ദില്ലി: ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ധാരണ. തേജസ്വിയെ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായി. നാളത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. പ്രചാരണത്തിലെ ആശയക്കുഴപ്പം ഇതോടെ തീരുമെന്നും കോൺഗ്രസ് അറിയിച്ചു.
മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവ്....
പത്തനംതിട്ട: വീണാ ജോർജിനെ സാമൂഹികമാധ്യമങ്ങളില്‍ വിമർശിച്ച സി പി എം നേതാവ് പി.ജെ. ജോൺസൺ കോണ്‍ഗ്രസിൽചേര്‍ന്നു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ടാണ് ജോണ്സണ് അടുത്തകാലത്ത് മന്ത്രി വീണാ ജോര്ജിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമർശനം ഉന്നയിച്ചിത്. മന്ത്രി പോയിട്ട് എം എൽ എ ആയിപ്പോലും ഇരിക്കാൻ വീണാജോർജ്ജിന് അർഹതയില്ലെന്നും കൂടുതൽ പറയിപ്പിക്കരുതെന്നുമായിരുന്നു വിമർശനം....
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ വാർഡ് സംവരണത്തിന്റെ നറുക്കെടുപ്പു പൂർത്തിയായതോടെ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷരുടെ സംവരണം നിശ്ചയിക്കാനുള്ള നടപടികൾ ഈ മാസം നടക്കും. സംവരണം ഏതൊക്കെ സ്ഥാപനങ്ങളിലെന്നതു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നേരിട്ടു നിശ്ചയിക്കും. അധ്യക്ഷസ്ഥാനങ്ങളിൽ സംവരണം ചെയ്യേണ്ടവയുടെ എണ്ണം മേയിൽത്തന്നെ സർക്കാർ നിശ്ചയിച്ചു നൽകിയിരുന്നു.
കഴിഞ്ഞ തവണ സംവരണം വന്നത് ഒഴികെയുള്ളവയാകും വനിതാ പൊതുവിഭാഗം...
തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്നു പൂർത്തിയാകുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളുടെ നറുക്കെടുപ്പാണു നടക്കുക. 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും.
അടുത്ത മാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണു സൂചന. നവംബർ,...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ചില പ്രഖ്യാപനങ്ങളെക്കുറിച്ച് സിപിഎം ആലോചിക്കുന്നുണ്ട്.
പിശുക്കനായ ധനമന്ത്രി എന്നാണ് കെ.എൻ ബാലഗോപാലിനെ കുറിച്ച് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ പോലും വിമർശിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര്...
ഉപ്പള: സ്വീപ് ക്ലീനിങ് ഓപ്പറേഷന്റെ ഭാഗമായി മംഗൽപാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ 1700 കിലോഗ്രാം വരുന്ന നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായ പ്ലേറ്റ്, ഗ്ലാസ് തുടങ്ങിയവയും നിരോധിത കുടിവെള്ള കുപ്പികളും ഗോഡൗണുകളിൽ നിന്നും പിടിച്ചെടുത്തു.
ബന്തിയോടുള്ള 3 ഡി സ്റ്റോർ, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും കടയില്ലാതെ ആവശ്യക്കാർക്ക് നേരിട്ട്...
തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ ആണ് ഇത്തവണ രഞ്ജിയില്‍ കേരളത്തെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ട്രോഫി...
മലപ്പുറം: പുതിയ ദേശീയപാതയിലെ സര്‍വീസ് റോഡുകള്‍ ടു വേ തന്നെയാണെന്ന് സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരുടെ ആശങ്കകള്‍ക്ക് കുറവില്ല. ആറരമീറ്റര്‍മാത്രം വീതിയുള്ള സര്‍വീസ് റോഡുകളിലൂടെ രണ്ടുദിശയിലേക്കുമുള്ള യാത്ര എങ്ങനെ സാധ്യമാകുമെന്നതാണ് പ്രധാന ചോദ്യം. ദേശീയപാതാ ലെയ്സണ്‍ ഓഫീസര്‍ പി.പി.എം അഷ്റഫ് പ്രതികരിക്കുന്നു.
? കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് എന്താണ് സംവിധാനം ?
= അതിന് നടപ്പാത നിര്‍മിക്കുന്നുണ്ട്. സ്ലാബുള്ളിടങ്ങളില്‍ അതുകഴിഞ്ഞുള്ള സ്ഥലത്താണ്...
കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടി, കൊടലമുഗറുവിൽ വൻ കഞ്ചാവ് വേട്ട . 116കിലോ കഞ്ചാവും മിനിലോറിയും പിടികൂടി. സുള്ള്യമെയിലെ ഒരു ഷെഡിൽ നാല് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന മിനിലോറി ഷെഡിനു സമീപത്തു നിർത്തിയിട്ട നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എ എസ് പി...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...