പലതരത്തിലുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിന് പിന്നാലെ മുംബൈയിലെ ഒരു പൊലീസുകാരന് നല്ല പണികിട്ടി. ഒറ്റവാക്കിൽ പറഞ്ഞാൽ ആൾക്കെതിരെ അന്വേഷണം തന്നെ പ്രഖ്യാപിച്ചു.
എസ് എഫ് ഗുപ്ത എന്ന പൊലീസുകാരനാണ് ഇപ്പോൾ അന്വേഷണം നേരിടുന്നത്. രാത്രിയാത്രയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഹോംഗാർഡായിരുന്നു ഗുപ്ത. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഒരു പെൺകുട്ടിക്കൊപ്പം...
കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാൻ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ്...
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി നീട്ടി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI). മാര്‍ച്ച് 14 വരെയാണ് സമയം അനുവദിച്ചത്. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കാന്‍ അവസരമുള്ളത്. ഡിസംബര്‍ 14 ആയിരുന്നു മുന്‍പ് അനുവദിച്ച സമയം.
വിവരങ്ങള്‍ പുതുക്കാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാനായതോടെ അക്ഷയ കേന്ദ്രങ്ങളിലും...
കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിലെ വിഭാഗീയതയിൽ മുസ്‌ലിം ലീഗിൽ സമവായം. സി.പി.എം പിന്തുണയോടെ വിജയിച്ച നഗരസഭാ ചെയർപേഴ്‌സണും , വൈസ് ചെയർമാനും രാജിവെക്കും. വിഭാഗീയത ശക്തമായ മുസ്‌ലിം ലീഗ് കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റി പിരിച്ചുവിട്ടു.
മുസ്‌ലിം ലീഗിന്റെ കോട്ടക്കൽ മുൻസിപ്പൽ കമ്മറ്റിയിൽ കടുത്ത വിഭാഗീയതയാണ് നിലനിൽക്കുന്നത്. നഗരസഭാ ചെയർപേഴ്‌സണായിരുന്ന ബുഷ്‌റ ഷബീർ രാജിവെച്ചതോടെയാണ് കാര്യങ്ങൾ...
ആലപ്പുഴ: വിദേശത്ത് നിന്ന് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്തു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു. വിദേശത്തുള്ള സുഹൃത്തുക്കൾക്ക് നമ്പർ...
ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇളവ് വരുത്താനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന വിലയിലാണ് ഇളവ് വരുത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അസംസ്‌കൃത എണ്ണകളുടെ വിലയുടെ കാര്യത്തില്‍ ധന മന്ത്രാലയവും എണ്ണ മന്ത്രാലയവും ചര്‍ച്ച...
ഒന്നരപ്പതിറ്റാണ്ടിലധികമായി മൈതാനത്ത് തുടരുന്ന വൈരത്തിന് സൗദിഅറേബ്യന്‍ മണ്ണില്‍ തുടർച്ച. നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും നേർക്കുനേർ എത്തുന്നു. റിയാദ് സീസണ്‍ കപ്പില്‍ ഇന്റർ മയാമി പങ്കെടുക്കുമെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചതോടെയാണ് മെസി-റോണോ പോരാട്ടത്തിന് വീണ്ടും കളം ഒരുങ്ങിയിരിക്കുന്നത്.
മെസി ഭാഗമായ ഇന്റർ മയാമി അല്‍ ഹിലാലിനെ ജനുവരി 29-ന് നേരിടും. റൊണാള്‍ഡോയുടെ...
കളി എങ്ങോട്ടും തിരിയാമെന്ന ഘട്ടത്തില്‍, ആലോചിച്ച് പന്തെറിയുന്ന ഒരു സ്ഥിതിവിശേഷം ക്രിക്കറ്റില്‍ സാധാരണമായി കാണാറുണ്ട്. അവസാന ഓവറുകളില്‍ ജയം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞേക്കാവുന്ന സ്ഥിതിയില്‍, ക്യാപ്റ്റനും സഹബൗളര്‍മാരും ചേര്‍ന്നുള്ള കൂടിയാലോചനകള്‍ക്കു ശേഷമായിരിക്കും തന്ത്രങ്ങള്‍ രൂപപ്പെടുത്തുക. എങ്ങനെ എറിയണം, റണ്‍സ് എങ്ങനെ നിയന്ത്രിക്കണം, ഫീല്‍ഡിങ് എങ്ങനെ ആസൂത്രണം ചെയ്യണം തുടങ്ങി ഒരുകൂട്ടം ആലോചനകള്‍. മഹേന്ദ്ര സിങ്...
കോഴിക്കോട്: മാസങ്ങളായി കാത്തിരുന്നിട്ടും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വാഹന ഉടമകള്‍. മൂന്നര മാസത്തിലേറെയായി വാഹന ഉടമകള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. വിവിധ ആര്‍ടി ഓഫീസുകളില്‍ പണമടച്ച് അപേക്ഷ നല്‍കിയ നൂറ് കണക്കിന് ആളുകള്‍ക്കാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ളത്.
വാഹന ഉടമകള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ബന്ധപ്പെടുമ്പോള്‍ വിവിധ കാരണങ്ങളാണ് ഓരോ...