Latest news

ബ്രസീല്‍ സൂപ്പർ താരം നെയ്മറുടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വീട് കൊള്ളയടിച്ചു

സാവോപോളോ: ബ്രസീല്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മൂന്നു പേരടങ്ങുന്ന ആയുധധാരികളായ അക്രമി സംഘമാണ് നെയമ്റുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്തതെന്ന് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ആക്രമികള്‍ വീട്ടിലെത്തിയപ്പോള്‍ ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ബ്രൂണയുടെ...

സൗദി അറേബ്യയിൽ ഫ്ലാറ്റിന് തീപിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു പിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഉപയോക്താക്കള്‍ക്ക് നിരാശ; വാട്ട്സ്ആപ്പിലേക്കും പരസ്യങ്ങള്‍ എത്തുന്നു

നിരവധി ഫീച്ചറുകളാണ് അടുത്തിടയായി മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഫോണ്‍ നമ്പറിന് പകരം ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ചുള്ള ലോഗിന്‍ സംവിധാനം, വീഡിയോ ഓടിച്ചു കാണാന്‍ പ്ലേബാക്ക് ഫീച്ചർ, അങ്ങനെ നീളുന്നു പട്ടിക. ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ ആകർഷിക്കുന്നതിന് വേണ്ടിയാണ് വാട്ട്സ്ആപ്പ് പുതിയ പരീക്ഷണങ്ങള്‍ക്ക് തയാറാകുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ തീരെ താല്‍പ്പര്യമില്ലാത്ത ഒന്ന് വൈകാതെ സംഭവിക്കുമെന്നാണ് പുറത്ത്...

നോട്ട് നിരോധനത്തിന് 7 വർഷം

2016 നവംബർ 8…അന്നാണ് രാജ്യത്തിന് ഇരുട്ടടി നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ടിപിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി യുപിഐ അവതരിപ്പിച്ചു. അന്ന് മുതൽ യുപിഐ പണമിടപാട് ജനജീവിതത്തിന്റെ ഭാഗമായെങ്കിലും ഇന്നും രാജാവ് കറൻസി തന്നെയെന്ന് തെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത്...

എണ്ണവേണ്ടാ ബുള്ളറ്റുമായി റോയൽ എൻഫീൽഡ്!

ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ഇഐസിഎംഎ മോട്ടോർ ഷോ 2023-ൽ റോയൽ എൻഫീൽഡ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹന ഡിസൈൻ ആശയമായ ഹിമാലയൻ ഇലക്ട്രിക്ക് അവതരിപ്പിച്ചു. യഥാർത്ഥ ഹിമാലയനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന. പുതിയ ഇലക്ട്രിക് ഹിമാലയൻ ബ്രാൻഡിന്റെ ഭാവി ദിശ ഇവിയിലേക്ക് കാണിക്കുന്നു. കൂടാതെ ഇത് ഭാവിയിലെ റോയൽ...

അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചു; അലൻ ഷുഹൈബ് ആശുപത്രിയിൽ

കോഴിക്കോട്: ‌പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽ‌കുന്ന സൂചന. അതേസമയം,...

തപാൽ വഴി സ്വർണ്ണം കടത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

തപാൽ ഓഫീസ് വഴി സ്വർണ്ണം കടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ശിഹാബുദ്ദീന്റെ വീട്ടിൽ പരിശോധന നടക്കുന്നതിനിടയിലാണ് പ്രതി ഓടി രക്ഷപെടാൻ നോക്കിയത്. 6.3 കിലോഗ്രാം സ്വർണമാണ് ഇയാൾ തപാൽ വഴി കടത്തിയത്. യുവാവിന്റെ വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് റെയ്ഡ് നടത്തിയത്. പരിശോധനാ സംഘമെത്തിയപ്പോൾ വീടിന്റെ...

ബാങ്കുകളിൽ അവകാശികളില്ലാതെ 1.5 ലക്ഷം കോടി; ബോധവത്കരണത്തിലൂടെ തിരികെ നല്‍കിയത് 5729 കോടി മാത്രം

ന്യൂഡൽഹി: ബാങ്കുകളിൽ അഞ്ചുവർഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 42,272 കോടി രൂപയാണ് പൊതു-സ്വകാര്യ ബാങ്കുകളിലായി കുമിഞ്ഞുകൂടിയത്. പൊതുമേഖലാ ബാങ്കുകളിൽ 36,185 കോടിയും സ്വകാര്യ ബാങ്കുകളിൽ 6087 കോടിയുമാണുള്ളത്. 2014-ൽ രൂപവത്കരിച്ച ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലാണ് ഈതുക നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപകനെ കണ്ടെത്താനും തിരികെനൽകാനുമുള്ള ബോധവത്കരണപ്രവർത്തനങ്ങളിലൂടെ അഞ്ചുവർഷത്തിനുള്ളിൽ മടക്കിനൽകാനായത് 5729...

മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്: കേസെടുത്തത് മുൻഭാര്യയുടെ പരാതിയിൽ

കൊച്ചി: വ്ലോ​ഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) പോക്സോ കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിദേശ വനിതക്കെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ ഇപ്പോൾ പോക്സോ കേസ് കൂടി വരുന്നത്. പ്രായപൂർത്തിയാകും മുമ്പ്‌ വിവാഹം കഴിച്ചുവെന്നും...

ലോകത്തിലെ ഏറ്റവും വലിയ ഒട്ടകത്തിന്റെ എൽഇഡി ശില്പം; വീണ്ടും ഗിന്നസ് റെക്കോർഡ് നേടി ദുബൈ

ദുബൈ: ഗിന്നസ് റെക്കോർഡുകളുടെ പറുദീസയായ ദുബൈക്ക് വീണ്ടുമൊരു റെക്കോർഡ്. ഇത്തവണ മരുഭൂമിയുടെയും യുഎഇയുടെയും അറബ് ജനതയുടെയും അടയാളമായ ഒട്ടകത്തിന്റെ പേരിലാണ് ഗിന്നസ് റെക്കോർഡ് എന്നതിൽ ദുബൈക്ക് അഭിമാനിക്കാം. ‘ഒരു സസ്തനിയുടെ ഏറ്റവും വലിയ എൽഇഡി ശില്പം’ നിർമ്മിച്ചാണ് ദുബൈ ഇടം പിടിച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ തീം പാർക്ക് ഡെസ്റ്റിനേഷനായ ദുബൈ പാർക്ക്‌സ്...
- Advertisement -spot_img

Latest News

വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ പരിശോധിക്കാം; ബൂത്തും അറിയാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർപ്പട്ടികയിൽ പേരുണ്ടോ എന്ന്‌ ഓൺലൈനിൽ പരിശോധിക്കാം. മൂന്ന് രീതിയിലാണ്‌ വിവരങ്ങൾ പരിശോധിക്കാൻ കഴിയുക. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ച് ‘സേർച്ച് ബൈ എപിക്’...
- Advertisement -spot_img