Latest news

കൈയ്യും വീശി എയര്‍പോര്‍ട്ടില്‍ പോകാം, പെട്ടികൾ കൃത്യസമയത്ത് എത്തും; വരുന്നൂ ‘ട്രാവലർ വിതൗട്ട് ബാഗ്’സംവിധാനം

റിയാദ്: വിമാന യാത്രക്കായി പുറപ്പെടും മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് നടപടി പൂർത്തിയാക്കാനുള്ള സംവിധാനം സൗദി വിമാനത്താവളങ്ങളിൽ ആരംഭിക്കുന്നു. ‘ട്രാവലർ വിതൗട്ട് ബാഗ്’ എന്ന പേരിലുള്ള ഈ സംവിധാനം മൂന്ന് മാസത്തിനുള്ളിൽ നടപ്പാവുമെന്ന് എയർപോർട്ട് ഹോൾഡിങ് കമ്പനി അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സംവിധാനം വരും. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രക്കാർക്ക് സ്വന്തം താമസസ്ഥലങ്ങളിലിരുന്ന് ലഗേജ്...

വയറുവേദനയുമായെത്തിയ 9-ാംക്ലാസുകാരി ആൺകുട്ടിയെ പ്രസവിച്ചു, ഗർഭിണിയായത് ആരുമറിഞ്ഞില്ല, ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ

ബെംഗളൂരു: ‌വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരിയെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. പെൺകുട്ടി പൂർണ്ണ ഗർഭിണി, പിന്നാലെ പ്രസവം. കർണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത്. ചൊവ്വാഴ്ച വയറുവേ​ദനയെ തുട‌‌ർന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടർമാർ പറയുമ്പോഴാണ് സ്കൂൾ അധികൃതരും വീട്ടുകാരുമടക്കം പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്....

സവാദിന്റെ വിവാഹ രജിസ്‌ട്രേഷന് ഉപയോഗിച്ചതും വ്യാജ പേര്; എന്‍.ഐ.എ മഞ്ചേശ്വരത്ത്

കാസര്‍കോട്: തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ കല്യാണത്തെകുറിച്ച് അന്വേഷിക്കുന്നതിനായി എന്‍.ഐ.എ സംഘം കാസര്‍കോട്ടെത്തി. കൊച്ചിയില്‍ നിന്നുള്ള നാലംഗ സംഘമാണ് കാസര്‍കോട്ടെത്തിയത്. സവാദിന്റെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ അറിയുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. ഉള്ളാളിലെ ഒരു ആരാധനാലയത്തില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നും അനാഥനാണെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് മകളെ...

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഇതുവരെ ക്ഷണം ലഭിച്ചത് രാജ്യത്തെ ഒരേയൊരു മുഖ്യമന്ത്രിക്ക് മാത്രം

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴികെ മ​റ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് സൂചന. രാജ്യത്തെ പ്രമുഖർ പങ്കെടുക്കുന്ന അയോദ്ധ്യയിലെ ചരിത്ര പ്രാധാന്യമുളള ചടങ്ങിലേക്ക് യോഗി ആദിത്യനാഥ് ഒഴികെയുളള മ​റ്റ് മുഖ്യമന്ത്രിമാർക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ മന്ത്രിമാരെന്ന നിലയിൽ ഇതുവരെയായിട്ടും ആരെയും ക്ഷണിച്ചിട്ടില്ലെന്നാണ് വൃത്തങ്ങൾ...

