മംഗളൂരു: കാസര്‍കോട് നിന്ന് മംഗളൂരു ബജ്‌പെ വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍ടിസി പദ്ധതിയൊരുക്കുന്നു. ഭട്കല്‍, മണിപ്പാല്‍ എന്നിവിടങ്ങളില്‍ നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇലക്ട്രിക് ബസുകള്‍ ഓടിക്കും. നേരത്തെ, വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും അത് പിന്‍വലിച്ചിരുന്നു. ഈ റൂട്ടുകളില്‍ നാല് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തും. ഇതിന് പ്രത്യേക അനുമതിയുടെ...
കാസര്‍കോട്: ബേവിഞ്ചയിലെ പൊതുമരാമത്തു കരാറുകാരൻ്റെ വീടിനുനേരെ വെടിയുതിര്‍ത്ത കേസിലെ പ്രതിയും അധോലോക നായകന്‍ രവി പൂജാരിയുടെ വലം കൈയുമായ ഷാര്‍പ്പ് ഷൂട്ടര്‍ അറസ്റ്റില്‍. പൈവളിഗെ സ്വദേശി മുഹമ്മദ് ഹനീഫ എന്ന അലി മുന്നയെയാണ് മംഗളൂരു സൗത്ത് ഡിവിഷന്‍ എ.സി.പി.ധന്യാ നായരും സംഘവും അറസ്റ്റു ചെയ്‌തത്. നിരവധി കേസുകളില്‍ വാറന്റായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അധോലോകനായകരായ രവി പൂജാരിയുടെയും...
സൗദി യുവതി നൽകിയ പീഡനപരാതിയെ തുടർന്ന് ഈയിടെ വാർത്തയിൽ നിറഞ്ഞ വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ) നാട്ടിലേക്ക്. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് നാട്ടിലേക്ക് തിരിക്കുന്നതുമായി ബന്ധപ്പെട്ട വിവരം വ്‌ളോഗർ പങ്കുവച്ചത്. പീഡന പരാതിയിൽ വെള്ളിയാഴ്ച ഹൈക്കോടതി ഷാക്കിറിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
'ഒരു മാസത്തെ സാഹസികതയ്ക്കും അനുഭവങ്ങൾക്കും ശേഷം ഒടുവിൽ നാട്ടിലേക്ക് തിരിക്കുന്നു....
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഇസ്രായേലിന്റെ നരഹത്യക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി കാട്ടരുതെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും അമീർ പറഞ്ഞു. ഖത്തർ ശൂറ കൗൺസിലിന്റെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ. 'സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദുരിതത്തിലാണ് ഫലസ്തീൻ ജനത. അന്താരാഷ്ട്ര നിയമങ്ങൾ മാത്രമല്ല,...
ശ്രീലങ്ക: ഇന്ത്യയടക്കം ഏഴുരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഫ്രീ വിസ നല്‍കാനുള്ള തീരുമാനത്തിന് ശ്രീലങ്ക മന്ത്രിസഭയുടെ അംഗീകാരം. അമേരിക്കയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ചു മാസത്തേക്കാണ് സൗജന്യ വിസ അനുവദിക്കുക.
നേരത്തെ, അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം...
റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം.
വിസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസത്ത് ഫീ...
കാത്തിരിപ്പിനൊടുവിൽ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയിൽ കാണാൻ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്.
ലോകേഷ് കനകരാജിന്റെ സംവിധാന മികവും വിജയിയുടെ പ്രകടനവും കയ്യടി നേടുമ്പോൾ ഏറ്റവും കൂടുതൽ...
ചെന്നൈ: ഏകദിന ലോകകപ്പിലെ വിസ്മയമായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. കിരീട സാധ്യതയുള്ള രണ്ട് ടീമുകളെയാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ഇംഗ്ലണ്ട്. അതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പലരും വിലയിരുത്തിയെങ്കിലും ഇന്നലെ പാകിസ്ഥാനെയും തോല്‍പ്പിച്ചു. ഇതോടെ, ആരാധകര്‍ക്ക് മാറ്റിപറയേണ്ടിവന്നു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത...
കൊച്ചി : കൊച്ചിയിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കും. രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ 'ലെ ഹയാത്ത് ' ഹോട്ടൽ ...
കോഴിക്കോട്: പൊതുപരീക്ഷകളിൽ ഹിജാബ് വിലക്കിൽ ഇളവ് നൽകിയ കർണാടക സർക്കാരിനെ അഭിനന്ദിച്ചും ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചും സമസ്ത യുവനേതാവ്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ജെൻഡർ ന്യൂട്രൽ യൂനിഫോം ഒളിച്ചുകടത്തുമ്പോഴാണ് കർണാടകയുടെ ഈ ശ്രദ്ധേയമായ നടപടിയെന്ന് സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. കർണാടകയിൽ ഹിജാബ് വിലക്ക്...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...