Latest news

ബംഗാൾ ഉൾക്കടലിൽ `മിദ്ഹിലി’ ചുഴലിക്കാറ്റ്; കേരളത്തിൽ മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ `മിദ്‌ഹിലി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെയോ- നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികളുണ്ട്. നിലവിൽ...

കേരളത്തിലെ പുരുഷൻമാർക്ക് പെണ്ണ് കിട്ടാനില്ല; വില്ലനാകുന്നത് ഗാമോഫോബിയ, ഈ മാനസിക വൈകല്യം ചില്ലറക്കാരനല്ല

രാജ്യത്തെ പുരുഷൻമാർക്ക് വിവാഹം കഴിക്കാൻ സ്ത്രീ പങ്കാളികളെ കിട്ടാനില്ല എന്ന തരത്തിൽ പലവിധ സർവേഫലങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2018നു ശേഷമാണ് ഇങ്ങനെ ഒരു മാറ്റം കാണുന്നത് എന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ സ്‌ത്രീ- പുരുഷ അനുപാതം 1084: 1000 ആണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിട്ടും എന്തുകൊണ്ടായിരിക്കാം പുരുഷൻമാർക്ക് സ്‌ത്രീകളെ കിട്ടാനില്ലാത്തത്? വിവിധ സ്രോതസ്സുകളിൽ നിന്നുള്ള...

ദിവസം 600 മുതല്‍ 2000 രൂപ വരെ സമ്പാദിക്കാം; പൊറോട്ടയടിക്കാന്‍ പഠിക്കാനെത്തുന്നവരില്‍ ഡോക്ടര്‍മാരും

പൊറോട്ടയുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധിപേരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ പലര്‍ക്കും കൃത്യമായി പൊറോട്ടയുണ്ടാക്കാന്‍ അറിയില്ല എന്നതാണ് വാസ്തവം. അങ്ങനെയുള്ളവരെ പൊറോട്ട മാസ്റ്റേഴ്‌സാക്കുന്ന സ്ഥലമാണ് മധുരയിലെ പൊറോട്ട മേക്കിങ് കോച്ചിങ് സെന്റര്‍. ബണ്‍ പൊറോട്ട, വീറ്റ് പൊറോട്ട, കൊത്ത് പൊറോട്ട, മലബാര്‍ പൊറോട്ട തുടങ്ങി പൊറോട്ടയുമുണ്ടാക്കാന്‍ ഇവിടെനിന്നും പഠിക്കാം. മധുരയിലെ കലൈനഗറിലാണ് ഇന്ത്യയിലെ ഏക പൊറോട്ട മേക്കിങ് പരിശീല...

‘അവനെടുത്തത് 15 മിനിറ്റ്, ഞങ്ങൾക്ക് 30 സെക്കന്റ് നല്‍കൂ’; പ്രവീണിനെ അക്രമിക്കാനൊരുങ്ങി നാട്ടുകാർ

ഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണിനെ അക്രമിക്കാനൊരുങ്ങി പ്രദേശവാസികള്‍. വ്യാഴാഴ്ച തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. 'കൂട്ടക്കൊല നടത്താന്‍ അവനെടുത്തത് 15 മിനിറ്റ്, ഞങ്ങള്‍ക്ക് 30 സെക്കന്റ് നല്‍കൂ'യെന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രവീണിന് നേരെ നാട്ടുകാര്‍ പാഞ്ഞടുത്തത്. പൊലീസ് സംഘത്തെ തടഞ്ഞാണ് നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. കൊല്ലപ്പെട്ടവരുടെ...

ബീച്ച് വെഡ്ഡിംഗിനായി ഒരുങ്ങി ശംഖുമുഖം; കേരളത്തിൽ ആദ്യത്തേത്, നവംബര്‍ 30ന് ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്

ഒരു ബീച്ച് വെഡ്ഡിംഗ് ആഗ്രഹിക്കാത്തതായി ആരാണുള്ളത്. ബീച്ച് വെഡ്ഡിംങ്ങും ഡെസ്റ്റിനേഷൻ വെഡ്ഡിംങ്ങും ഒക്കെ സ്വപ്നം കാണുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് വിദേശ രാജ്യങ്ങളും പിന്നാലെ അതിനായി വരുന്ന വലിയ ചെലവുകളുടെ കണക്കുമായിരിക്കും. അതോടെ അത്തരം സാഹസികതകൾ വേണ്ടെന്ന് വെക്കാൻ പലരും നിർബന്ധിതരാകും. എന്നാൽ ഇത്തരം സ്വപ്നങ്ങൾ ഇപ്പോൾ നമ്മുടെ കേരളത്തിൽ തന്നെ യാഥാർഥ്യമാവുകയാണ്. കേരളത്തിലെ...

