Latest news

മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ രാത്രികാല ചികിത്സ പുന:രാരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരമിരിക്കും: എ.കെ.എം. അഷ്‌റഫ് എം.എല്‍.എ

ഉപ്പള: മംഗല്‍പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിര്‍ത്തലാക്കിയ രാത്രികാല ഐ.പി, അത്യാഹിത ചികിത്സാ വിഭാഗം പുന:രാരംഭിച്ചില്ലെങ്കില്‍ നിരാഹാരമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് ആശുപത്രിയില്‍ രാത്രികാല...

പൊലീസ് പിന്തുടർന്നതിനെ തുടർന്ന് വിദ്യാർത്ഥി അപകടത്തിൽ മരിച്ച സംഭവം: എസ് ഐ അടക്കം മൂന്ന് പൊലീസുകാർക്കെതിരെ കോടതി നേരിട്ട് കേസെടുത്തു

കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിനെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു. കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്‌ദുല്ലയുടെയും സഫിയയുടെയും മകനും അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് ഫർഹാസ് (17) മരണപ്പെട്ട സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ...

സ്വർണ ബിസ്ക്കറ്റുകൾ വേണമെന്ന് ഫോൺ കോൾ, എത്തിയ ജ്വല്ലറി മാനേജർക്ക് ജൂസ് നല്‍കി, പിന്നീട് നടന്നത് വന്‍ തട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരു പ്രമുഖ ജ്വല്ലറിയുടെ ജീവനക്കാരനിൽ നിന്നും സ്വർണ ബിസ്ക്കറ്റുകള്‍ വിദ്ഗദമായി തട്ടിയെടുത്തു. സ്വർണം ബിസ്ക്കറ്റ് വാങ്ങാനായി ഹോട്ടലിലെത്താൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇന്നലെ രാത്രിയാണ് ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് ഫോണ്‍ എത്തുന്നത്. മാസക്കറ്റ് ഹോട്ടലിൽ താമസിക്കുന്ന മുതലാളിക്ക് മൂന്ന് സ്വർണ ബിസ്ക്കറ്റുകള്‍ വേണമെന്നായിരുന്നു വിളിച്ചയാളിന്‍റെ ആവശ്യം. 30 ഗ്രാം വരുന്ന മൂന്ന്...

വിവാഹം കഴിക്കണമെങ്കിൽ ഈ പരിശോധനയും! നിയമാവലിയിൽ മാറ്റം വേണം, മയക്കുമരുന്ന് ഉപയോഗമില്ലെന്ന സർട്ടിഫിക്കറ്റും

റിയാദ്:  സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ്വ പരിശോധനകളില്‍ മയക്കുമരുന്ന് ഉപയോഗം കൂടി ഉള്‍പ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ ആവശ്യം. സൗദിയിലെ മുന്‍ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ മകള്‍ അമീറ ജൗഹറ രാജകുമാരി ഉള്‍പ്പെടുന്ന ഒരു സംഘം കൗണ്‍സില്‍ മെമ്പര്‍മാരാണ് ഈ ആവശ്യം ശൂറ കൗണ്‍സിലില്‍ ഉന്നയിച്ചത്. ഇതുസംബന്ധിച്ച നിയമാവലിയിൽ മാറ്റം വരുത്തി വധൂവരന്മാർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെല്ലെന്ന് സ്ഥിരീകരിക്കുന്ന...

ജമ്മു കശ്മീരില്‍ വാഹനം അപകടത്തില്‍പെട്ടു: മലയാളികളടക്കം 5 മരണം

ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ അ‍ഞ്ചുമരണം. നാലുപേര്‍ പാലക്കാട്ടുകാരാണ്. മരിച്ച മലയാളികള്‍ – സുധീഷ് (32), അനില്‍(34), രാഹുല്‍ (28), വിഘ്നേഷ് (23). ഡ്രൈവര്‍ ശ്രീനഗര്‍ സ്വദേശി ഐജാസ് അഹമ്മദ് അവാനും മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍–ലേ ദേശീയപാതയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവർ- രജിഷ്, അരുൺ, മനോജ്. മനോജിന്റെ പരുക്ക്...

