Latest news

‘പണി വരുന്നുണ്ട് അവറാച്ചാ’; ബ്രസീലിന് മാത്രമല്ല, അര്‍ജന്‍റീനയ്‌ക്കെതിരെയും നടപടിക്ക് ഫിഫ

റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍-അര്‍ജന്‍റീന മത്സരം സംഘര്‍ഷത്തിന് വഴിമാറിയതിലും മത്സരം വൈകി ആരംഭിച്ചതിലും അന്വേഷണവുമായി ഫിഫ. ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ ശക്തമായ നടപടി വരുമെന്ന് നേരത്തെ സൂചന പുറത്തുവന്നിരുന്നെങ്കിലും അര്‍ജന്‍റീനയും ഫിഫയുടെ ശിക്ഷ നേരിടേണ്ടിവരും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍-അര്‍ജന്‍റീന മത്സരം നിശ്ചിത സമയത്തിനും അര...

‘മലയാളികൾക്ക് ഈഗോ, കഠിനാധ്വാനം ചെയ്യാൻ മടി’; ഇതര സംസ്ഥാന തൊഴിലാളികളെ പ്രശംസിച്ച് ഹൈക്കോടതി

മലയാളികളുടെ ‘ഈഗോ’യും കഠിനാധ്വാനം ചെയ്യാന്‍ താല്പര്യമില്ലാത്ത പ്രവണതയുമാണ് ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്താൻ കാരണമെന്ന് ഹൈക്കോടതി. മലയാളികളെ വിമർശിച്ച കോടതി കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ചൂണ്ടിക്കാട്ടി ഇതര സംസ്ഥാന തൊഴിലാളികളെ പുകഴ്ത്തുകയും ചെയ്തു. മലയാളികൾ കഠിനാധ്വാനത്തിന് തയാറാകാതിരിക്കെ ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന് നൽകിയ സംഭാവന ഏറെ വലുതാണ്....

പാനിപൂരി ഇങ്ങനേയും കഴിക്കാമോ?; കമിതാക്കളുടെ വീഡിയോക്ക് താഴെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുമുള്ള വീഡിയോകള്‍ നമ്മുടെ മുന്നിലെത്താറുണ്ട്. ഇതില്‍ പലതും നമ്മളില്‍ കൗതുകമുണ്ടാക്കുന്ന വീഡിയോയാണ്. എന്നാല്‍ കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശത്തോടെ മാത്രം തയ്യാറാക്കുന്ന വീഡിയോകള്‍ നമുക്ക് അരോചകമായി തോന്നും. ഇത്തരം വീഡിയോകള്‍ക്ക് താഴെ രൂക്ഷമായ ഭാഷയിലുള്ള കമന്റുകളുമുണ്ടാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വഴിയോര കച്ചവടക്കാരനില്‍ നിന്ന് പാനിപൂരി...

ഹാര്‍ദിക് പാണ്ഡ്യയെ റിലീസ് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ്? അഭ്യൂഹങ്ങള്‍ക്ക് വിരാമമെന്ന് സോഷ്യല്‍ മീഡിയ

മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റം ഔദ്യോഗികമായെന്ന് വാര്‍ത്ത. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് തന്റെ മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സുമായി കരാറൊപ്പിട്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഞായറാഴ്ച്ച ഐപിഎല്‍ ട്രേഡ് വിന്‍ഡോ അവസാനിക്കുന്ന സമയം ചിത്രം വ്യക്തമാവും....

‘ഉമ്മാ..നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവള്‍’;മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവെച്ച് ഷമി

ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് ഹീറോയായിരുന്നു മുഹമ്മദ് ഷമി. 24 വിക്കറ്റുകളുമായി ഇന്ത്യയുടെ ഫൈനല്‍ വരേയുള്ള കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകകപ്പ് ആരവങ്ങളൊഴിഞ്ഞതിന് പിന്നാലെ മാതാവ് അന്‍ജും ആറയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഷമി. 'നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്. ഉമ്മാ...എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സുഖമാകുമെന്നാണ് പ്രതീക്ഷ',മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രത്തിനൊപ്പം ഷമി കുറിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും...

