കൊച്ചി: ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഫൈനൽ സ്വീകരിച്ചു. എതിർകക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ് പി ക്കും നോട്ടീസ് ഹർജി. ഈ മാസം 16 ഹർജി വീണ്ടും പരിഗണിക്കും. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകൻ ഹേബിയസ് കോർപ്പസ് ഹർജി...
കൊച്ചി : കളമശ്ശേരിയിൽ എം.ഡി.എം.എ.യുമായി കാസർകോട് സ്വദേശിയെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, പുത്തിഗെ കട്ടത്തടുക്ക റാഹില മൻസിലിൽ മുഹമ്മദ് ഹുസൈൻ (26) ആണ് 9.33 ഗ്രാം രാസലഹരിയുമായി പിടിയിലായത്.
കലൂരിൽ 2022-ൽ നടന്ന കൊലപാതക കേസിലെ നാലാം പ്രതിയാണ് മുഹമ്മദ് ഹുസൈൻ. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പോലീസും ചേർന്ന്...
കോഴിക്കോട്: കോടഞ്ചേരിയിലെ മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. തിരുവമ്പാടി സ്വദേശി അഫ്സൽ, മുക്കം...
ആലപ്പുഴ: തന്‍റെ ഫോണിലേക്ക് വിദേശ നമ്പരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇന്നലെ ഉച്ച മുതൽ തുടർച്ചയായി തന്‍റെ ഫോണിലേക്ക് ഒരു വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത പറഞ്ഞു. ആരാണെന്ന് മെസേജിൽ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ല. എന്നിട്ടും...
കോഴിക്കോട്: മൂന്നാം ലോക്സഭാ സീറ്റായി മുസ്ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്ന റിപ്പോർട്ടുകൾക്കിടെ, സീറ്റ് കൈവിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. പാർട്ടിയുടെ ഉറച്ച സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമേയില്ലെന്ന് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. യുഡിഎഫിലെ സീറ്റ് ചർച്ചകളിൽ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്. മൂന്നാമതൊരു സീറ്റാണ് ഇത്തവണ ലീഗിന്‍റെ ലിസ്റ്റിലുളള പ്രധാന ഡിമാൻഡ്. നേതാക്കളത് തുറന്നുപറയുകയും ചെയ്യുന്നു....
തിരുവനന്തപുരം: സൗദി അറേബ്യയിൽ രണ്ടര വർഷത്തെ കാരാഗൃഹവാസത്തിനുശേഷം തിരുവനന്തപുരം വിതുര സ്വദേശി റഷീദിന് ഇനി സ്വന്തം നാട്ടിൽ രണ്ടാം ജീവിതം. സാമൂഹ്യപ്രവർത്തകൻ ചമഞ്ഞെത്തിയ വ്യക്തിയുടെ വാക്ക് കേട്ടതിനാലാണ് റഷീദ് ജയിലിൽ അകപ്പെടാൻ ഇടയായത്.
നാല് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ റഷീദ് ജിദ്ദയിലെത്തുന്നത്. എന്നാൽ സ്വദേശിയായ സ്പോൺസർ റഷീദിനെ തൻ്റെ സ്പെയർ പാർട്സ് കടയിൽ...
സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കും. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ നിർബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാനാണ് യുഐഡിഎഐ ആധാർ പുതുക്കാൻ ആവശ്യപ്പെടുന്നത്. 2023 ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാനുള്ള അവസരം ഉണ്ട്. അതായത് മൂന്ന് ദിവസം കൂടി...
തിരുവനന്തപുരം: നാടകീയരംഗങ്ങൾക്കാണ് ഇന്നു വൈകീട്ട് തലസ്ഥാനനഗരി സാക്ഷിയായത്. വൈകീട്ട് രാജ്ഭവനിൽനിന്നു പുറത്തിറങ്ങിയ ഗവർണറെ കരിങ്കൊടി കാണിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ നേരിട്ടത്. എന്നാൽ, അതിലും അസാധാരണമായിരുന്നു ഗവർണറുടെ പ്രതികരണം. കാർ നിർത്തിച്ച് അദ്ദേഹം പുറത്തേക്ക് ചാടിയിറങ്ങി സമരക്കാർക്കുനേരെ തിരിഞ്ഞു. രൂക്ഷമായ ഭാഷയിലാണ് പ്രതിഷേധക്കാർക്കെതിരെ അദ്ദേഹം സംസാരിച്ചത്. മുഖ്യമന്ത്രിക്കെതിരെയും ആരോപണമുന്നയിക്കാൻ ഗവർണർ മറന്നില്ല.
'ബ്ലഡി ഫൂൾസ്.. ക്രിമിനിൽസ്... കം.....
അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പ്രിലിമിനറി പ്രീക്വാർട്ടറിലെ ഗംഭീരവിജയത്തിനുശേഷം ക്വാർട്ടറിൽ രാജസ്ഥാനുമുന്നിൽ ആയുധംവച്ചു കീഴടങ്ങി കേരളം. സൗരാഷ്ട്രയിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസന്റെ അഭാവത്തിൽ 200 റൺസിന്റെ നാണംകെട്ട തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത കരുത്തരായ രാജസ്ഥാനെ 267 റൺസിൽ ഒതുക്കാനായെങ്കിലും മറുപടി ബാറ്റിങ്ങിൽ വെറും 67 റൺസിൽ തകർന്നടിഞ്ഞു കേരളം. മഹിപാൽ...
അബുദാബി: അൽ ഐനിലെ ഏറെ തിരക്കുള്ള റോഡ് പത്ത് ദിവസത്തേക്ക് അടച്ചിടും. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആണ് ഇക്കാര്യം അറിയിച്ചത്. അൽ ഐനിലെ സായിദ് അൽ അവ്വൽ സ്ട്രീറ്റിലെ റോഡാണ് ഭാഗികമായി അടച്ചിടുക. അടച്ച റോഡുകൾക്ക് പകരം ബദൽ റോഡുകൾ ഉപയോഗിച്ച് വേണം യാത്രക്കാർ സഞ്ചരിക്കാനെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച (2023 ഡിസംബർ 10) ആരംഭിച്ച...
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...