Latest news

പ്രവാസികൾക്കും സ്വദേശികൾക്കും ഇനി ഒരു പോലെ സന്തോഷിക്കാം,​ വിമാന ടിക്കറ്റ് നിരക്കുകൾ കുറയും,​ യാത്രക്കാർ‌ക്ക് അനുഗ്രഹമായത് ഈ തീരുമാനം

കൊച്ചി: പ്രവാസികൾക്കും സ്വദേശികൾക്കും ഒരു പോലെ ആശ്വാസം പകർന്ന് വിമാന ടിക്കറ്റുകളുടെ നിരക്ക് ഗണ്യമായി കുറയാൻ സാദ്ധ്യത തെളിയുന്നു. ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനയുടെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾ മൂന്ന് മാസം മുമ്പ് ഏർപ്പെടുത്തിയ അധിക ചാർജ് എടുത്തുകളയാൻ തീരുമാനിച്ചതാണ് യാത്രക്കാർക്ക് അനുഗ്രഹമാകുന്നത്. രാജ്യത്തെ മുൻനിര ബഡ്ജറ്റ് എയർലൈനായ ഇൻഡിഗോയാണ് ഇക്കാര്യത്തിൽ ആദ്യ നീക്കം നടത്തിയത്....

നിർണായകമായത് ഷൈലജ! ‘ഒരോ നിമിഷത്തിനും ജീവൻ്റെ വിലയുള്ള കൊയിലാണ്ടിയിലെ ആ രാത്രി’, 3 ജീവൻ രക്ഷിച്ച പൊലീസ് അനുഭവം

കോഴിക്കോട്: കൊയിലാണ്ടിയിൽ വിഷം കഴിച്ച് മരണത്തെ മുഖാമുഖം കണ്ട 3 ജീവൻ രക്ഷിച്ച പൊലീസുകാരുടെ അനുഭവം പങ്കുവച്ച് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ആ രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നുവെന്നും അതറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച വടകര, കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാരാണ് മരണത്തിന്റെ പടിവാതിൽക്കൽനിന്ന് മൂന്നുജീവനുകൾ തിരികെപ്പിടിച്ചതെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ് പറയുന്നത്. ആ സാഹചര്യത്തെക്കുറിച്ചും വിശദമായി...

വധശ്രമവും ലഹരിക്കടത്തുമടക്കം നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി അറസ്റ്റില്‍

മഞ്ചേശ്വരം: ലഹരിക്കടത്തും വധശ്രമവും അടക്കം നിരവധി കേസുകളില്‍ പ്രതിയായ മൊര്‍ത്തണ സ്വദേശിയെ എം.ഡി.എം.എ. മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊര്‍ത്തണയിലെ അസ്‌ക്കര്‍ (30) ആണ് അറസ്റ്റിലായത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. മഞ്ചേശ്വരം എസ്.ഐ. നിഖിലും സംഘവും ഇന്നലെ രാത്രി മൊര്‍ത്തണയില്‍ വെച്ചാണ് അസ്‌ക്കറിനെ പിടിച്ചത്. മയക്കുമരുന്നു കടത്ത്, തോക്ക് കൈവശം വെക്കല്‍,...

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ പോര് ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്. ജൂൺ അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മൂന്നാം മത്സരം ജൂൺ 12ന് യു.എസ്.എയുമായും അവസാന മത്സരം 15ന് കനഡക്കെതിരെയുമാണ് നടക്കുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങ​ൾ യു.എസ്.എയിൽ അരങ്ങേറുമ്പോൾ സൂപ്പർ 8...

ഒമാൻ ബഡ്ജറ്റ് വി​ക​സ​ന​ക്കു​തി​പ്പി​ന് ക​രു​ത്ത് പ​ക​രു​ന്ന​ത്: അ​ബ്ദു​ല്‍ ല​ത്തീഫ് ഉ​പ്പ​ള

മസ്കറ്റ്: ഒമാന്റെ വി​ക​സ​ന​ക്കു​തി​പ്പി​ന് ക​രു​ത്ത് പ​ക​രു​ന്ന​താണ്  ഭ​ര​ണാ​ധി​കാ​രി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ് അം​ഗീ​കാ​രം ന​ല്‍കി​യ ബജറ്റെന്ന് ഒ​മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അംഗവും ബ​ദ​ര്‍ അ​ല്‍ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ എം. ​ഡി. യും മലയാളിയുമായ അ​ബ്ദു​ല്‍ ല​ത്തീഫ് ഉ​പ്പ​ള. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍  ഒ​മാ​ന്‍ സാ​ധ്യ​മാ​ക്കു​ന്ന മു​ന്നേ​റ്റ​ങ്ങ​ളി​ല്‍ പൗ​ര​ന്മാ​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും...