ഞായറാഴ്ച ലോകകപ്പ് ഫൈനൽകാണാൻ ആരെങ്കിലും ഗാലറിയിൽ ഉണ്ടാകണമെന്ന് ഇന്ത്യൻ ആരാധകർക്ക് നിർബന്ധമുണ്ടെങ്കിൽ ഒരാളെ മാത്രം

ഞായറാഴ്ച ലോകകപ്പ് ഫൈനൽകാണാൻ ആരെങ്കിലും ഗാലറിയിൽ ഉണ്ടാകണമെന്ന് ഇന്ത്യൻ ആരാധകർക്ക് നിർബന്ധമുണ്ടെങ്കിൽ അത് സാക്ഷാൽ സൂപ്പർ സ്റ്റാർ രജനികാന്ത് ആയിരിക്കും.കാരണം ന്യൂസിലാൻഡുമായുള്ള സെമിഫൈനൽ കാണാൻ രജനി ഭാര്യ ലതയ്ക്ക് ഒപ്പം വാൻഖഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇതിന് മുമ്പ് രജനി ഇന്ത്യയുടെ കളി കാണാൻ സ്റ്റേഡിയത്തിൽ വന്നത് 2011 ലോകകപ്പ് ഫൈനലിനായിരുന്നു. സെമിക്ക് രജനി എത്തിയപ്പോൾ സോഷ്യൽ...

പ്രവാസിയുടെ കുടുംബത്തിന്റെ കൊല: പ്രതിയെ ‘മഹാനാക്കി’ വിദ്വേഷ പോസ്റ്റ്; കേസെടുത്ത് പൊലീസ്

മംഗളൂരു: ഉഡുപ്പി കൂട്ടക്കൊല കേസിലെ പ്രതിയെ മഹത്വവത്കരിച്ച് വിദ്വേഷ പരാമർശം നടത്തിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്. ഉഡുപ്പി സൈബര്‍ പൊലീസാണ് ഹിന്ദുമന്ത്ര എന്ന അക്കൗണ്ട് ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രതിയായ പ്രവീണിന്റെ തലയില്‍ കിരീടത്തിന്റെ രൂപം എഡിറ്റ് ചെയ്ത് വച്ചു കൊണ്ട് വിദ്വേഷപ്രചരണമാണ് അക്കൗണ്ടിലൂടെ നടത്തിയതെന്ന് പൊലീസ് പറഞ്ഞു....

നവകേരള സദസ്സ് ജനം ഏറ്റെടുത്തെന്ന് മന്ത്രി റിയാസ്; മഞ്ചേശ്വരം എംഎൽഎയെ വിമർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പോസിറ്റീവായ പ്രവർത്തനങ്ങളെ പിന്തുണക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ക്രിയാത്മകമായ വിമർശനങ്ങൾ ഉന്നയിക്കുകയും, പലകാര്യങ്ങളും സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ പരാതികൾ പോലും പരിഹരിക്കാൻ സാധിക്കാത്ത സർക്കാരാണ് നവകേരള സദസ്സ്...

ഒന്നുകില്‍ എഞ്ചിന്‍ മാറ്റികൊടുക്കണം അല്ലെങ്കില്‍ 42 ലക്ഷം; കാര്‍ കമ്പനിക്കെതിരെ ഉപഭോക്താവിന് അനുകൂല വിധി

ചെന്നൈ: ആഡംബര കാര്‍ നിര്‍മാതാക്കളായ ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യ, ഉപഭോക്താവിന് 42.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. ഈ തുക നല്‍കുകയോ അല്ലെങ്കില്‍ വാഹനത്തിന്റെ തകരാറിലായ എഞ്ചിന്‍ മാറ്റി നല്‍കുകയോ വേണം. ഇതിന് പുറമെ നഷ്ടപരിഹാരമായി 55,000 രൂപ കൂടി നല്‍കണമെന്നും വിധിയില്‍ പറയുന്നു. ചെന്നൈയിലെ പ്രമുഖ...

ഒന്നിച്ചിരുന്ന് ചായ കുടിച്ചിരുന്ന ഉറ്റസുഹൃത്ത് ചായക്കട അടിച്ചുതകർത്തു, വേദനയിൽ കാസർകോട്ടെ കടയുടമ

കാസർകോട് ബേക്കലിൽ യുവാവ് ചായക്കട അടിച്ചുതകർത്തു. ചായക്കടയ്ക്ക്സ് സമീപത്തുള്ള ടർഫിലെ ജീവനക്കാരനായ മുഹമ്മദ് ഇർഷാദ് എന്നയാളാണ് ആക്രമണം നടത്തിയത്. ബ്രൗണ്‍ കഫേ എന്ന ചായക്കടയാണ് ഇയാൾ അടിച്ചുതകർത്തത്. എന്താണ് ആക്രമണത്തിന്റെ പ്രകോപനം എന്ന കാര്യത്തിൽ വ്യക്തതയില്ല. ടര്‍ഫിനോട് ചേര്‍ന്നുള്ള ഗെയിം സെന്‍ററില്‍ ഇരുന്നതിന്‍റെ പേരില്‍ യുവാവിനേയും ചോദിക്കാന്‍ ചെന്ന സുഹൃത്തുക്കളേയും ഇര്‍ഷാദ് നേരത്തെ മർദിച്ചിരുന്നു. ഇതിന്റെ...
- Advertisement -spot_img

Latest News

രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണം തള്ളി ഷാനവാസ് പാദൂര്‍

കാസർകോട് : തെരഞ്ഞെടുപ്പിൽ ഡീൽ ജനങ്ങളോട് മാത്രമെന്ന് കാസർകോട്ടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂർ. രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഡീലിനായല്ല,...
- Advertisement -spot_img