തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ. INSACOG പഠനത്തിൽ ആണ് കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമാണ് INSACOG.
ലോകത്ത് പടർന്ന് പിടിക്കുന്ന...
കൊച്ചി : കൊച്ചിയിൽ സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു. 59 വയസ് പ്രായമുളള, റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ജോലിചെയ്ത് ഉപജീവനം നടത്തുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്. കൈതകൾ നിറഞ്ഞ് നിൽക്കുന്ന റെയിൽ ട്രാക്കിന് സമീപത്ത് നിന്നും കരച്ചിൽ...
മുംബൈ: രോഹിത് ശര്‍മ വരുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും. ഹാര്‍ദിക് പണ്ഡ്യയെ നായകനാക്കിയതിന് പിന്നാലെയാണ് രോഹിത്തിന്റെ നീക്കം. പ്ലെയര്‍ ട്രേഡിലