രാംപൂർ (യു.പി): പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. രാംപൂർ ജില്ലയിലാണ് സംഭവം. സാജിദ് (23) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ബബ്‌ലു എന്നയാൾക്ക് പരിക്കേറ്റു. പൊലീസിനെ കണ്ട് ഇവർ വെടിയുതിർത്തപ്പോഴാണ് തിരിച്ചു വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്.
പശുവിനെ കശാപ്പ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ശനിയാഴ്ച രാത്രി പ്രതികൾ മൊറാദാബാദിൽനിന്ന് വാഹനത്തിൽ വരുന്നുണ്ടെന്ന് വിവരം...
ഉത്തര്‍ പ്രദേശില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍. ഹലാല്‍ ടാഗ് പതിച്ച ഉല്‍പ്പന്നങ്ങള്‍ ഇനി സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇതു മതങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നും ഭക്ഷണസ്വാതന്ത്രം നിഷേധിക്കലാണെന്നും മുസ്ലീം മതസംഘടനകള്‍ പറയുന്നു. ഹലാല്‍ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അടുത്ത...
കോഴിക്കോട്: വിമാന യാത്രാ നിരക്ക് വർധനയില്‍ ഇടപെടാനാകില്ലെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ പ്രവാസികള്‍. എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പ് കേന്ദ്ര സർക്കാരിന് ഇടപെടാന്‍ അധികാരം നല്‍കുന്നുണ്ടെന്ന് പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ് മേഖലയിലേക്കുള്ള അമിതമായ വിമാനയാത്രാ നിരക്കിനെതിരെ കൂടുതല്‍ പ്രവാസി സംഘടനകള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
എയർ ക്രാഫ്റ്റ് ചട്ടങ്ങളിലെ 135 -ാം വകുപ്പാണ് വിമാന യാത്ര...
അഹമ്മദാബാദ്: കമന്ററി ബോക്‌സിലിരുന്ന് വിവാദ പരാമർശവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ലോകകപ്പ് ഫൈനലിനിടെ വിരാട് കോഹ്‌ലിയുടെയും ലോകേഷ് രാഹുലിന്റെയും ഭാര്യമാരായ അനുഷ്‌ക ശർമ്മ, ആതിയാ ഷെട്ടി എന്നിവരെ സ്‌ക്രീനിൽ കാണിച്ചപ്പോഴായിരുന്നു ഹർഭജൻ സിങിന്റെ വിവാദ പരാമർശം.
''ഇരുവരുടെയും സംഭാഷണം ക്രിക്കറ്റിനെക്കുറിച്ചോ അതോ സിനിമയെക്കുറിച്ചാണോ എന്ന് ഞാൻ ചിന്തിക്കുകയാണ്. കാരണം അവർക്ക് ക്രിക്കറ്റിനെക്കുറിച്ച്...
ന്യൂഡല്‍ഹി: ലോകകപ്പ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണാന്‍ നേരിട്ട് പോയ മോദിക്ക്, സംഘര്‍ഷം തുടരുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ സ്വന്തം...
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ ‘വലിയ വാഗ്ദാനം’ ചെയ്ത തെലുങ്ക് നടി ദുഃഖം പങ്കുവച്ച് രംഗത്ത്. ഇന്ത്യയുടെ തോല്‍വി ഹൃദയം തകര്‍ന്ന പോലെയാണെന്ന് നടി രേഖ ഭോജ് പറഞ്ഞു. എങ്കിലും എന്റെ ഭാരതം മഹത്തരമാണ്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ജയ്ഹിന്ദ്’ എന്നാണ് രേഖ ഭോജ് തന്റെ സമൂഹമാധ്യമ കുറിപ്പിലൂടെ...
അഹമ്മദാബാദ്: ക്യാപ്റ്റന്‍മാരുടെ വിവാഹവും ലോകകപ്പും തമ്മില്‍ എന്ത് ബന്ധം?. ഓസ്‌ട്രേലിയയുടെ ആറാം കിരീട നേട്ടത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ആ കൗതുകത്തിലേക്കാണ് ഇനി. ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടം നേടിയതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടത്രേ. അത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വിവാഹമുമായി ബന്ധപ്പെട്ടാണ്. സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന രസകരമായ ആ ചരിത്രം ഇതിന്...
ബംഗളൂരു: സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ. സ്‌കൂളിലെ അടുക്കളയില്‍ ഉച്ച ഭക്ഷണത്തിനായി തയ്യാറായി കൊണ്ടിരുന്ന...
കാസർകോട് നവകേരള സദസ്സിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവ് എൻ.എ അബൂബക്കറിനെതിരെയുള്ള നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് കാസർകോട് എംഎൽഎ എൻ. എ. നെല്ലിക്കുന്ന്.
അബൂബക്കറിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല. ലീഗുകാർ ആരും നവകേരളസദസിൽ പങ്കെടുക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടപടിയെ കുറിച്ച് സംസ്ഥാന നേതൃത്വം ആലോചിച്ചു തീരുമാനിക്കും.
ലീഗ്...
ഒരു സുന്ദര സ്വപ്‌നം പോലെയായിരുന്നു 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള യാത്ര. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച് തുടങ്ങിയ ആ കുതിപ്പ് ഒരു മാസത്തിനിപ്പുറം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് അവസാനിക്കുമ്പോള്‍ ആരാധകര്‍ക്ക് ചോദിക്കാന്‍ ഒന്നേയുള്ളു, ഇന്ന് എവിടെയാണ് പിഴച്ചത്?
അപരാജിതരായി...
കോഴിക്കോട്: മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്. നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ്...