ഇലക്ട്രിക്ക് ബൈക്കുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുരോഗമിക്കുകയാണ്. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റിലേക്ക് ഇ.വി ബൈക്കുകള്‍ കൂടി എത്തുന്നതോടെ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ബൈക്കുകള്‍ക്ക് കൂടുതല്‍ ഭീഷണി നേരിടേണ്ടി വരും. ഇപ്പോള്‍ അള്‍ട്രാവയലറ്റ് എന്ന കമ്പനി പുറത്തിറക്കിയ ഒരു ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ് അള്‍ട്രാവയലറ്റ് f77 എന്ന് പേരിട്ടിരിക്കുന്ന...
ദുബൈ: പതിവ് പോലെ ഇത്തവണയും പുതുവർഷം കെങ്കേമമായി തന്നെ ദുബൈ ആഘോഷിക്കും. പുതുവത്സരം കാണാൻ നിരവധിപ്പേരാണ് ദുബൈയിലേക്ക് വരാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ പല ഹോട്ടലുകളും ക്രിസ്മസ്, ന്യൂ ഇയർ ഈവിനുള്ള ബുക്കിംഗിന്റെ 75 ശതമാനത്തിൽ എത്തിയതായി വിവിധ ട്രാവൽ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം പകുതിയോടെ തന്നെ ഹോട്ടൽ ബുക്കിംഗ് 100...
ചെയ്യാത്ത കൊലപാതകത്തിന്റെ പേരില്‍ മൂന്ന് പതിറ്റാണ്ടോളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് ശേഷം ജയിലില്‍ നിന്ന് മോചിതനായ ഫിലാഡല്‍ഫിയക്കാരന്‍ വാള്‍ട്ടര്‍ ഒഗ്രോഡിനു നഷ്ടപരിഹാര തുകയായി 9.1 മില്യണ്‍ ഡോളര്‍ ലഭിക്കുന്നതിന് നഗരവുമായി ധാരണയിലെത്തി.
1988 ജൂലൈയില്‍ 4 വയസ്സുള്ള ബാര്‍ബറ ജീന്‍ ഹോണിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം വാള്‍ട്ടര്‍ ഒഗ്രോഡിനെ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു....
ഇലക്ട്രിക്ക് കാറുകളില്‍ മികച്ച പ്രോഡക്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഇന്ത്യന്‍ മാര്‍ക്കറ്റിലും അവതരിപ്പിക്കപ്പെട്ട ചൈനീസ് ഇ.വികളൊന്നും പരാജയമായിട്ടില്ല. ഇപ്പോളിതാ ഒരു കുഞ്ഞന്‍ ഇലക്ട്രിക്ക് കാര്‍ കൂടി ചൈനീസ് മാര്‍ക്കറ്റിലേക്ക് എത്തിയിരിക്കുകയാണ്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചെറി ന്യൂ എനര്‍ജിയാണ് മാര്‍ക്കറ്റിലേക്ക് പുത്തന്‍ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 9 മുതല്‍ ഒമ്പതര ലക്ഷം വരെ...
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം മൈതാനത്ത് നിരവധി ചൂടേറിയ നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്റെ അപ്പീലിനെത്തുടര്‍ന്ന് വിചിത്രമായ പുറത്താകലിന് ഏയ്ഞ്ചലോ മാത്യൂസ് ഇരയായതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈംഡ്-ഔട്ട് പുറത്താകലിനും മൈതാനം സാക്ഷ്യം വഹിച്ചു. മത്സര ശേഷം തന്റെ അതൃപ്തി...
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എബിവിപി സ്ഥാനാർത്ഥിയായി മുസ്ലീം വിദ്യാർത്ഥിനി മത്സരിക്കുന്നു. എബിവിപി ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം വിദ്യാർഥിനിയെ മത്സരിപ്പിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത നൽകുന്നത്.
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കാണ് മുസ്ലിം പെൺകുട്ടിയെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാർഥിയുമായ...
ന്യൂഡൽഹി: ടൈംഡ് ഔട്ട് വിവാദത്തിൽ തെളിവുകൾ പുറത്ത് വിട്ട് എയ്ഞ്ചലോ മാത്യൂസ്. എക്‌സിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. സാധാരണ ഔട്ട് സംബന്ധിച്ച എതിരഭിപ്രായങ്ങളൊന്നും കളിക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറില്ല. എന്നാൽ അമ്പയർമാർക്ക് പിഴച്ചുവെന്ന് ഉറപ്പിക്കുകയാണ് മാത്യൂസ്.
മത്സരത്തില്‍ സദീര സമരവിക്രമ പുറത്തായശേഷം രണ്ട് മിനിറ്റിനുള്ളില്‍ തന്നെ മാത്യൂസ് ക്രീസിലെത്തുന്നതിന്‍റെയും ബാറ്റിംഗിനായി തയാറെടുക്കുന്നതിന്‍റെയും വീഡിയോ ആണ് മാത്യൂസ് എക്സിലൂടെ...
ന്യൂഡൽഹി∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം (ഭാരത് ജോഡോ യാത്ര 2.0) 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഭാരത് ജോഡോ യാത്ര 2.0 ‘ഹൈബ്രിഡ്’ രീതിയിലായിരിക്കുമെന്നാണ് വിവരം. പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങളിലും യാത്ര നടത്തും.
ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022...
കൊച്ചി: ആലുവയിൽ അച്ഛൻ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. ഇതര മതസ്ഥനുമായുള്ള പ്രണയത്തെ തുടർന്നാണ് അച്ഛൻ മകൾക്ക് വിഷം നൽകിയത്. 14 വയസുകാരിയായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഒക്ടോബർ 29ന് രാവിലെയാണ് പിതാവ് കുട്ടിക്ക് വിഷം നൽകിയത്. ഇയാൾ കമ്പിവടികൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി...
ഡൽഹി: ടൈംഡ് ഔട്ട് സൃഷ്ടിച്ച 'പ്രകമ്പനം' ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലെ മത്സരത്തിലുടനീളം പ്രകടമായി. മത്സര ശേഷം സാധാരണ എല്ലാ ടീം അംഗങ്ങളും പരസ്പരം കൈ കൊടുക്കും. എന്നാല്‍ അതിന് പോലും ശ്രീലങ്കൻ കളിക്കാർ മുതിർന്നില്ല. ഇതുസംബന്ധിച്ചുളള ചോദ്യത്തോട് അർഹിക്കുന്നവർക്കെ ബഹുമാനം കൊടുക്കൂ എന്ന മട്ടിലായിരുന്നു എയ്ഞ്ചലോ മാത്യൂസിന്റെ പ്രതികരണം.
സംഭവത്തിൽ രൂക്ഷമായ പ്രതികരണവും മാത്യൂസ് നടത്തി....
കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ്...