ക്രിക്കറ്റിൽ പുതിയ പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വിജയത്തിന് പിന്നാലെ അടുത്ത കൊല്ലം പുതിയ ടി10 ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കാനാണ് ആലോചന. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തന്നെ ലീഗ് ആരംഭിക്കാനുള്ള പണിപ്പുരയിലാണ് ബിസിസിഐ എന്നും ‘മണി കൺട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു.
ഐപിഎൽ മാതൃകയിലെ പുതിയ പരീക്ഷണത്തിന് ഒട്ടേറെ കടമ്പകളുണ്ട്. ഐപിഎൽ ടീമുകളുടെ സമ്മതമാണ്...
കൊല്ലം: മാവേലിക്കരയിൽ ആറ് വയസ്സുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച് കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.
കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ...
സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഗ്യാലക്‌സി എസ്23 അള്‍ട്ര ഉള്‍പ്പെടെയുള്ള ഫോണ്‍ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യയാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സി.ഇ.ആര്‍.ടി-ഇന്‍, 'വള്‍നറബിലിറ്റി നോട്ട് CIVN-2023-0360' എന്ന് ലേബല്‍ ചെയ്തിരിക്കുന്ന മുന്നറിയിപ്പില്‍, ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 11,...
ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി അറിയപ്പെടും. ഈ നമ്പറിലെ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) അറിയിച്ചു. ഇന്ത്യക്ക് ഐ.സി.സി. കിരീടങ്ങള്‍ ഏറ്റവും കൂടുതല്‍ നേടിത്തന്ന ക്യാപ്റ്റന്‍ എന്നതടക്കമുള്ള ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ധോനി...
കാസര്‍കോട്: ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബെദിര സ്വദേശി ഹാരിസ് (45) ആണ് മരിച്ചത്. കാസര്‍കോട് അക്ബര്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ ഉളിയത്തടുക്കയിലായിരുന്നു സംഭവം. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍...
കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്. ലുലു ഹൈപ്പർമാർക്കറ്റിന്റെ പേരിൽ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്ക്...
മഞ്ചേശ്വരം : പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് അംഗമായിരുന്ന മുസ്‍ലിം ലീഗിലെ സിയാസുന്നീസയുടെ രാജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി. സിയാസുന്നീസയെ മുൻകാല പ്രാബല്യത്തോടെ പഞ്ചായത്ത് അംഗമായി തുടരുന്നതിന് കമ്മിഷൻ അനുമതി നൽകി.
ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് തനിക്ക് രാജിക്കത്തിൽ ഒപ്പിടേണ്ടി വന്നതെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ സിയാസുന്നീസ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്....
കൊല്ലം: കൊല്ലം തേവലക്കരയിൽ 80 വയസ്സുള്ള വയോധികയെ മർദിച്ച സംഭവത്തിൽ ഹയർസെക്കണ്ടറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. 80 വയസുള്ള ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ അതിക്രൂരമായി മർദിച്ചത്. വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഒരു വർഷം മുമ്പുള്ള...
വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയർലൈൻ കമ്പനി അത് റദ്ദാക്കുകയോ വിമാനം വൈകുകയോ ചെയ്താൽ, വിഷമിക്കേണ്ട! ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ, എയർലൈൻ കമ്പനി ബദൽ സർവീസ് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുകയോ വേണ്ടി വരും. മാത്രമല്ല, യാത്രക്കാരന് അധിക...
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...