Latest news

നിയുക്ത കോൺഗ്രസ് എംഎൽഎമാരെ ഒരുമിച്ച് ഒരു കേന്ദ്രത്തിലേക്ക് മാറ്റും: ഹൈദരാബാദിലെത്താൻ നിർദേശം

നിയുക്ത കോൺഗ്രസ് എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താൻ നിർദേശം. എം.എൽ.എമാരെ ഒരുമിച്ച് ഒരു കേന്ദ്രത്തിലേക്ക് മാറ്റാനാണ് പദ്ധതി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേവന്ദ് റെഡ്ഢിയ്ക്ക് സാധ്യത, ഭട്ടി വിക്രമർക്കയും പരിഗണനയിൽ. അതേസമയം, നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 'ഇൻഡ്യ' മുന്നണി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ.ഡിസംബർ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്. ഡൽഹിയിലാണ് 'ഇൻഡ്യ' മുന്നണി യോഗം...

കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പിണറായി വിജയൻ

പാലക്കാട്: കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാൻ സാധിക്കുന്ന ശക്തികളെ യോജിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. വർഗീയതയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് വർഗീയതയ്ക്കൊപ്പം നിന്നു. മൂന്നു സംസഥാനങ്ങളിൽ ബി.ജെ.പിയുടെ സമ്പൂർണ്ണ തകർച്ചയാണ് പ്രതീക്ഷിച്ചത്. എല്ലാവരേയും ഒന്നിച്ച് നിർത്തി നേരിട്ടാൽ ബി.ജെ.പിയെ പരാജയപ്പെടുത്താം എന്ന് കോൺഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലെ...

വോട്ടെണ്ണല്‍ തുടങ്ങി; നിര്‍ണായക ജനവിധി; ആദ്യ ഫലസൂചന ഉടന്‍

നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണുന്നത്. കനത്തസുരക്ഷയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപിയും തിരിച്ചുവരവിന് കോണ്‍ഗ്രസും തയ്യാറെടുക്കുകയാണ്. എക്സിറ്റ് പോളുകള്‍ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ബിജെപി ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ ഭരണം നിലനിര്‍ത്തുമെന്നാണ്...

ആധാർ പുതുക്കിയില്ലെങ്കിൽ ഇനിയും വൈകേണ്ട; ഫീസ് വേണ്ടാത്തത് ഈ തിയതി വരെ മാത്രം

ആധാർ കാർഡ് സൗജന്യമായി പുതുക്കണോ? ശേഷിക്കുന്നത് 12 ഇവകാശം മാത്രമാണ്. ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌താൽ അതിന് പണം നൽകേണ്ടിവരും. 10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് നിർദേശമുണ്ട്. എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം? നിങ്ങളുടെ വീട്ടുവിലാസം,...

പരിമിതകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; അടുത്ത വർഷത്തേക്കുള്ള ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം, 15 ശതമാനം ഇളവ്

ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. രണ്ടു ദിവസത്തേക്കാണ് ഓഫര്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നും നാളെയും (ഡിസംബർ 2,3) ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 15% ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്....

എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്; കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം: ഡി.കെ ശിവകുമാർ

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എക്‌സിറ്റ്‌പോളുകൾ വിശ്വസിക്കരുത്. കർണാടകയിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതാണ്. എക്‌സിറ്റ്‌പോളുകൾ സാമ്പിൾ സർവേ ഫലങ്ങൾ മാത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തം വികാരം എക്‌സിറ്റ്‌പോളിൽ പ്രതിഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് ഫലം...

നിർബന്ധിത മതപരിവർത്തനമെന്ന് പരാതി; യു.പിയിൽ തമിഴ്നാട് സ്വദേശിയടക്കം ഒമ്പത് പേർ അറസ്റ്റിൽ; 42 പേർക്കെതിരെ കേസ്

ലഖ്നൗ: നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ ഉത്തർപ്രദേശിൽ തമിഴ്നാട് സ്വദേശിയടക്കം ഒമ്പത് പേർ അറസ്റ്റിൽ. 42 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സോൻഭദ്ര ജില്ലയിൽ ദരിദ്രരെയും ഗോത്രവർഗക്കാരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇവർ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികളിൽ നിന്ന് വൻതോതിൽ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു. ആദിവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റാൻ...

ഐപിഎൽ ലേലം: 2 കോടി വിലയിട്ട് കേദാറും ഉമേഷും, ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ ഇവരാണ്

മംബൈ: ഐപിഎല്‍ ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങളില്‍ കേദാര്‍ ജാദവും ഉമേഷ് യാദവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വര്‍ഷങ്ങളായി പുറത്ത് നില്‍ക്കുന്ന കേദാര്‍ ജാദവിന് രണ്ട് കോടി രൂപയാണ് അടിസ്ഥാനവിലയിട്ടിരിക്കുന്നത്.കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന...

പുകപരിശോധനാ കാലാവധി; ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 12 മാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നതാണ് മന്ത്രി ആന്റണി രാജു ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ നടപടി. അഞ്ചരലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഒരുതവണ സര്‍ട്ടിഫിക്കറ്റിന് 80 രൂപയാണ് നല്‍കേണ്ടത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ്...

നാല് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ടീമിലേക്ക് വിളി, പിന്നാലെ പത്താം നാള്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം, ഞെട്ടിച്ച് വിന്‍ഡീസ് താരം

32 കാരനായ വെസ്റ്റ് ഇന്‍ഡീസ് ദേശീയ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഷെയ്ന്‍ ഡൗറിച്ച് ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഏകദിന ടീമിന്റെ ഭാഗമായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2019 ല്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് ദേശീയ ക്രിക്കറ്റ് ടീമിനായി ഡൗറിച്ച് തന്റെ ഒരേയൊരു ഏകദിന മത്സരം കളിച്ചത്. അങ്ങനെ ഇരിക്കെയാണ് അദ്ദേഹത്തെ ഇംഗ്ലണ്ടിനെതിരായ...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img