Latest news

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഷർട്ടിന്റെ ബട്ടനിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ സ്വർണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രങ്ങളുടെ ബട്ടണില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷ്റത്താണ് പിടിയിലായത്. സ്വര്‍ണം കടത്തിയ രീതിയാണ് വിചിത്രം. കുട്ടികളുടെ ഉടുപ്പിന്‍റെ ബട്ടണുകളിലാണ് ഈ സ്വര്‍ണം തയ്പ്പിച്ചുവെച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ നിറം മാറ്റുകയും ചെയ്തു. 12 വസ്ത്രങ്ങളിലാണ് സ്വര്‍ണ ബട്ടണുകള്‍ തുന്നിപ്പിടിപ്പിച്ചിരുന്നത്. 235 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ കസ്റ്റംസ്...

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറിലെ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; ലേലത്തില്‍ റെക്കോര്‍ഡിട്ട് പാറ്റ് കമിന്‍സ്; 20.50 കോടിക്ക് ഹൈദരാബാദില്‍

ദുബായ്: ഐപിഎല്‍ ലേലത്തിന്‍റെ ചരിത്രത്തിലാദ്യമായി 20 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരമായി ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലില്‍ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോര്‍ഡാണ് കമിന്‍സ് ഇന്ന്...

ഗ്യാന്‍വാപിയില്‍ ക്ഷേത്ര നിര്‍മാണം: മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്നൗ: ഗ്യാന്‍വാപിയില്‍ നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. ഗ്യാന്‍വാപിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി തേടിയതിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടാന്‍ ആരാധനാലയ നിയമം തടസമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്യാന്‍വാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്....

ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ മാറ്റം

മുംബൈ: ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ കാതലായ മാറ്റം. വരും സീസണ്‍ മുതല്‍ ഓരോ ഓവറിലും രണ്ട് വീതം ബൗണ്‍സറുകള്‍ ബൗളര്‍മാര്‍ക്ക് എറിയാമെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ബാറ്റര്‍മാരും ബൗളര്‍മാരും തമ്മിലുള്ള പോരാട്ടം കൂടുതല്‍ കടുക്കാന്‍ വേണ്ടിയാണ് ഈ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ്...

അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും തഴഞ്ഞു; രാമക്ഷേത്ര ഉദ്ഘാടനത്തിന് വരേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ രഥയാത്ര നടത്തുകയും ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത ബിജെപി നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണമില്ല. പ്രായവും ആരോഗ്യപരവുമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരുയെും പ്രതിഷ്ഠാചടങ്ങിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചതായി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്...

ഐപിഎല്‍ താരലേലം 2024: അവനെ ഈ ലേലത്തില്‍ ആരും വാങ്ങില്ല, സ്റ്റാര്‍ക്ക് എക്കാലത്തെയും ലേല റെക്കോര്‍ഡ് തകര്‍ക്കും: ടോം മൂഡി

ഐപിഎല്‍ താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കക്കോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ രണ്ടരയ്ക്കാണ് താരലേലം. ഇപ്പോഴിതാ 2016 ലെ ഐപിഎല്‍ വിജയത്തിന് പേരുകേട്ട സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുന്‍ പരിശീലകന്‍ ടോം മൂഡി, ധീരമായ പ്രവചനങ്ങളിലൂടെ ഐപിഎല്‍ പ്രേമികളുടെ ആവേശം ഉണര്‍ത്തി. ഓസ്ട്രേലിയന്‍ ബാറ്റിംഗ് മാസ്റ്റര്‍ സ്റ്റീവ് സ്മിത്തിനെ ഈ ലേലത്തില്‍ ആരം വാങ്ങില്ലെന്ന...

സാധ്യം! നിർണായക നീക്കത്തിലോ മമത? ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ഇടത്-കോൺഗ്രസ് സഖ്യം ഉറപ്പെന്ന് ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഇടതുപക്ഷവും കോൺഗ്രസും ചേർന്നുള്ള സഖ്യം സാധ്യമാകുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. വരുന്ന തെരഞ്ഞെടുപ്പിൽ ഈ സഖ്യം ബംഗാളിൽ ഉറപ്പായും സാധ്യമാകുമെന്നാണ് മമത പറഞ്ഞത്. 'ഇന്ത്യ' സഖ്യത്തിന്‍റെ ഭാഗമായാകും തൃണമൂൽ കോൺഗ്രസ്-ഇടത്-കോൺഗ്രസ് സഖ്യം സാധ്യമാകുകയെന്നും അവർ കൂട്ടിച്ചേർത്തു. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നേ സഖ്യം ഉറപ്പായും യാഥാർത്ഥ്യമാകുമെന്ന...

‘ദാവൂദ് ഭായി ഫുള്‍ ഫിറ്റ്, പ്രചരിക്കുന്നത് വ്യാജവാർത്ത, കഴിഞ്ഞയാഴ്ച കണ്ടിരുന്നു’; വിശദീകരണവുമായി ഛോട്ടാ ഷക്കീൽ

ദില്ലി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാർത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീൽ. ഭായിയുടെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ അടിസ്ഥാനരഹിതമാണ്. ഈയടുത്താണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം 1000ശതമാനം ഫിറ്റാണെന്ന് ഛോട്ടാ ഷക്കീൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് കറാച്ചിയിൽ ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി...

മംഗളൂരുവിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം കുമ്പളയിൽ അറസ്റ്റിൽ

മംഗളൂരു: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച കേസിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ഷിർവയിലെ ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂർ സ്വദേശി മുഹമ്മദ് അസീസ് എന്നിവരെയാണ് ഉഡുപ്പി കൗപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളയിലെ രഹസ്യകേന്ദ്രത്തിൽനിന്നാണ് പ്രതികളെ പോലീസ് പിടിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചു. ഉഡുപ്പി...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img