക് സമർപ്പിക്കുന്നതായി എക്‌സിലാണ് താരം വ്യക്തമാക്കിയത്. 'ഇത് ഗസ്സയിലെ സഹോദരീ സഹോദരന്മാർക്കുള്ളതാണ്. വിജയത്തിൽ പങ്കാളിയായതിൽ സന്തോഷം. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ടീമിനുമുള്ളതാണ്. പ്രത്യേകിച്ച് വിജയം എളുപ്പമാക്കിയ അബ്ദുല്ല ഷഫീഖിനും ഹസ്സൻ അലിക്കും... ഉടനീളമുള്ള...

പ്രവാസികളെ പിഴിഞ്ഞ് കുത്തനെ ഉയരുന്ന വിമാന യാത്രാ നിരക്ക്, നിയന്ത്രിക്കണം; ഹൈക്കോടതിയിൽ ഹർജി

കൊച്ചി : വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയിൽ ഹർജി. വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് കോടതിയെ സമീപിച്ചത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് നിരക്ക് വർധിപ്പിക്കുകയാണെന്നും സാധാരണക്കാരായ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.ഉത്സവ സീസണുകളിൽ യഥാർഥ നിരക്കിന്റെ നാലിരട്ടി വിമാനക്കമ്പനികൾ ഈടാക്കുന്നതായും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നാളെ ഹർജി പരിഗണിക്കും.  

സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് ഉച്ചക്ക് ശേഷം...

‘ടീമില്‍ നിന്നൊഴിവാക്കാന്‍ മാത്രം അവനെന്ത് തെറ്റ് ചെയ്തു’; ഇന്ത്യൻ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഗവാസ്കര്‍

ദില്ലി: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന്‍ എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുമായി ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയെ ഇന്ന്...

പന്ത് ബൗണ്ടറി കടക്കുന്നത് തടയാന്‍ പാക് ഫീല്‍ഡര്‍മാരുടെ ‘ചതി’ പ്രയോഗം, ആരോപണവുമായി ആരാധകര്‍

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാര്‍ ബൗണ്ടറിയില്‍ കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. വലിയ സ്കോര്‍ പിറന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് ഫീല്‍ഡര്‍മാര്‍ ബോധപൂര്‍വം ബൗണ്ടറി റോപ്പ് തള്ളിവെച്ചുവെന്നാണ് ചിത്രങ്ങള്‍ സഹിതം ആരാധകര്‍ ആരോപിക്കുന്നത്. ശ്രീലങ്കക്കായി വെടിക്കെട്ട് സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിനെ(77 പന്തില്‍122) ഇമാം ഉള്‍ ഹഖ് ബൗണ്ടറിക്കരികില്‍ ക്യാച്ചെടുത്തത്...

അതിര്‍ത്തിയില്‍ 3 ലക്ഷം സൈനികരുമായി ഇസ്രയേല്‍; ഗാസയില്‍ ഏത് നിമിഷവും കരയുദ്ധം

ഗാസയില്‍ ഇസ്രയേലിന്റെ കരയാക്രമണം ഏതുനിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നുലക്ഷം സൈനികരെയാണ് ഇസ്രയേല്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഇസ്രയേലിലും ഗാസയിലുമായി ആകെ മരണം രണ്ടായിരം കടന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ചപ്പോള്‍ സംഘര്‍ഷത്തിന് കാരണം യു.എസ് ആണെന്ന് റഷ്യന്‍ പ്രസഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഉത്തരവ് ലഭിച്ചാലുടന്‍ കരയുദ്ധമെന്നാണ് ഇസ്രയേല്‍...

യുഎഇയിൽ നേരിയ ഭൂചലനം; ആശങ്കവേണ്ടെന്ന് അധികൃതർ

അബുദാബി: യുഎഇയിൽ ദിബ്ബ മേഖലയിൽ നേരിയ ഭൂചലനം. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) യുടെ റിപ്പോർട്ട് പ്രകാരം 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുജൈറയിൽ രാവിലെ 6.18 ന് ഭൂപ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ചെറിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻ.സി.എം അറിയിച്ചു. പല താമസക്കാർക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ...
- Advertisement -spot_img

Latest News

ഐപിഎല്ലിൽ മറ്റൊരു താരത്തിനുമില്ലാത്ത അപൂർവ നേട്ടം; ചരിത്രംകുറിച്ച് വിരാട് കോലി

ബെംഗളൂരു: ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ്...
- Advertisement -spot_img