ദുബൈ: ഉല്ലാസ വിനോദ സഞ്ചാരങ്ങളുടെ ഈറ്റില്ലമായ ദുബൈ നഗരത്തില്‍ ഇനി ഫുട്‌ബോള്‍ തീം പാര്‍ക്കും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പാര്‍ക്ക് വരുന്നത്. റയല്‍ മാഡ്രിഡ് വേള്‍ഡ് എന്നാണ് പാര്‍ക്കിന് നൽകിയിരിക്കുന്ന പേര്.
ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സും റയല്‍ മാഡ്രിഡും ചേര്‍ന്നാണ് ഫുട്‌ബോള്‍ തീം പാര്‍ക്ക് ഒരുക്കുന്നത്. കായിക പ്രേമികളെയും കുടുംബങ്ങളെയും ഒരു പോലെ ആകര്‍ഷിക്കുന്ന...
മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊന്ന കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) എയർ ഇന്ത്യ വിമാക്കമ്പനി സസ്പെൻഡ് ചെയ്തു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവർ ഞായറാഴ്ച രാവിലെ...
ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ടെണ്ടുൽക്കറിന്റെ പേരാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയം.
കാരണമാകട്ടെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലും. സാറാ ടെണ്ടുൽക്കറും ഗില്ലും തമ്മിൽ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും പ്രണയത്തിലാണെന്ന് ഇതിനകം നിരവധി സെലിബ്രിറ്റികളും ഇതുസംബന്ധിച്ച സൂചന നൽകിയിട്ടുണ്ട്.
അടുത്തിടെ, കോഫീ വിത്ത് കരണിൽ...
കേസുകളിൽ സമൻസുമായി ഇനി പൊലീസുകാർ വീടുകളിലോ ഓഫീസിലോ എത്തില്ല. പകരം സമന്‍സ് ഇ-മെയിലിലോ, വാട്സ് ആപ്പിലോ എസ്എംഎസിലോ ആകും എത്തുക. ഏതു വിധത്തിൽ ലഭിച്ചാലും കോടതിയിൽ ഹാജരാകുക തന്നെ വേണം. സമന്‍സുകള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ അയക്കാന്‍ അനുമതി നല്‍കി ക്രിമിനല്‍ നടപടി ക്രമം ഭേദഗതി ചെയ്തിരിക്കുകയാണ്.
അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് ഇത് പുറത്തിറക്കിയത്. ഇനി മുതല്‍...
കാസർകോട്: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനു പോയ നീലേശ്വരം കോട്ടപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു.പരേതനായ അബൂബക്കര്‍-പിഎംഎച്ച് റുഖിയ ദമ്പതികളുടെ മകളായ ഫിര്‍ദൗസ് ഹൗസില്‍ പി.എം.എച്ച് നുസ്രത്ത് (45)ആണ് മരിച്ചത്. സഹോദരി താഹിറയും കുടുംബവും മാതാവും ഓസ്‌ട്രേലിയയിലാണ് താമസം. ഇവരെ കാണുന്നതിനാണ് നുസ്രത്ത് പോയത്. മറ്റു സഹോദരങ്ങള്‍: അബ്‌ദുള്ള, സത്താര്‍, നൗഷാദ്. മൃതദേഹം ഓസ്‌ട്രേലിയയില്‍ തന്നെ സംസ്‌ക്കരിച്ചതായി...
കാസർകോട്: പിണറായി സർക്കാരിന്റെ നവകേരള ജനസദസിന് കാസർകോട് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്‍റെ ഉദ്ഘാടനം. നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.
ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ്...
ദുബൈ: ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു മലയാളികള്‍ അപകടത്തില്‍ മരണപ്പെട്ടിരുന്നു.
നഹീൽ നിസാർ ഡമാക്ക് ഹോൾഡിങ് ജീവനക്കാരനാണ്. പുന്നോൽ കഴിച്ചാൽ പൊന്നബത്ത് പൂഴിയിൽ...
തിരുവനന്തപുരം: കേരളത്തിലിപ്പോൾ ഒരു ബസ്സിനെ ചുറ്റിപ്പറ്റിയാണ് വാർത്തകൾ അത്രയും. വിവാദങ്ങൾക്കിടെ ആ ബസ് കാസർകോടുമെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് യാത്രയ്ക്കായി ഉപയോഗിക്കുന്ന ബസിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ...
പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസ്സിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. പെർമിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ ആണ് റോബിൻ ബസ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയത്. 200 മീറ്റർ പിന്നിട്ടയുടൻ വാഹനത്തെ എംവിഡി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം വാഹനത്തിന് പിഴയിടുകയായിരുന്നു. മുമ്പ് രണ്ട് തവണ...
കൊച്ചി: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തിയ യുവതി ഉൾപ്പടെ മൂന്നംഗ സംഘം പിടിയിൽ. കൊച്ചി കടവന്ത്രയിലെ ഹോട്ടലിൽനിന്നാണ് ഇവർ പിടിയിലായത്. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും പിടികൂടി.
ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തുന്ന പ്രധാനികളാണ് ഇവർ. രഹസ്യവിവരത്തിന്റെ...
കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...