Friday, August 8, 2025

Latest news

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്, വൻ ട്വിസ്റ്റ്, യുവതി നഴ്സിംഗ് കെയർ ടേക്കര്‍? റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരകളോ?

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്. ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ നിലവിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്....

സിനിമയെ വെല്ലും, പത്തേ 10 മിനിറ്റ്! രാജ്യമാകെ ഞെട്ടിയ നിമിഷങ്ങൾ, മുഖംമൂടിധാരികൾ ബാങ്കിൽ; 18 കോടി കൊള്ളയടിച്ചു

ഇംഫാൽ: രാജ്യത്തെയാകെ ഞെട്ടിച്ച് മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടി രൂപ കൊള്ളയടിച്ചു. സംഭവം ഉഖ്രുൾ ജില്ലയിൽ. കൊള്ള നടത്തിയത് ആയുധധാരികളായ സംഘമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യൂലാൻഡിലെ ഉഖ്‌റുൽ ടൗണിന്റെ ഹൃദയഭാഗത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവി‌ടെ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിഎൻബി ബാങ്കിന്റെ പ്രധാന...

ദക്ഷിണാഫ്രിക്കന്‍ പര്യടനം: ഏകദിന ടീമില്‍ സഞ്ജുവും; ടി20 ടീമിനെ രോഹിത് നയിക്കും! പൂജാര, രഹാനെ പുറത്ത്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതായി വാര്‍ത്തി. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, രോഹിത് ശര്‍മ ടി20 ലോകകപ്പിലേക്ക് നായകനായി തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ടീം പ്രഖ്യാപനം സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പൊന്നും ഇതുവരെ വന്നിട്ടില്ല. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കഴിഞ്ഞ ടി20 ലോകകപ്പിന്...

ചരിത്രമെഴുതി ഉ​ഗാണ്ട; ടി20 ലോകകപ്പിലേക്ക് ​യോ​ഗ്യത നേടി; സിംബാബ്‌വെ പുറത്ത്

ഐസിസി 2024 ടി20 ലോകകപ്പിലേക്ക് യോ​ഗ്യത നേടി ഉ​ഗാണ്ട. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉ​ഗാണ്ടയുടെ പ്രവേശനം. ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഉ​ഗാണ്ടൻ‌ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്. 2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്.‌...

2 ഭാര്യമാര്‍, 6 കാമുകിമാര്‍, ആഡംബര ജീവിതം; നിരവധി കേസുകളില്‍ പ്രതിയായ സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): സോഷ്യല്‍ മീഡിയ താരം തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജീത് മൗര്യയെയാണ് ഡല്‍ഹി സരോജിനി നഗര്‍ പോലീസ് അറസ്റ്റുചെയ്തത്. രണ്ട് ഭാര്യമാരും ഒന്‍പത് കുട്ടികളും ആറ് കാമുകിമാരുമുള്ള ഇയാള്‍ അവര്‍ക്കൊപ്പം ആഡംബര ജീവിതം നയിക്കാനാണ്‌ തട്ടിപ്പുകള്‍ നടത്തിവന്നതെന്ന് പോലീസ് പറയുന്നു. ഭാര്യമാരിലൊരാളോടൊപ്പം പുതുവത്സരം ആഘോഷിക്കാനായി വിദേശത്തേക്ക് പറക്കാനിരിക്കെയാണ് അജീതിനെ...

10 ലക്ഷം വരെ പിഴ, സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഡിസംബർ 1 മുതൽ പുതിയ നിയമം

പുതിയൊരു സിം എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നിങ്ങള്‍ സിം കാര്‍ഡ് വില്‍ക്കുന്നയാളാണോ? രണ്ട് കൂട്ടരും പുതിയ സിം കാര്‍ഡ് നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടിവരും. വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്. സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് വെരിഫിക്കേഷന്‍ ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും...

ടി20 ലോകകപ്പ്: അവര്‍ രണ്ടുപേരെയും ഇന്ത്യ ടീമിലെടുത്തില്ലെങ്കിൽ അതിലും വലിയ മണ്ടത്തരമില്ലെന്ന് ആന്ദ്രെ റസല്‍

കൊല്‍ക്കത്ത: അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമിലെത്താന്‍ യുവതാരങ്ങളുടെ കൂട്ടയിടിയാണ് ഇന്ത്യന്‍ ടീമില്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ അവസരം ലഭിച്ച യുവതാരങ്ങളായ റുതുരാജ് ഗെയ്ക്‌വാദും യശസ്വി ജയ്‌സ്വാളും ഇഷാന്‍ കിഷനുമെല്ലാം വെടിക്കെട്ട് ബാറ്റിംഗിലൂടെ തിളങ്ങുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍...

യുഎഇ ദേശീയദിനം: രണ്ടായിരത്തോളം തടവുകാർക്ക് മോചനം നൽകി ഷെയ്ഖ് മുഹമ്മദും ഷെയ്ഖ് സുൽത്താനും

ദുബൈ: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും. രണ്ടായിരത്തോളം തടവുകാർക്കാണ് മോചനം ലഭിച്ചത്. തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവർക്കും എല്ലാ നിബന്ധനകളും പാലിച്ചവർക്കുമാണ് മോചനം ലഭിക്കുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്...

ഉഡുപ്പി കൂട്ടക്കൊല: അസദിന് എസ്.ഐയായി നേരിട്ട് നിയമനം നൽകും -കർണാടക ന്യൂനപക്ഷ കമീഷൻ

മംഗളൂരു: ഉഡുപ്പി നജാറുവിൽ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ നടത്തിയ കൂട്ടക്കൊലയിൽ മാതാവും മൂന്ന് ഇളയ സഹോദരങ്ങളും നഷ്ടമായ മുഹമ്മദ് അസദിന്(25) സബ് ഇൻസ്പെക്ടറായി നേരിട്ട് നിയമനം നൽകാൻ ശിപാർശ. കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അബ്ദുൽ അസീം കൊല നടന്ന വീട്ടിൽ എത്തി ഗൃഹനാഥൻ നൂർ മുഹമ്മദിനെയും മൂത്ത...

‘ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ സഞ്ജു’; തന്റെ പേരില്‍ കള്ളം പറയരുതെന്ന് അശ്വിന്‍

മുംബൈ: ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി താരങ്ങളുടെ കൈമാറ്റങ്ങളെ ചൊല്ലി വലിയ ചര്‍ച്ച നടന്നുവരികയാണ്. ഇതിനിടയിലാണ്‌ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഒരു പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടന്നുവരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ സമീപിച്ചുവെന്നാണ് പ്രചാരണം. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സാംസണെ പരിഗണിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. എം.എസ്.ധോണിക്ക് പിന്‍ഗാമിയായി...
- Advertisement -spot_img

Latest News

മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ ;’തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നു’; തെളിവുകളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി...
- Advertisement -spot_img