Saturday, July 26, 2025

Latest news

രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ചേക്കേറുന്നു?, ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ താരം

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മ്മ പെട്ടെന്ന് നീക്കം ചെയ്യപ്പെട്ടതിന്റെ ഞെട്ടലിലാണ് ഐപിഎല്‍ ആരാധകര്‍. ഫ്രാഞ്ചൈസിയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച നായകനെന്ന നിലയില്‍ ഇതിലും മികച്ചതായി പരിഗണിക്കപ്പെടാന്‍ രോഹിത് അര്‍ഹനായിരുന്നു. മുംബൈ ഇന്ത്യന്‍സിലേയും ടീം ഇന്ത്യയിലെയും സഹതാരമായ സൂര്യകുമാര്‍ യാദവും രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയതിനോട് പ്രതികരിച്ചു. തന്റെ ഭാഗം വ്യക്തമാക്കി അദ്ദേഹം ഹൃദയം തകര്‍ന്ന ഒരു...

തൃശ്ശൂരില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശ്ശൂർ: തൃശ്ശൂർ കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് എത്തിയ മകൻ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചന്ദ്രമതി പിന്നീട് മരിച്ചു.

മുംബൈ ഇന്ത്യന്‍സ് പെട്ടു; ബൈ പറഞ്ഞ് ലക്ഷക്കണക്കിന് ആരാധകർ, രോഹിത്തിനെ ചതിച്ചു, ഹാർദിക് കട്ടപ്പ എന്നും വിമർശനം

മുംബൈ: രോഹിത് ശർമ്മയെ ക്യാപ്റ്റൻസ് സ്ഥാനത്തുനിന്ന് നീക്കിയതിൽ വൻ പ്രതിഷേധവുമായി മുംബൈ ഇന്ത്യൻസ് ആരാധകർ. ഹാർദിക് പാണ്ഡ്യയെ നായകനാക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണത്തിന് ഫോളോവേഴ്സിനെയാണ് മുംബൈ ഇന്ത്യൻസിന് നഷ്ടമായത്. ബാഹുബലിയെ പിന്നിൽനിന്ന് കുത്തിയ കട്ടപ്പയോടാണ് ഹാർദിക് പാണ്ഡ്യയെ രോഹിത് ശർമ്മയുടെ ആരാധകർ ഉപമിക്കുന്നത്. അഞ്ച് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകൻ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് അപമാനിച്ചെന്നും...

ഇന്നായിരുന്നു മകളുടെ നിക്കാഹ്, കൈകൊടുക്കാന്‍ മജീദില്ല; തസ്‌നി വിദേശത്ത് നിന്നെത്തിയത് മരണത്തിലേക്ക്

മഞ്ചേരി: വല്യുമ്മയെ കാണാനുള്ള യാത്ര സഹോദരിമാരുടെ അന്ത്യയാത്രയായി. ഒപ്പം തസ്നിയുടെ രണ്ടുമക്കളും ഓര്‍മയായി. സൗദിയിലുള്ള ഭര്‍ത്താവ് റിയാസിനൊപ്പം രണ്ടുമാസം താമസിച്ച് ഒരാഴ്ച മുന്‍പാണ് കരുവാരക്കുണ്ട് ഐലാശ്ശേരിയില്‍ തിരിച്ചെത്തിയത്. സന്ദര്‍ശകവിസയില്‍ മക്കളും കൂടെ ഉണ്ടായിരുന്നു. രണ്ടുമാസത്തെ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തിനുശേഷം സന്തോഷത്തോടെയാണ് മക്കള്‍ക്കൊപ്പം അവര്‍ മടങ്ങിയെത്തിയത്. മാതാപിതാക്കളെ കാണാന്‍ സ്വന്തം വീടായ മഞ്ചേരി കിഴക്കേത്തലയിലേക്ക് രണ്ടുദിവസം മുന്‍പ് സന്തോഷത്തോടെയാണ്...

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല

ന്യൂഡൽഹി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ഹരജിയിൽ എം.എൽ.എ നജീബ് കാന്തപുരത്തിന്‍റെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഹൈകോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, എല്ലാ വിഷയങ്ങളും ഹൈകോടതി പരിഗണിക്കട്ടെ എന്നും വ്യക്തമാക്കി. വിചാരണവേളയിൽ മാത്രം ബാലറ്റ് പരിശോധിച്ചാൽ മതിയെന്നായിരുന്നു നജീബിന്‍റെ വാദം. ഇക്കാര്യം അടക്കമുള്ളവ ഹൈകോടതി തീരുമാനിക്കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയത്. പെരിന്തൽമണ്ണ നിയമസഭ...

കോടതിയിൽ ഹാജരാക്കാനെത്തിച്ച കൊലക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു; സംഭവം പോലീസിന്‍റെ കൺമുന്നിൽ

പട്‌ന: കൊലപാതകമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്ന പ്രതിയെ രണ്ടുപേര്‍ കോടതിപരിസരത്ത് വെടിവെച്ചുകൊലപ്പെടുത്തി. ബിഹാര്‍ പട്‌നയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഛോട്ടാ സര്‍ക്കാരെന്നറിയപ്പെടുന്ന അഭിഷേക് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ബേയൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രതിയെ ദാനാപുര്‍ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് വെടിയേറ്റത്. അഭിഷേക് കുമാറിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് നാല് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു....

‘പിണറായി എല്ലാ കാലത്തും മുഖ്യമന്ത്രി ആയിരിക്കില്ല, ഓർമ്മ വേണം’; പൊലീസിന് മുന്നറിയിപ്പുമായി വിഡി സതീശൻ

തിരുവനന്തപുരം: നവ കേരള സദസ്സിനായി സംസ്ഥാന പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി വീശിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ കാലത്തും പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പൊലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ്...

സംസ്ഥാനത്ത് രണ്ടുദിവസം മഴ കനക്കും; നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

അടുത്ത വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്ക് അനുമതി

റിയാദ്: 2024ലെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്കാണ് അനുമതിയെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സൗദിയിലെത്തുന്ന ഇന്ത്യൻ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഹജ്ജ് ഒരുക്കങ്ങൾക്കായി ഓൺലൈനിൽ യോഗങ്ങൾ ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 2023ൽ അനുവദിച്ച അതേ എണ്ണം തീർഥാടകരെയാണ് അടുത്തവർഷവും ഇന്ത്യയിൽ...

രോഹിതിനെ മാറ്റി; ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ

മുംബൈ: ക്യാപ്റ്റൻസിയിൽ മാറ്റം പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മക്ക് പകരം ഇനി ഹാർദിക് പാണ്ഡ്യയായിരിക്കും ക്യാപ്റ്റൻ. തീരുമാനം ഔദ്യോഗികമായി തന്നെ മുംബൈ ഇന്ത്യൻസ് അറിയിച്ചു. ഇത് ഇവിടുത്തെ ഭാവി നിർമിക്കുന്നതിന്റെ ഭാഗമാണ്. സചിൻ മുതൽ ഹർഭജൻ വരെയും റിക്കി മുതൽ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താൽ മുംബൈ ഇന്ത്യൻസ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ആ ചരിത്രം...
- Advertisement -spot_img

Latest News

ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ വീട്ടിൽ നിന്ന് പിടിയിലായി

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...
- Advertisement -spot_img