മലയാളി പൊളിയാണ്, പണിയെടുക്കാനും പഠിക്കാനുമായി ലോകമാകെ; 195 രാജ്യങ്ങളിൽ 182ലും മലയാളികൾ! കണക്കുമായി നോർക്ക

തിരുവനന്തപുരം: നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അവിടെയൊരു മലയാളിയുടെ ചായക്കട എന്നൊരു തമാശയുണ്ട്. സംഭവം ചന്ദ്രനിൽ അല്ലെങ്കിലും ഭൂമിയിൽ ഏറെക്കുറ സത്യമാണ്. എവിടെച്ചെന്നാലും അവിടെയൊരു മലയാളി സാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്ന നോർക്കയുടെ രേഖകളിൽ പറയുന്നു. ലോകത്തെ 93 ശതമാനം രാജ്യങ്ങളിലും പ്രവാസിയായി മലയാളിയുണ്ടെന്നതാണ് നോർക്ക പറയുന്നത്. ഒരുപക്ഷേ ലോകത്തുതന്നെ ഇത്രയും രാജ്യങ്ങളിൽ പ്രവാസികളായി താമസിക്കുന്ന മറ്റൊരു ജനതയുണ്ടാകില്ല. ലോകത്ത്...

‘അയനാസും പ്രവീണും തമ്മില്‍ അടുത്ത സൗഹൃദം, പത്തുതവണ വിദേശയാത്ര’; എന്നിട്ടും കൊന്നതെന്തിന്? പൊലീസ് പറയുന്നു

മംഗളൂരു: ഉഡുപ്പിയില്‍ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എസ്പി കെ അരുണ്‍. കൊല്ലപ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാരിയായ അയനാസിനോടുള്ള പ്രതി പ്രവീണിന്റെ വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ്പി ആവര്‍ത്തിച്ചു. അയനാസിനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതി പ്രവീണ്‍ ഉഡുപ്പിയില്‍ എത്തിയത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തി. ലഭിച്ച വിവരങ്ങളും സമഗ്രമായി...

ഡി കെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണ അനുമതി പിൻവലിക്കാൻ കർണാടക സർക്കാർ; ആയുധമാക്കി പ്രതിപക്ഷം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ സി ബി ഐ അന്വേഷണത്തിന് നൽകിയ അനുമതി പിൻവലിക്കാൻ തീരുമാനിച്ച് കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭ. ബി എസ് യെദ്യൂരപ്പ സർക്കാരിന്റെ കാലത്താണ് സി ബി ഐ അന്വേഷണത്തിന് അനുമതി നൽകിയത്. ഇത് പിൻവലിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്നോട്ടുവച്ച നിർദേശം ഇന്നലെ ചേർന്ന മന്ത്രിസഭായോഗം...

ആറ് ദിവസത്തിനിടെ 50 ലക്ഷത്തിലേറെ സന്ദർശകർ; മദീനയിലെ പ്രവാചക പള്ളിയിൽ വിശ്വാസി പ്രവാഹം

മദീന: ആറ് ദിവസങ്ങൾക്കിടയിൽ 50 ലക്ഷത്തിലേറെ വിശ്വാസികൾ മദീനയിലെ പ്രവാചക പള്ളിയിലെത്തിയതായി കണക്കുകൾ. ഈ മാസം 15 മുതൽ 20 വരെയുള്ള കണക്കാണിത്. സ്കൂ‌ൾ അവധിയും മെച്ചപ്പെട്ട കാലാവസ്ഥയുമാണ് തിരക്ക് വർധിക്കാൻ കാരണമായത്. സന്ദർശകർക്ക് പ്രയാസരഹിതമായി ആരാധന നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി മസ്‌ജിദുന്നബവി അറിയിച്ചു. ഈ കാലയളവിൽ റൗദ ശരീഫിൽ പ്രാർഥിക്കാനായി 1,35,242 പേർക്ക്...

മകന്‍ അപകടത്തില്‍ മരിച്ചു; വിവരമറിഞ്ഞ മാതാവ് ആത്മഹത്യ ചെയ്തു

മകന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ മാതാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസയെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 48 വയസായിരുന്നു. മകന്‍ കാനഡയില്‍ വെച്ച് വാഹനപകടത്തില്‍ മരിച്ച വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് ആത്മഹത്യ. കായംകുളം ഫയര്‍ സ്റ്റേഷന് സമീപം അഡ്വ. ഷഫീക് റഹ്‌മാന്റെ ഭാര്യയാണ് മരിച്ച മെഹറുന്നീസ....
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img