Wednesday, July 9, 2025

Latest news

ഉപ്പളയില്‍ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ സവാദി(24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൊല്ലം, ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ് (45) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സുരേഷ് രണ്ടു വര്‍ഷക്കാലമായി...

റിന്‍സിയ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ വനിതാ സുഹൃത്തിന്റെ നിരന്തര ഭീഷണിയാല്‍; ബന്ധം ഒഴിവാക്കാന്‍ ജംസീന നിരന്തരം സമ്മര്‍ദ്ദം ചെലുത്തി; ഫോണ്‍രേഖകള്‍ തെളിവായതോടെ ആത്മഹത്യാ പ്രേരണാ കുറ്റത്തില്‍ ഭര്‍ത്താവും സ്ത്രീസുഹൃത്തും അറസ്റ്റില്‍

പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തത് വീട്ടുകാരുടെ പോരാട്ടത്തിന് ഒടുവിലായി. കല്ലടിക്കോട് ദീപ ജംക്ഷനില്‍ താമസിക്കുന്ന സീനത്തിന്റെ മകള്‍ റിന്‍സിയ (23) മരിച്ച സംഭവത്തിലാണു അറസ്റ്റുണ്ടായിരിക്കു്‌നത്. യുവതിയുടെ ഭര്‍ത്താവ് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴേമുരളി ഷാജിത മന്‍സിലില്‍ ഷഫീസ് (32), ഇയാളുടെ സ്ത്രീസുഹൃത്ത് പിരായിരി ആലക്കല്‍പറമ്പ് ചുങ്കം ജംസീന...

ഷിറിയയില്‍ റെയില്‍വേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും; പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

കാസര്‍കോട്: ഷിറിയ റെയില്‍വേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും കണ്ടെത്തി. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തും. കണ്ടെത്തിയ തലയോട്ടിക്ക് ആറുമാസത്തിലധികം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ട്രെയിന്‍ തട്ടി മരിച്ച ആളുടെതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ഉപ്പളയിൽ വെട്ടേറ്റു പരിക്കേറ്റ പയ്യന്നൂർ സ്വദേശി മരിച്ചു

കാസർകോട്: ഉപ്പളയിൽ വെട്ടേറ്റു ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. പയ്യന്നൂർ സ്വദേശി സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സുരേഷിനെ പത്വാടി സ്വദേശിയാണ് ഉപ്പള ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ് നിലത്ത് വീണ സുരേഷിനെ നാട്ടുകാർ ഉടൻ തന്നെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പൊലീസിന്റെ...

ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു; ഗുരുതരമായി പരിക്കേറ്റ പയ്യന്നൂർ സ്വദേശിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു. പയ്യന്നൂർ സ്വദേശി സുരേഷിനാണ് ഉപ്പള ടൗണിൽ വച്ച് വെട്ടേറ്റത്. നിരവധി കേസുകളിലെ പ്രതിയും പത്വാടി സ്വദേശിയായ യുവാവാണ് വെട്ടിയതെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് എത്തി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക്...

ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും; വാഹനം വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ ആര്‍സി ഡൗണ്‍ലോഡ് ചെയ്യാം

സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ വാഹനങ്ങളുടെ ആര്‍ സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്റെടുത്ത് നല്‍കുന്ന ഹാര്‍ഡ് കോപ്പി സംവിധാനത്തിന് പകരമായിട്ടാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചില നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാസം തന്നെ എല്ലാ വാഹന ഉടമകളും ആര്‍സിയും ഫോണ്‍ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആധാറുമായി ലിങ്ക്...

ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു, ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; മുലപ്പാൽകുടുങ്ങി ആദ്യകുട്ടിയും

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്പ് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം,...

പൊന്നിന് തീവില; എല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 2900 ഡോളർ കടന്നു. അമേരിക്കൻ...

മാതൃകയാക്കാം ഈ കൂട്ടായ്മയെ; വീട് വയ്ക്കുന്ന നിര്‍ധനര്‍ക്ക് ആശ്വാസമായി ഉപ്പളയിലെ ‘സാന്ത്വനം ഇലക്ട്രീഷ്യന്‍ കൂട്ടായ്മ’

കാസര്‍കോട്: സ്വന്തമായി ഒരു വീട് എന്ന ഏവരുടെയും ഒരു സ്വപ്‌നമാണ്. കൊച്ചുവീടുവെച്ച് വയറിങ് ജോലി നടത്താന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസമാവുകയാണ് ഉപ്പളയിലെ ‘സാന്ത്വനം’ ഇലക്ട്രീഷ്യന്‍ കൂട്ടായ്മ. ഇതിനകം തന്നെ കാസര്‍കോട് ജില്ലയിലെ 60 വീടുകളില്‍ ഇവര്‍ സൗജന്യ സേവനം ചെയ്തു കഴിഞ്ഞു. ഞായറാഴ്ച ദിവസത്തെ സൗജന്യ സേവനം കഴിഞ്ഞ മൂന്ന് വര്‍ഷമായി...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img