യുപിയിലെ സ്റ്റേറ്റ് ബാങ്കിൽ കാള; ബിജെപിയുടെ 15 ലക്ഷം വാങ്ങാൻ വന്നതാണെന്ന് അഖിലേഷ് യാദവിന്റെ പരിഹാസം

എസ്ബിഐ ശാഖയിലേക്ക് അപ്രതീക്ഷിതമായി എത്തിയ കാള ആളുകളിൽ പരിഭ്രാന്തി പടർത്തി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ എസ്ബിഐ ശാഖയിലേക്ക് കയറിയ കാളയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബാങ്കിലെ ജീവനക്കാരും ബാങ്കിലെത്തിയ ഇടപാടുകരും അതിഥിയെ കണ്ട് ഭയന്നു. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കാളയെ ഓടിക്കാൻ പല വഴികളും ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. https://twitter.com/DealsDhamaka/status/1745288623589847512?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1745288623589847512%7Ctwgr%5E9029380997e13fdab03b2be21bf91be81b32c71c%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Fbuzz%2Fbull-enters-uttar-pradesh-sbi-branch-akhilesh-yadav-mocks-it-came-to-receive-bjp-s-15-lakhs-ak-gh-649125.html വീഡിയോ വൈറലായതോടെ കാളയെ പല...

ആരുമില്ലെന്ന് പറഞ്ഞു, മകളെ വിവാഹം ചെയ്ത് കൊടുത്തപ്പോൾ സവാദെന്ന് അറിഞ്ഞില്ലെന്നും പിതാവ്, സഹായികളെ തേടി എൻഐഎ

കാസര്‍കോട്: കൈവെട്ട് കേസ് ഒന്നാം പ്രതി സവാദിന് സംരക്ഷണം നൽകിയവരെ തേടുകയാണ് ഇപ്പോൾ എൻഐഎ. പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവു ജീവിതമെന്നാണ് എൻഐഎ കണ്ടെത്തൽ. പതിമൂന്ന് വർഷം ഒളിവിലിരിക്കാൻ സവാദിനെ സഹായിച്ചതാരാണ്? കാണാമറയത്ത് കഴിഞ്ഞതെവിടെയാണ്? തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട്...

സമസ്ത നേതാക്കളെ വെറുപ്പിക്കാൻ വന്നാൽ കൈ വെട്ടാൻ എസ്.കെ.എസ്.എസ്.എഫ് ഉണ്ടാവും -സത്താർ പന്തല്ലൂർ

മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയോ അതിന്‍റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.എസ്.കെ.എസ്.എഫിന്‍റെ പ്രവർത്തകരുണ്ടാവുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂർ. ഇതിനെ അപമര്യദയായി ആരും കണേണ്ടതില്ല.സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് വേണ്ടിമരിക്കാൻ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്‍റെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയണം. ‘സത്യം, സ്വത്വം, സമര്‍പ്പണം’ എന്ന പ്രമേയത്തില്‍...

വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർ ഇത് അറിഞ്ഞിരിക്കണം! ചുരുങ്ങിയ ചെലവിൽ സേവനം, വലിയ അവസരങ്ങൾ ഇതാ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെ ജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദേശ രാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തൊരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയും നിയമന പത്രികയും വിതരണം ചെയ്യുന്ന ചടങ്ങ്...

60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു, അന്ന് പലരും ആക്ഷേപിച്ചു; മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങിൽ മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസം​ഗം. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണ് അന്ന് ആക്ഷേപിച്ചത് എന്ന് ഇപ്പോൾ പറയുന്നില്ല. മുസ്ലീം ലീഗ് എം.എൽ.എ പി. ഉബൈദുള്ളയാണ് പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത്. നിഷ്കളങ്കരായ...

ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശവുമായി കെ.എസ്.ഇ.ബി; ശ്രദ്ധിച്ചില്ലെങ്കില്‍ ബില്ല് കൂടും

ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കെ.എസ്.ഇ.ബി. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട സാഹചര്യത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം കുറയ്ക്കാനടക്കമുള്ള നിര്‍ദേശങ്ങളാണ് കെ.എസ്.ഇ.ബി മുന്നോട്ട് വെച്ചിരിക്കുന്നത്.’1500 2000 വാട്‌സ് ആണ് സാധാരണ ഇന്‍ഡക്ഷന്‍ സ്റ്റൗവിന്റെ പവര്‍ റേറ്റിംഗ്. അതായത് ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാല്‍ കൂടുതല്‍...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img