ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റുചെയ്ത അനുപമയുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത് 4.98 ലക്ഷം പേരാണ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്യുന്ന യുട്യൂബ് ചാനലിന്റെ പേര് ‘അനുപമ പത്മന്‍’ എന്നാണ്.
381 വീഡിയോയാണ് യൂട്യൂബിലുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്....
പത്തനംതിട്ട: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാര്‍ പറഞ്ഞത് മുഴുവൻ നുണയാണെന്ന് വിവരം. ഇയാൾക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും പദ്മകുമാര്‍ പറഞ്ഞ കാര്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ്...
മുംബൈ: ഏകദിന ലോകകപ്പിനിടെ ബോളിവുഡ് നടി പായല്‍ ഘോഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് പായല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പായല്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമൊത്ത് താന്‍ ഡേറ്റിംഗില്‍ ആയിരുന്നുവെന്നാണ് പായല്‍ തന്റെ പുതിയ ട്വീറ്റില്‍ അവകാശപ്പെടുന്നത്. ഈ ബന്ധത്തിനിടെ തന്നെ മറ്റൊരു മുന്‍...
സാമൂഹിക മാധ്യമങ്ങളുടെ കാലമാണിത്. അതിനാല്‍ തന്നെ ലൈക്ക് വേണം, സാമൂഹിക മാധ്യമങ്ങളില്‍ നാലാള് അറിയണം. അതിനായി എന്ത് അപകടകരമായ പ്രവര്‍ത്തിയും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. സെല്‍ഫികളോടുള്ള അമിതാവേശം ഒരു സാമൂഹിക ആരോഗ്യപ്രശ്നമായി കാണണമെന്ന് പഠനങ്ങള്‍ പോലും പറയുന്നു. യുവതലമുറയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത് സെല്‍ഫികള്‍ പകര്‍ത്തുമ്പോഴാണെന്നായിരുന്നു അടുത്തിടെ ന്യൂ സൗത്ത് വെയിൽസ്...
റിയാദ്: നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ മരണം, പോകാനിരുന്ന ദിവസം റിയാദിൽ ഖബറിലടങ്ങി. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് സ്വദേശി കിഴക്കട്ടിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ കുഞ്ഞ് (53) ആണ് ഈ ഹതഭാഗ്യൻ. യാത്രക്കുള്ള തയ്യാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്പാണ് റിയാദിലെ ആശുപത്രിയിൽ മരിച്ചത്.
മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് റിയാദ് നസീം ഹയ്യുൽ സലാം...
കൊച്ചി: നവ കേരള സദസ്സിന്‍റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര നിർദ്ദേശവുമായി പൊലീസ്. എറണാകുളം ആലുവ ഈസ്റ്റ് പൊലീസാണ് ആലുവ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടകൾക്ക് നിർദേശം നൽകിയത്. ഭക്ഷണം മറ്റിടങ്ങളിൽ വച്ച് പാചകം ചെയ്തശേഷം കടയിൽ എത്തിച്ച് വിൽക്കണമെന്നും സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് നിർദേശമെന്നുമാണ് പൊലീസ് നൽകിയ...
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നവകേരള സദസിനെതിരെ വാഴ വെച്ച് പ്രതിഷേധം. ഒറ്റപ്പാലത്ത് നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം 21 വാഴ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ഇന്നലെ രാത്രിയാണ് വാഴ വെച്ചത്. രാവിലെ വാഴകൾ വെട്ടി മാറ്റിയ നിലയിലായിരുന്നു. സിപിഎം പ്രവർത്തകരാണ് വാഴകൾ വെട്ടി മാറ്റിയതെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
ഒറ്റപ്പാലത്ത് നടക്കാനിരിക്കുന്ന...
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് തങ്കമണി. രതീഷ് രഘുനന്ദനാണ് ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. 1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് 'തങ്കമണി'എന്ന ചിത്രത്തിന്റെ പ്രമേയം. ദിലീപ് വേറിട്ട...
ബംഗലുരു: ബംഗലുരുവില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് 15 സ്വകാര്യ സ്‌കൂളുകള്‍ ഒഴിപ്പിച്ചു. സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് ഇ-മെയില്‍ വഴി സന്ദേശമെത്തിയത്. ഉടന്‍ തന്നെ പൊലിസും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബംഗലുരു പൊലിസ്...
ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.
അഞ്ച്...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത വേണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി...