Latest news

കോടതിയിൽ ഇനി ഈ പദം പറയരുത്; പകരം ഈ മൂന്ന് പദങ്ങൾ ഉപയോഗിക്കണമെന്ന് സുപ്രീംകോ‌ടതി

ന്യൂഡൽഹി : കോടതി വ്യവഹാരങ്ങളിൽ ലൈംഗിക തൊഴിലാളി (സെക്സ് വർക്കർ) എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കി സുപ്രീംകോ‌ടതി. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ ആവശ്യം അംഗീകരിച്ചാണ് നിയമപദാവലികളുടെ കൈപ്പുസ്തകത്തിൽ മാറ്റംവരുത്തൽ. സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതെന്ന് ധ്വനിപ്പിക്കുന്നതാണ് സെക്സ് വർക്കർ പദമെന്ന് ചീഫ് ജസ്റ്രിസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തിൽ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ബലപ്രയോഗത്തിലൂടെയും ചതിച്ചും സ്ത്രീകളെ...

ഉഡുപ്പിയിൽ പ്രവാസിയുടെ ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് അഞ്ച് പോലീസ് ടീമുകളെ നിയോഗിച്ചു

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കെമ്മണ്ണുഹമ്പന്‍ കട്ടയിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍ (23), ഐനാസ് (21), അസീം (12) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം...

ഈ ഗൾഫ് രാജ്യത്തേക്കാണ് എറ്റവും കൂടുതൽ ഇന്ത്യക്കാർ ഈ വർഷം യാത്ര നടത്തിയത്;കാരണം ഇതാണ്

ഒമാൻ: ഈ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണം പുറത്തു വന്നു. ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ജിസിസി പൗരൻമാർ ആണ്. എന്നാൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത് ഇന്ത്യക്കാരും. ഈ വർഷം സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാനിൽ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.യമൻ. ചൈന, ജർമ്മനി...

എൽ.പി.സ്കൂളിൽ ഉപജില്ലാ കലോത്സവത്തിനു വേദിയൊരുക്കി ജി.ജെ.ബി.എസ് പേരാൽ

കുമ്പള: 7518കലാപ്രതിഭകൾമാറ്റുരയ്ക്കുന്ന ഉപജില്ലാ കലോത്സവത്തിന് വേദിയൊരുക്കി ഒരു എൽ.പി.സ്കൂൾ. കുമ്പള പേരാലിലെ ജി.ജെ.ബി.സ്കൂളാണ് മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയാവുന്നത്. വൻ സാമ്പത്തിക ചെലവു വരുന്ന കലോത്സവം ഏറ്റെടുക്കാൻ ഹൈസ്കൂളുകൾ പ്പോലും മടിക്കുന്ന കാലത്താണിത്.ഈ മാസം 14മുതൽ 18 വരെയാണ് വിവിധ വേദികളിലായി കലോത്സവം നടക്കുന്നത്.16- ന് ഉച്ചയ്ക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.18-ന്‌...

വാട്‌സ്ആപ്പിലേക്കോ,എസ്എംഎസ് ആയോ വന്ന ഈ മെസേജുകള്‍ ഓപണ്‍ ചെയ്യല്ലേ

നിരന്തരം സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ദിവസേന ഓരോ ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അനന്തമായ സാധ്യതകള്‍ക്കൊപ്പം തന്നെ തട്ടിപ്പിന്റെ പുതിയ ലോകവും തുറക്കുകയാണ് ഇത്തരം അപ്‌ഡേഷനും. എത്രയൊക്കെ മുന്നറിയിപ്പുകള്‍ നല്‍കിയാലും സൈബര്‍ ലോകത്തിലെ ചതിക്കുഴികളില്‍ വീണ് പണം നഷ്ടപ്പെടുത്തുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. സെക്യൂരിറ്റി കമ്പനിയായ മക്അഫീ അടുത്തിടെ തങ്ങളുടെ ഗ്ലോബല്‍ സ്‌കാം മെസേജ്...

‘ശ്രീലങ്കൻ ക്രിക്കറ്റിനെ നശിപ്പിച്ചത് ജയ് ഷാ’; രൂക്ഷവിമര്‍ശനവുമായി അർജുന രണതുംഗ

കൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ജയ് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം നായകൻ അർജുന രണതുംഗ. ലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയുടെ കാരണം ജയ് ഷായാണെന്ന് രണതുംഗ ആരോപിച്ചു. ജയ് ഷായാണ് ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും ആരോപണം തുടരുന്നു. ശ്രീലങ്കൻ മാധ്യമമായ 'ഡെയ്‌ലി മിററി'നോടാണ് അർജുന രണതുംഗയുടെ പ്രതികരണം. ലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുകയും...

ജാതി സെന്‍സസിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല ; നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി സെന്‍സസിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സെന്‍സസ് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ജാതി സെന്‍സസിനെ കുറിച്ച് അദ്ദേഹം ഒരക്ഷരം പറയുന്നില്ല. പകരം അദ്ദേഹം പറയുന്നത് രാജ്യത്ത്...

പേര് വന്ന വഴി അങ്ങനെയല്ല; രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി പിതാവ്

ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന് ഇന്ത്യയിലെ ആരാധകർക്കും കുറവില്ല. ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ...

സൂപ്പർ ഓവറും ടൈ ആയാൽ ബൗണ്ടറി എണ്ണമെടുക്കില്ല, മഴ മുടക്കിയാൽ പക്ഷെ കളി മാറും; സെമിയിലും ഫൈനലിലും നിയമം ഇങ്ങനെ

മുംബൈ: ബൗണ്ടറികളുടെ എണ്ണം കൂട്ടി ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച 2019ലെ അനുഭവം ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.ഇത്തവണ സെമിയിലും ഫൈനലിലും എന്താണ് നിയമങ്ങള്‍ ?. സെമിയിലും ഫൈനലിലും 50 ഓവറിന് ശേഷം ഇരുടീമുകള്‍ക്കും ഒരേ സ്കോര്‍ എങ്കില്‍ എന്ത് ചെയ്യും ? ടൈ എങ്കില്‍ വിജയിയെ തീരുമാനിക്കാൻ സൂപ്പര്‍ ഓവര്‍ കളിക്കണം. സൂപ്പര്‍ ഓവറിലും ഒരേ...

‘മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ല; പണം അനുവദിക്കാന്‍ അധികാരമുണ്ട്’; ഹര്‍ജി തള്ളി ലോകായുക്ത; സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തുവെന്ന കേസിൽ സര്‍ക്കാരിന് ആശ്വാസം. ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹർജിയും ലോകായുക്ത തള്ളി. ഇതോടെ ഉപലോകായുക്തമാർക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ സാമ്പത്തിക സഹായം അധികാര ദുർവിനിയോഗം...
- Advertisement -spot_img

Latest News

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും, കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും

ദില്ലി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും...
- Advertisement -spot_img