മുംബൈ: ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ താരത്തിന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന പ്രചാരണത്തില്‍ പ്രതികരിച്ച് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ. ക്രിക്കറ്റുമായി തനിക്ക് ഇതുവരെ യാതൊരു ബന്ധവുമില്ലെന്നും അതുകൊണ്ടു തന്നെ ലോകകപ്പിലെ പ്രകടനത്തിന് ഏതെങ്കിലും താരത്തിന് പാരിതോഷികമോ പിഴയോ നല്‍കാമെന്ന് ഐസിസിക്ക് മുമ്പാകെ നിര്‍ദേശം വെച്ചിട്ടില്ലെന്നും രത്തന്‍ ടാറ്റ എക്സിലെ(മുമ്പ് ട്വിറ്റര്‍)...
കൊച്ചി: പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് നടപടി. കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഏഴ് പേരാണ് ഹരജി നൽകിയിരുന്നത്.
പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയെങ്കിലും അത് നടപ്പിലായിരുന്നില്ല. ഇത്...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ആളുകളുടെ മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്‌ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറിയിപ്പ് സന്ദേശം വന്നതിന്‍റെ ഞെട്ടലിലാണ് പലരും. എന്താണ് സംഭവിച്ചത് എന്നറിയാതെ പലരും മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെവച്ചു. ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനും ഫോണുകള്‍ക്കുണ്ടായതാണ് പലരിലും ഞെട്ടലുണ്ടാക്കിയത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി നോക്കാം.
മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന...
ഉപ്പള: ദിനേന നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്ന മംഗൽപാടി താലൂക്ക് ഹെഡ് കോർട്ടേഴ്‌സ് ആശുപത്രിയിൽ മതിയായ ഡോക്ടർമാരില്ല എന്ന കാരണത്താൽ ഐപി, അത്യാഹിത വിഭാഗം നിർത്തലാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കം പ്രതിഷേധാർഹമെന്നും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.
രാത്രികാല സേവനം നിർത്തലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. സൈബർ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153 -കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കൽ, 153 (എ) - മതസ്പർദ്ധ വളർത്തൽ, കേരള പൊലീസ് ആക്ട് 120 (ഒ)...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി...
കാസർകോട്: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്ത് പൊലീസ്. മകളുടെ ഭര്‍ത്താവിനെ ആക്രമിച്ച പരാതിയിലാണ് അബ്ദുല്ലക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെതിരേയും കേസെടുത്തിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ മകളുടെ ഭര്‍ത്താവ് കൊളവയല്‍ സ്വദേശി ഷാഹുല്‍ ഹമീദാണ് പരാതി നല്‍കിയത്. കരുവളം അങ്കണവാടിക്ക് സമീപം...
ഗസയിൽ ഇസ്രായേൽ ആക്രമണത്തിന് ഇരയായ ഫലസ്തീൻ കുട്ടികളെ അധിക്ഷേപിച്ചും അപകീർത്തിപ്പെടുത്തിയും നിരന്തരം ട്വീറ്റുകളിട്ടുകൊണ്ടിരുന്ന ഹിന്ദുത്വ ഇൻഫ്ലുവൻസർ ഹൃദയാഘാതം മൂലം മരിച്ചു. 'IAS Smoking skills' എന്ന ട്വിറ്റർ ഹാൻഡിലിനുടമയായ 30കാരൻ യാഷ് ആണ് ഒക്ടോബർ 29ന് മരിച്ചത്.
വ്യോമാക്രമണത്തിന് ഇരകളായ ഫലസ്തീൻ കുട്ടികളെ കളിയാക്കിയും അധിക്ഷേപിച്ചും മീം ഉണ്ടാക്കിയും എക്‌സിലൂടെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരുന്നയാളാണ് തീവ്രഹിന്ദുത്വവാദിയായ സോഷ്യൽമീഡിയ...
തൃശൂർ : പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ഭർത്താവ് ആബിദ് മലേഷ്യയിലാണ്. ഇക്കഴിഞ്ഞ 25ന് രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....
മലപ്പുറം: മലപ്പുറത്തെ പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഓണ്‍ലൈനായി പ്രസംഗിച്ച ഹമാസ് നേതാവ് ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കേരള പൊലീസ്. ഹമാസ് ഖത്തര്‍ നേതാവ് ഖാലിദ് മിഷേലിന്റെ അറബി പ്രസംഗത്തിന്റെ മലയാളം പരിഭാഷ പരിശോധിച്ചാണ് പൊലീസിന്റെ നിഗമനം. കേസെടുക്കാന്‍ വകുപ്പില്ല എന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച വൈകിട്ട് യുവജന പ്രതിരോധം എന്ന പേരില്‍...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...