Latest news

വിമാന ടിക്കറ്റിന് പണമില്ലേ;നാല് തവണകളായി അടയ്ക്കാം ഈ ​ഗൾഫ് രാജ്യത്ത്

റിയാദ്: സഊദി അറേബ്യയില്‍ വിമാന ടിക്കറ്റെടുക്കാനുള്ള പണം ഒരുമിച്ച് നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇനി മുതല്‍ ഗഡുക്കളായി അടയ്ക്കാം. സഊദിയിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് ആണ് പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ തവണ വ്യവസ്ഥയില്‍ ലഭിക്കും. ഇതിനായി ഫ്ളൈ നാസും സഊദിയിലെയും ഗള്‍ഫ് മേഖലയിലെയും മുന്‍നിര ഷോപ്പിങ്, പെയ്മെന്റ്...

ജാതിതിരിഞ്ഞ് ഒറ്റക്കെട്ടായി കോൺഗ്രസ്-ബിജെപി എംഎൽഎമാര്‍: ജാതി സെൻസസിന്റെ പേരിൽ കര്‍ണാടകത്തിൽ വീണ്ടും പ്രതിസന്ധി

ബെംഗളൂരു: ജാതി സെൻസസിന്‍റെ പേരിൽ കർണാടകയിൽ വീണ്ടും പ്രതിസന്ധി. ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എംഎൽഎമാര്‍ സര്‍ക്കാരിന് സംയുക്ത നിവേദനം നൽകി. കർണാടകയിൽ നിലവിലുള്ള ജാതിസെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് പാര്‍ട്ടി ഭിന്നത മറന്ന് സമുദായ ഐക്യം മുൻനിര്‍ത്തി എംഎൽഎമാര്‍...

രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേക്കേറുന്നു?, ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ താരം

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മ്മ പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടതിന്റെ ഞെട്ടലിലാണ് ഐപിഎല്‍ ആരാധകര്‍. ഫ്രാഞ്ചൈസിയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച നായകനെന്ന നിലയില്‍ ഇതിലും മികച്ചതായി പരിഗണിക്കപ്പെടാന്‍ രോഹിത് അര്‍ഹനായിരുന്നു. മുംബൈ ഇന്ത്യന്‍സിലേയും ടീം ഇന്ത്യയിലെയും സഹതാരമായ സൂര്യകുമാര്‍ യാദവും രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയതിനോട് പ്രതികരിച്ചു. തന്റെ ഭാഗം വ്യക്തമാക്കി അദ്ദേഹം ഹൃദയം തകര്‍ന്ന ഒരു...

തൃശ്ശൂരില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശ്ശൂർ: തൃശ്ശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചന്ദ്രമതി പിന്നീട് മരിച്ചു.

മുംബൈ ഇന്ത്യന്‍സ് പെട്ടു; ബൈ പറഞ്ഞ് ലക്ഷക്കണക്കിന് ആരാധകർ, രോഹിത്തിനെ ചതിച്ചു, ഹാർദിക് കട്ടപ്പ എന്നും വിമർശനം

മുംബൈ: രോഹിത് ശർമ്മയെ ക്യാപ്റ്റൻസ് സ്ഥാനത്തുനിന്ന് നീക്കിയതിൽ വൻ പ്രതിഷേധവുമായി മുംബൈ ഇന്ത്യൻസ് ആരാധകർ. ഹാർദിക് പാണ്ഡ്യയെ നായകനാക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണത്തിന് ഫോളോവേഴ്സിനെയാണ് മുംബൈ ഇന്ത്യൻസിന് നഷ്ടമായത്. ബാഹുബലിയെ പിന്നിൽനിന്ന് കുത്തിയ കട്ടപ്പയോടാണ് ഹാർദിക് പാണ്ഡ്യയെ രോഹിത് ശർമ്മയുടെ ആരാധകർ ഉപമിക്കുന്നത്. അഞ്ച് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകൻ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് അപമാനിച്ചെന്നും...

ഇന്നായിരുന്നു മകളുടെ നിക്കാഹ്, കൈകൊടുക്കാന്‍ മജീദില്ല; തസ്‌നി വിദേശത്ത് നിന്നെത്തിയത് മരണത്തിലേക്ക്

മഞ്ചേരി: വല്യുമ്മയെ കാണാനുള്ള യാത്ര സഹോദരിമാരുടെ അന്ത്യയാത്രയായി. ഒപ്പം തസ്നിയുടെ രണ്ടുമക്കളും ഓര്‍മയായി. സൗദിയിലുള്ള ഭര്‍ത്താവ് റിയാസിനൊപ്പം രണ്ടുമാസം താമസിച്ച് ഒരാഴ്ച മുന്‍പാണ് കരുവാരക്കുണ്ട് ഐലാശ്ശേരിയില്‍ തിരിച്ചെത്തിയത്. സന്ദര്‍ശകവിസയില്‍ മക്കളും കൂടെ ഉണ്ടായിരുന്നു. രണ്ടുമാസത്തെ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിനുശേഷം സന്തോഷത്തോടെയാണ് മക്കള്‍ക്കൊപ്പം അവര്‍ മടങ്ങിയെത്തിയത്. മാതാപിതാക്കളെ കാണാന്‍ സ്വന്തം വീടായ മഞ്ചേരി കിഴക്കേത്തലയിലേക്ക് രണ്ടുദിവസം മുന്‍പ് സന്തോഷത്തോടെയാണ്...

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല

ന്യൂഡൽഹി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജിയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഹൈകോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, എല്ലാ വിഷയങ്ങളും ഹൈകോടതി പരിഗണിക്കട്ടെ എന്നും വ്യക്തമാക്കി. വിചാരണവേളയിൽ മാത്രം ബാലറ്റ് പരിശോധിച്ചാൽ മതിയെന്നായിരുന്നു നജീബിന്‍റെ വാദം. ഇക്കാര്യം അടക്കമുള്ളവ ഹൈകോടതി തീരുമാനിക്കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയത്. പെരിന്തൽമണ്ണ നിയമസഭ...

കോടതിയിൽ ഹാജരാക്കാനെത്തിച്ച കൊലക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു; സംഭവം പോലീസിന്‍റെ കൺമുന്നിൽ

പട്‌ന: കൊലപാതകമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്ന പ്രതിയെ രണ്ടുപേര്‍ കോടതിപരിസരത്ത് വെടിവെച്ചുകൊലപ്പെടുത്തി. ബിഹാര്‍ പട്‌നയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഛോട്ടാ സര്‍ക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ബേയൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ ദാനാപുര്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് വെടിയേറ്റത്. അഭിഷേക് കുമാറിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് നാല് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു....

‘പിണറായി എല്ലാ കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ല, ഓർമ്മ വേണം’; പൊലീസിന് മുന്നറിയിപ്പുമായി വിഡി സതീശൻ

തിരുവനന്തപുരം: നവ കേരള സദസ്സിനായി സംസ്ഥാന പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി വീശിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പൊലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ്...

സംസ്ഥാനത്ത് രണ്ടുദിവസം മഴ കനക്കും; നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
- Advertisement -spot_img

Latest News

‘വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ സിനിമക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നല്‍കിയില്ല; ഇസ്രായേല്‍ ബന്ധം വഷളാകുമോയെന്ന കാരണത്താലെന്ന് വിതരണക്കാര്‍

ന്യൂഡല്‍ഹി: ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയ അഞ്ചുവയസുള്ള ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ വിവരിക്കുന്ന 'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' സിനിമക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി...
- Advertisement -spot_img