Latest news

മാര്‍ച്ച് മുതല്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍; GPS നിയന്ത്രിതമാകും,ടോള്‍ ബൂത്തുകള്‍ ഒഴിവാകും

രാജ്യത്തെ ദേശീയപാതകളില്‍ 2024 മാര്‍ച്ചോടെ ജി.പി.എസ്. അധിഷ്ഠിത ടോള്‍പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നിലവിലെ സംവിധാനങ്ങള്‍ക്കു പകരമായാകും ഇത്. ടോള്‍പ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ സാധിക്കും. നമ്പര്‍പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ ഉപയോഗിച്ചുള്ള ടോള്‍പിരിവ് രണ്ടുദേശീയപാതകളില്‍ പരീക്ഷണാര്‍ഥം നടത്തുന്നുണ്ട്. പുതിയ സംവിധാനങ്ങള്‍ വരുന്നതോടെ ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്തേണ്ടിവരില്ല. നിരത്തുകളില്‍...

ഫേസ്ബുക്ക് വഴി യുവതിയുമായി ഒറ്റ ദിവസത്തെ പരിചയം, പിന്നാലെ വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് കുടുങ്ങി

സൂറത്ത്: വാട്സ്ആപ് വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ 32 വയുസുകാരനെ ഭീഷണിപ്പെടുത്തി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫേസ്‍ബുക്കിലൂടെ ഒരു ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട യുവതി ഇയാളോട് നഗ്നതാ പ്രദര്‍ശനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഓഗസ്റ്റ് 13നാണ് പൂജ ശര്‍മ എന്ന ഫേസ്‍ബുക്ക് ഐഡിയില്‍...

‘ദുർഗന്ധം, അയൽവാസികൾക്ക് സംശയം’; വാതിൽ ചവിട്ടിപ്പൊളിച്ച പൊലീസ് ഞെട്ടി, അഴുകിയ മൃതദേഹത്തിനൊപ്പം 2 പേർ !

ഹൈദരാബാദ്: ഹൈദരാബാദിൽ യുവതിയുടെ മൃതദേഹത്തോടൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ചയോളം. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലെ ജീഡിമെറ്റ്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സമീപത്തെ വീട്ടിൽ നിന്നും കുറച്ച് ദിവസങ്ങളായി ദുർഗന്ധം വമിച്ചതോടെ അയൽവാസികൾക്ക് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടി നിലയിൽ ആയിരുന്നു. ഏറെ...

ഷെഫ് ഉണ്ടെങ്കിൽ മാത്രം ഷവർമക്കട തുടങ്ങാനാകില്ല; ഈ നിർദേശങ്ങളും കൃത്യമായി പാലിക്കണം

കണ്ണൂർ: ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ വിൽക്കാമെന്ന് കരുതേണ്ട. ഹോട്ടലുകാർ സുരക്ഷിത പാചകസൗകര്യവും ഉണ്ടാക്കണം. ഇത്‌ സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ് ഷവർമാകേന്ദ്രങ്ങളിൽ പരിശീലന ക്ലാസും പരിശോധനയും തുടങ്ങി. ഷവർമസ്റ്റാളുകളുടെ എണ്ണവും എടുക്കും. പുതുവർഷത്തിൽ ഷവർമ കൊതിപ്പിക്കാൻ വരുമ്പോൾ ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ 'ഷവർമ മാർഗനിർദേശം' പലരും മറന്ന സ്ഥിതിയാണ്. ശ്രദ്ധയോടെ കൈകാര്യം...

നവകേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ എത്രരൂപ ചെലവാക്കി?കണക്കില്ല, രേഖകള്‍ ലഭ്യമല്ലെന്ന് വിവരാവകാശ മറുപടി

കാസര്‍കോട്: നവ കേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ എത്ര രൂപ ചെലവാക്കി? പണം എവിടെ നിന്ന് ലഭിച്ചു? ഒന്നിനും അധികൃതര‍്ക്ക് കണക്കില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍, ഇത് സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല എന്നാണ് ഭൂരിഭാഗം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. ജില്ലാ കളക്ടർക്കായിരുന്നു കാസർകോട് ജില്ലയിലെ നവകേരള സദസുകളുടെ നടത്തിപ്പ് ചുമതല. ഇതുമായി ബന്ധപ്പെട്ട...

വീണ്ടും സ്വര്‍ണവേട്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 530 ഗ്രാം സ്വര്‍ണവുമായി കാസര്‍കോഡ് സ്വദേശി കസ്റ്റംസ് പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 530 ഗ്രാം സ്വര്‍ണവുമായി കാസര്‍കോഡ് സ്വദേശി മഹ്മൂദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 30 ലക്ഷം രൂപ വില മതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. 25 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണവുമായെത്തിയ ആളെയാണ് കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടിയത്....

പീഡനക്കേസിൽ മദ്രസ അധ്യാപകന് 20 വർഷം കഠിനതടവും പിഴയും

കാസർകോട്: വിദ്യാർഥിനിയായ ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പൈവെളിഗെ കുരുഡപ്പദവ് സുങ്കതകട്ടയിലെ ഡി. ആദമിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം...

‘ഒരൊറ്റ കപ്പ് എങ്കിലും ഞങ്ങള്‍ക്ക് താ’, ധോണിയെ ആര്‍സിബിയിലേക്ക് ക്ഷണിച്ച് ആരാധകന്‍; ‘തല’യുടെ മറുപടി വൈറല്‍

ചെന്നൈ: ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുള്ള ടീമാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എങ്കില്‍ കിരീടം കിട്ടാക്കനിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. പേരില്‍ മാത്രം റോയലുള്ള ആര്‍സിബിക്ക് ഇതുവരെ ഒരു കിരീടം പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉയര്‍ത്താനായിട്ടില്ല. ഇതോടെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് ചേക്കേറി ഞങ്ങള്‍ക്കൊരു കപ്പ് സമ്മാനിച്ചൂടെ എന്ന് 'തല'...

ഭക്ഷണം ചോദിച്ചെത്തി, രാജനെ മകനെപ്പോലെ വളർത്തി മുഹമ്മദ്, ഒടുവിൽ മരണം; അന്ത്യയാത്രയൊരുക്കി ചങ്ങരംകുളത്തെ കുടുംബം

മലപ്പുറം: കുടുംബാംഗമായി കഴിഞ്ഞ ഇതര മതസ്ഥന് മതങ്ങളുടെ വേര്‍തിരിവുകള്‍ക്കപ്പുറം അന്ത്യയാത്രയൊരുക്കിയിരിക്കുകയാണ് മലപ്പുറം ചങ്ങരം കുളത്ത് ഒരു കുടുംബം. തെരുവില്‍ നിന്നെത്തി സഹോദരനായി മാറിയ രാജനെയാണ് ഇസ്ലാം മതവിശ്വാസിയായ അലിമോനും കുടുംബവും ഹിന്ദുമതാചാര പ്രകാരം യാത്രായാക്കിയത്. മലപ്പുറം നരണിപ്പുഴയെന്ന ഗ്രാമത്തിലാണ് വേറിട്ടൊരു കാഴ്ച കണ്ടത്. പൊതുപ്രവര്‍ത്തകനായ മുഹമ്മദിന്‍റെയടുത്ത് ഭക്ഷണത്തിനുള്ള പണമന്വേഷിച്ച് നാല്‍പ്പതു വര്‍ഷം മുമ്പാണ് നെന്‍മാറക്കാരനായ രാജനെത്തിയത്....

പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിക്കെതിരെ ഇ ഡി സുപ്രീംകോടതിയിൽ

ദില്ലി: പ്ലസ് ടു കോഴക്കേസിൽ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ഷാജി ഉൾപ്പെടെയുള്ള കേസിലെ കക്ഷികൾക്കാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ സംസ്ഥാന സർക്കാർ എടുത്ത വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ നൽകിയ ഹർജിയിലും...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img