Saturday, February 7, 2026

Latest news

‘അഷ്‌റഫ് പാക് മുദ്രാവാക്യം വിളിച്ചിട്ടില്ല, പ്രതികൾ കഥയുണ്ടാക്കിയതാകാം’: പ്രദേശവാസിയായ സാമൂഹ്യപ്രവർത്തകൻ

കാസർകോട്: മംഗളൂരുവിലെ കുടുപ്പുവില്‍ ആള്‍ക്കൂട്ടം അടിച്ചുകൊന്ന അഷ്റഫ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് പ്രദേശവാസിയായ സാമൂഹിക പ്രവര്‍ത്തകന്‍ സജിത്ത് ഷെട്ടി. അടിച്ച് കൊന്നതിന് ശേഷം രക്ഷപ്പെടാൻ പ്രതികൾ ഇത്തരം ഒരു കഥയുണ്ടാക്കിയതാവാനാണ് സാധ്യതയെന്നും അദ്ദേഹം പറ‍ഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി കാര്യങ്ങള്‍ അന്വേഷിച്ച് അറിയാതെ, പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നും...

ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടി വന്നു; കത്തിയുടെ മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം

കാസർകോട്∙ മാതാവ് ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടിവന്ന എട്ടു വയസ്സുകാരൻ കത്തിയുടെ മുകളിലേക്ക് വീണ് മരിച്ചു. കാസർകോട് നെക്രാജെ പിലാങ്കട്ട വെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (8) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മാതാവ് സുലൈഖ ചക്ക മുറിക്കുന്നതിനിടയിലേക്ക് ഓടി വന്ന ഷഹബാസ് കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷഹബാസിൻ്റെ...

പെണ്ണിന്റെ സ്വര്‍ണത്തിലും പണത്തിലും തൊട്ടാല്‍ കൈ പൊളളും; ഇത് വധുവിന്റെ മാത്രം സ്വത്തെന്ന് ഹൈക്കോടതി

കേരളത്തില്‍ സ്ത്രീധന പീഡന മരണങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന് നമ്മുടെ നാട്ടിലെ ഓരോ ആളുകള്‍ക്കും അറിയാമെങ്കിലും ഈ സമ്പ്രദായം മാറ്റി നിര്‍ത്താന്‍ പലരും തയ്യാറാകുന്നില്ല. 2019 തില്‍ അഞ്ച് വര്‍ഷം കൊണ്ട് കേരളം സ്ത്രീധന മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിനിടയില്‍ത്തന്നെ ധാരാളം സ്ത്രീധന പീഡനങ്ങളും...

തിരിച്ചടിച്ച് ഇന്ത്യ: പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ചു

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് വിലക്ക്. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല. ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്....

വിദ്വേഷ പ്രസംഗം; ആർ.എസ്.എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് :പൊലിസിൽ പരാതി നൽകി

മഞ്ചേശ്വരം. കാസർകോടിൻ്റെ സമാധാനന്തരീക്ഷത്തിന് കരിനിഴൽ വീഴ്ത്തുന തരത്തിൽ തീവ്രഹിന്ദുത്വ വാദിയും ആർ.എസ്.എസ് നേതാവുമായ കല്ലട്ക്ക പ്രഭാകര ഭട്ട് വോർക്കാടിയിലെ ശ്രീമാതാ സേവ ആശ്രമത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അദ്ദേഹത്തിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. യാതൊരു പ്രകോപനവും...

വർഗ്ഗീയ അക്രമങ്ങൾക്ക് ആഹ്വനം ചെയ്ത കല്ലടുക്ക പ്രഭാകര ഭട്ടിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണം: എ.കെ.എം അഷ്‌റഫ്‌

ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ വാളും കത്തിയും ഉയർത്തിക്കാട്ടാനും ഓരോ ഹിന്ദുവും വീട്ടിൽ വാൾ കരുതണമെന്നുമൊക്കെയുള്ള തീവ്രവാദ പ്രസംഗം നടത്തിയതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ്...

ഒരു നമ്പറിന് മാത്രം 19 കോടി രൂപ, ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 230 കോടിയിലധികം നേടി ദുബായ് ആര്‍ടിഐ

ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന 118-ാം ലേലത്തിലാണ് 9.88 കോടി ദിര്‍ഹമെന്ന സര്‍വകാല റെക്കോഡ് സ്ഥാപിച്ചത്. സിസി 22-83.5 ലക്ഷം ദിര്‍ഹം, ബിബി 20- 75.2 ലക്ഷം ദിര്‍ഹം, ബിബി 19- 66.8 ലക്ഷം...

ഇനി വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ട്രെയിനിൽ കയറുമ്പോൾ ശ്രദ്ധിക്കുക; എസി, സ്ലീപ്പര്‍ കോച്ചുകളിൽ കയറരുത്

ദില്ലി: ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗുമായി ബന്ധപ്പെട്ട് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. മെയ് 1 മുതൽ വെയിറ്റിം​ഗ് ലിസ്റ്റ് ടിക്കറ്റ് ഉപയോ​ഗിച്ച് എസി, സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയില്ല. ഇവര്‍ക്ക് ജനറല്‍ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടാകുകയുള്ളൂ. കൺഫേം ടിക്കറ്റുള്ള യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് നോര്‍ത്ത് ഈസ്റ്റേൺ റെയിൽവേ പബ്ലിക്...

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഹജ്ജാജി സംഗമം ബുധനാഴ്ച ബേക്കൂരില്‍

ഉപ്പള: ഹജ്ജ് കര്‍മ്മത്തിന് യാത്ര തിരിക്കുന്ന മഞ്ചേശ്വരം മണ്ഡലം പരിധി യിലെ ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജാജി സംഗമവും പഠന ക്ലാസ്സും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30-ന് (ബുധന്‍) രാവിലെ 9:30ന് ബേക്കൂര്‍ ബോളാര്‍ കോംപൗണ്ടില്‍ നടക്കും. മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉത്ഘാടനം...

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ യുവാവിനെ തല്ലിക്കൊന്നു

കര്‍ണാടകയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. എന്നാല്‍ കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. ഇതേ തുടര്‍ന്ന് 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സച്ചിന്‍,...
- Advertisement -spot_img

Latest News

ഇഷാനെ വീണ്ടും തഴഞ്ഞു; രോഹിത്തിനെയും കോഹ്‌ലിയെയും തരംതാഴ്ത്തി; BCCI പുതിയ കരാറുകൾ പ്രഖ്യാപിച്ചു

ബിസിസിഐയുടെ പുതിയ വാർഷിക കരാർ പുറത്ത്. എ പ്ലസ് വിഭാഗം പൂർണമായി ഒഴിവാക്കിയപ്പോൾ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. നിലവില്‍ വിരാട് കോഹ്‌ലി,രോഹിത്...
- Advertisement -spot_img