Latest news

‘സ്കൂൾ കുട്ടികളെ നവകേരള സദസിൽ എത്തിക്കണം’; അച്ചടക്കമുള്ളവര്‍ മതിയെന്ന് നിർദേശം

മലപ്പുറം: നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്. നവകേരളയാത്രയ്ക്കായി സ്കൂൾ...

രഹസ്യ വിവരം കിട്ടിയ യാത്രക്കാരനെ പരിശോധിച്ചപ്പോൾ ലഗേജിൽ ഒന്നുമില്ല; ഒടുവിൽ കുടുക്കിയത് കൈയിലെ ജ്യൂസ് പാക്കറ്റ്

ദില്ലി: ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്നും ദില്ലിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ രണ്ട് കോടിയിലധികം വിലവരുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ജ്യൂസ് പാക്കറ്റുകളിൽ ബിസ്കറ്റ് രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്. ഇന്ത്യന്‍ പൗരന്‍ തന്നെയാണ്...

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അമ്മയെയും മകളെയും ടി.ടി.ഇ തള്ളിയിട്ടതായി പരാതി

കോഴിക്കോട്: ജനറൽ കോച്ചിൽ കയറാൻ സാധിക്കാത്തതിനാൽ റിസർവേഷൻ കോച്ചിൽ മാറിക്കയറിയ അമ്മയെയും മകളെയും ടി.ടി.ഇ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി പരാതി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകീട്ട് 6.25നാണ് സംഭവം. കണ്ണൂർ പാപ്പിനിശേരി സ്വദേശി ഫൈസലിന്‍റെ ഭാര്യ ശരീഫ, 17കാരിയായ മകൾ എന്നിവരെയാണ് ടി.ടി.ഇ തള്ളിയിട്ടതായി റെയിൽവേ പൊലീസിൽ പരാതി നൽകിയത്. പ്ലാറ്റ്ഫോമിലേക്ക്...

തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊലപ്പെടുത്തി; പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ 19കാരനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയിൽ അർഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെെകിട്ടായിരുന്നു സംഭവം. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സംഭവത്തിൽ പ്രതികളിലൊരാളെ പിടികൂടിയിട്ടുണ്ട്. കരിമഠം സ്വദേശിയായ ധനുഷിനെയാണ് (18) പിടികൂടിയത്. മറ്റുള്ള പ്രതികൾ...

പുത്തൻ പുതിയ ഫാഷൻ ഉൽപന്നങ്ങളും മൊബെെൽ ഫോണും 60ശതമാനം വരെ ഡിസ്കൗണ്ടിൽ സ്വന്തമാകാം; ലുലു മാളില്‍ സൂപ്പര്‍ ഫ്രൈഡേ സെയില്‍ നാളെ മുതൽ

തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന സൂപ്പര്‍ ഫ്രൈഡേ സെയിലിന് നാളെ തുടക്കമാകും. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അറുപത് ശതമാനം വരെ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിയ്ക്കും. ലുലു കണക്ട്, ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ അടക്കമുള്ള ഷോപ്പുകളിലും, റീട്ടെയ്ൽ...

യു.എ.ഇയിൽ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു

അബൂദബി: യു.എ.ഇയിൽ അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിസഭയാണ് പൊതുമേഖലക്കും, സ്വകാര്യ മേഖലക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ജനുവരി ഒന്നിന് പുതുവത്സരദിനമാണ് 2024 ലെ ആദ്യ പൊതു അവധി. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിന് അവധിയുണ്ടാകും. ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ...

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം 2022-ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായപ്പോൾ 2021-ൽ അത് 37,729 ആയിരുന്നു. 64,105 വാഹനാപകടങ്ങൾ...

കാസര്‍കോട് പൈപ്പ് ലൈനിന് കുഴിയെടുക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണ് കല്ലിനടിയിൽ കുടുങ്ങിയ 2 പേർ മരിച്ചു

കാസര്‍കോട്: പൈപ്പ് ഇടാന്‍ കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. കാസര്‍കോട് മാര്‍ക്കറ്റ് റോഡിന് സമീപമാണ് അപകടം. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പൈപ്പ് ലൈനിടാന്‍ കുഴിയെടുക്കുന്നതിനിടെ സമീപത്തെ മതില്‍ ഇടിഞ്ഞ് വീണ് അടിയില്‍പെട്ടാണ് ഇരുവരും മരിച്ചത്. കര്‍ണാടക ചിക്കമംഗളൂരുവിലെ ബാസയ്യ (40), കര്‍ണാടക കൊപ്പല്‍ സ്വദേശി ലക്ഷ്മപ്പ (43) എന്നിവരാണ്...

‘മോദി എത്തുംവരെ ഇന്ത്യ നന്നായി കളിച്ചു; ദുശ്ശകുനം എത്തിയതോടെ കളി തോറ്റു’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകകപ്പ് കാണാൻ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്ന് രാഹുൽ ​ഗാന്ധി പരിഹസിച്ചു. എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പറയുന്നു.  മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി...

‘മോദിയെത്തും വരെ ഇന്ത്യൻടീം നന്നായി കളിച്ചു, ദുശ്ശകുനം എത്തിയതോടെ കളി തോറ്റു’; മോദിക്കെതിരെ രാഹുൽ ഗാന്ധി

ദില്ലി: ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്. മോദി എത്തും...
- Advertisement -spot_img

Latest News

വോട്ടർപട്ടികയിൽ ഇനി പേര് ചേർക്കാനാവില്ല; 15ന് മുമ്പ് അപേക്ഷിച്ചവർക്ക് മാത്രം വോട്ട്

തിരുവനന്തപുരം: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ...
- Advertisement -spot_img