‘ഇനി വ്യായാമം ഗുളിക ചെയ്യും’; എക്സര്‍സൈസ് ചെയ്യാൻ മടിയുള്ളവർക്ക് ആശ്വാസമായി പുതിയ ഗവേഷണം

ആരോഗ്യസംരക്ഷണത്തിന് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മടി കാരണമോ സമയക്കുറവ് കൊണ്ടോ കൃത്യമായി വ്യായാമം ചെയ്യാത്തവര്‍ നിരവധിയാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരെല്ലാം വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍മാരും നിര്‍ദേശിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ആഗോള ജനസംഖ്യയുടെ 85 ശതമാനം വരെ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ വ്യായാമത്തിന്‌റെ ഫലങ്ങൾ നൽകുന്ന ഗുളിക കണ്ടെത്താനുള്ള ശ്രമത്തിലാണ്...

വൈ.എസ് ശർമിള കോൺഗ്രസിൽ ചേർന്നു; വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചു

ദില്ലി: ആന്ധ്രാ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കമായി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ശര്‍മ്മിളയെ സ്വീകരിച്ചു. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശര്‍മ്മിള പറഞ്ഞു. ശര്‍മ്മിളയും വൈഎസ്ആര്‍...

ഇതിനൊരു അവസാനമില്ലേ? ജനല്‍ വഴി ട്രെയിനിലേക്ക് കയറുന്ന യുവതികളുടെ വീഡിയോ വൈറല്‍ !

കൊവിഡാനന്തരം ഇന്ത്യയിലെ ട്രെയിന്‍ സര്‍വ്വീസ് സംവിധാനങ്ങളെ കുറിച്ചുള്ള പരാതി കുറച്ച് കൂടിയെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ പരാതികളുടെ പ്രളയമാണ്. ഭക്ഷണം, റിസര്‍വേഷന്‍, വൃത്തിയില്ലായ്മ, സമയക്ലിപ്തത ഇല്ലായ്മ തുടങ്ങി നിരവധി പരാതികളാണ് ഇന്ത്യന്‍ റെയില്‍വേക്കെതിരെ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. ഏറ്റവും ഒടുവിലായി ട്വിറ്ററില്‍ (X) സ്ത്രീകള്‍ അടക്കം ട്രെയില്‍ കയറാനായി ജനലിലൂടെ നൂണ്ട്...

വിവാഹ ചടങ്ങിന് തൊട്ടുമുൻപ് സ്ത്രീധനം കൂട്ടിച്ചോദിച്ചു, വിവാഹം നിർത്തിവച്ചു; സർക്കാർ ജീവനക്കാരനായ വരൻ അറസ്റ്റിൽ

ബംഗളൂരു: വിവാഹ ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. റവന്യൂ ഡിപ്പാർട്ട്‌മെന്റ് ഓഫീസിലെ ജീവനക്കാരന്‍ സച്ചിന്‍ പാട്ടീലാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ഖാനാപൂരിലാണ് സംഭവം. സച്ചിന്‍റെ വീട്ടുകാര്‍ ആദ്യം ആവശ്യപ്പെട്ടത് 10 ലക്ഷം രൂപയും 100 ഗ്രാം സ്വർണവുമായിരുന്നു. ഇത് വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. എന്നാല്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന്...

തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ജയൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി...
- Advertisement -spot_img

Latest News

ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്; മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വിശ്വാസികൾക്കായി ഗംഭീര ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റംസാനിലെ 28-ാം നാളിൽ മഹാബലിപുരത്തെ ഫോർ പോയിന്റ്‌സ് ബൈ ഷെറട്ടോൺ...
- Advertisement -spot_img