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതനഗരം തുടർച്ചയായ മൂന്നാം വർഷവും ഇവിടം…

കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി തുടർച്ചയായ മൂന്നാം വർഷവും കൊൽക്കത്തയ്ക്ക്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ടിലാണ് ഈ നേട്ടം നൽകിയത്. മഹാനഗരങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തിൽ എത്ര കുറ്റകൃത്യങ്ങളുണ്ടെന്ന് കണക്കാക്കിയാണ് ഈ പദവി നിർണയിച്ചത്. മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസാണ് വെസ്റ്റ് ബംഗാൾ ഭരിക്കുന്നത്. https://twitter.com/PuneCityLife/status/1731997451522105445?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1731997451522105445%7Ctwgr%5E6a0cbaa39ac1a4a3dc36ab41faa8a26ae3b5c49b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fkolkata-named-indias-safest-city-for-the-third-year-in-a-row-238755 ഇന്ത്യയുടെ കിഴക്കൻ മഹാനഗരമായ കൊൽക്കത്തയിൽ 2022ൽ...

ഇത്ര ഫോം മതിയോ? എട്ട് ഫോറും ആറ് സിക്‌സറുമായി സെഞ്ച്വറിയടിച്ച് സഞ്ജു സാംസൺ

വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയടിച്ച് കേരള നായകൻ സഞ്ജു സാംസൺ. റെയിൽവേസിനെതിരെയുള്ള മത്സരത്തിൽ 139 പന്തിൽനിന്നാണ് സഞ്ജു 128 റൺസടിച്ചത്. എട്ട് ഫോറും ആറ് സിക്‌സറുമടക്കമാണ് സെഞ്ച്വറി നേട്ടം. ടീം സ്‌കോർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 26ൽ നിൽക്കുമ്പോഴാണ് താരം കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. താരം നിറഞ്ഞുകളിച്ചെങ്കിലും കേരളം 18 റൺസിന് തോറ്റു....

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം; യുപി ഏറ്റവും മുമ്പിൽ, മഹാരാഷ്ട്ര രണ്ടാമത്

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ ഉത്തർപ്രദേശ് ഏറ്റവും മുമ്പിൽ. 75.6 ശതമാനം ചാർജ് ഷീറ്റ് നിരക്കോടെ ഐപിസി, സ്‌പെഷ്യൽ ആൻഡ് ലോക്കൽ നിയമ പ്രകാരം 65743 കേസുകളാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നാലു ശതമാനം വർധനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമക്കേസുകളിലുണ്ടായി. 2022ലെ ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ...

ലോകകപ്പിന് ശേഷം എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തല്‍

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ടീമിന്റെ ലിമിറ്റഡ് ഫോര്‍മാറ്റ് കോച്ച് റോബ് വാള്‍ട്ടര്‍. നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡി കോക്ക്, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് ശേഷം ഏകദിനവും മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളോടും വിടപറയാന്‍...

ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ആകാം? പരിധി പറഞ്ഞ് ആർബിഐ

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമായിരിക്കും. കാരണം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. കുട്ടികൾക്കും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ, ഒരാൾക്ക് സ്വന്തം പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് അറിയാമോ? ഒരു  വ്യക്തിക്ക് തന്റെ പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് റിസർവ് ബാങ്ക്...
- Advertisement -spot_img

Latest News

ഏപ്രിൽ 1 മുതൽ പുതിയ എ.ടി.എം നിയമങ്ങൾ; പണം പിൻവലിക്കൽ പരിധിയിലും സർവീസ് ചാർജിലും മാറ്റമുണ്ടാകും

ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...
- Advertisement -spot_img