Latest news

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് എന്ത് സംഭവിച്ചു?; ബിസിസിഐയ്ക്ക് മുമ്പില്‍ കാരണം ബോധിപ്പിച്ച് ദ്രാവിഡ്

2023ലെ ഐസിസി ലോകകപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരായ തോല്‍വിക്ക് ശേഷം ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ബിസിസിഐ അധികൃതരെ കണ്ടു. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ട്രാക്കിലെ കളിയാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമാക്കിയതെന്ന് ദ്രാവിഡ് ബിസിസിഐയെ ധരിപ്പിച്ചു. ”ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പിച്ചില്‍ നിന്ന് ടേണ്‍ കിട്ടിയില്ല; അല്ലെങ്കില്‍, ഞങ്ങളുടെ സ്പിന്നര്‍മാര്‍ വിജയം സമ്മാനിക്കുമായിരുന്നു” ദ്രാവിഡ് സെക്രട്ടറി...

‘കേസ് തെളിയിച്ചത് മൂന്ന് ഹീറോകള്‍, പ്രതി ഉപേക്ഷിച്ച ഒരു തെളിവ് വഴികാട്ടി’; കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ്

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളേയും പിടികൂടിയതായി എഡിജിപി എം ആർ അജിത് കുമാർ. പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എഡിജിപി. കുട്ടിയെ രക്ഷിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. മൂന്ന് ഹീറോകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്. ഒന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍, രണ്ട് പെണ്‍കുട്ടി, മൂന്ന് രേഖാചിത്രം വരച്ചവർ. കൊല്ലം...

‘ബുദ്ധി കൊള്ളാം വർമ്മ സാറെ… പക്ഷേ…’; സോപ്പ് പൊടിയിൽ കലർത്തി കടത്തിയ 26 ലക്ഷം രൂപയുടെ സ്വ‍ർണ്ണം പിടികൂടി

സ്വർണകടത്തുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഓരോ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്വര്‍ണ്ണക്കടത്തുകാരുടെ ഓരോ തന്ത്രവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ക്കുമ്പോഴും പുതിയ പുതിയ തന്ത്രങ്ങളുമായി സ്വര്‍ണ്ണക്കടത്തുകാരെത്തുന്നു. പലപ്പോഴും സ്വർണം കടത്തുന്നതിനായി കള്ളക്കടത്ത് മാഫിയകൾ ഉപയോ​ഗിക്കുന്ന തന്ത്രങ്ങൾ സുരക്ഷാ ഉദ്യോ​ഗസ്ഥരെ പോലും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ ആർക്കും യാതൊരുവിധ സംശയവും തോന്നാത്ത വിധം നടത്തിയ ഒരു സ്വർണകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന...

വാഹനത്തിലെ ജി.പി.എസ് സംവിധാനം തുണയായി; ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് കവര്‍ന്ന യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി

ഉപ്പള: ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് പട്ടാപ്പകല്‍ കവര്‍ന്നു. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി. ഉപ്പള പത്വാടിയിലെ സവാദ് എന്ന നൗഫലി(28)നെയാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് 5 മണിയോടെ ഉപ്പള ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ് കവര്‍ന്നത്. ആംബുലന്‍സ് കാണാതായതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ മഞ്ചേശ്വരം...

നവകേരള സദസില്‍ ലീഗ് നേതാവ് സുബൈദയും; ഒന്നര വർഷം മുൻപ് പുറത്താക്കിയതെന്ന് നേതൃത്വം

പാലക്കാട്: നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളെ...

റെക്കോർഡിട്ട് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

തിരുവനന്തപുരം: സ്വർണവില ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,760 രൂപയാണ്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില എത്തിയിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും,...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ യൂട്യൂബില്‍ 5 ലക്ഷം പേര്‍ പിന്തുടരുന്ന യൂട്യൂബര്‍; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റുചെയ്ത അനുപമയുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത് 4.98 ലക്ഷം പേരാണ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്യുന്ന യുട്യൂബ് ചാനലിന്റെ പേര് ‘അനുപമ പത്മന്‍’ എന്നാണ്. 381 വീഡിയോയാണ് യൂട്യൂബിലുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്....

പദ്‌മകുമാർ പറഞ്ഞത് നുണക്കഥകള്‍? കുട്ടിയുടെ കുടുംബവുമായി ഒരു ബന്ധവുമില്ല! ലക്ഷ്യമിട്ടത് 6 വയസുകാരിയെ മാത്രമല്ല

പത്തനംതിട്ട: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാര്‍ പറഞ്ഞത് മുഴുവൻ നുണയാണെന്ന് വിവരം. ഇയാൾക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും പദ്മകുമാര്‍ പറഞ്ഞ കാര്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ്...

അഞ്ച് വര്‍ഷം പത്താനുമായി ഡേറ്റിംഗ്! ഇതിനിടെ ഗംഭീര്‍ തുടര്‍ച്ചയായി വിളിച്ചിരുന്നു; അവകാശവാദവുമായി ബോളിവുഡ് നടി

മുംബൈ: ഏകദിന ലോകകപ്പിനിടെ ബോളിവുഡ് നടി പായല്‍ ഘോഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് പായല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പായല്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമൊത്ത് താന്‍ ഡേറ്റിംഗില്‍ ആയിരുന്നുവെന്നാണ് പായല്‍ തന്റെ പുതിയ ട്വീറ്റില്‍ അവകാശപ്പെടുന്നത്. ഈ ബന്ധത്തിനിടെ തന്നെ മറ്റൊരു മുന്‍...

തിരക്കേറിയ റോഡിലെ ബൈക്ക് സ്റ്റണ്ട്; വളഞ്ഞ് പുളഞ്ഞ് ഒടുവില്‍ മൂക്കും കുത്തി താഴെ ! വൈറല്‍ വീഡിയോ

സാമൂഹിക മാധ്യമങ്ങളുടെ കാലമാണിത്. അതിനാല്‍ തന്നെ ലൈക്ക് വേണം, സാമൂഹിക മാധ്യമങ്ങളില്‍ നാലാള് അറിയണം. അതിനായി എന്ത് അപകടകരമായ പ്രവര്‍ത്തിയും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. സെല്‍ഫികളോടുള്ള അമിതാവേശം ഒരു സാമൂഹിക ആരോഗ്യപ്രശ്നമായി കാണണമെന്ന് പഠനങ്ങള്‍ പോലും പറയുന്നു. യുവതലമുറയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത് സെല്‍ഫികള്‍ പകര്‍ത്തുമ്പോഴാണെന്നായിരുന്നു അടുത്തിടെ ന്യൂ സൗത്ത് വെയിൽസ്...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img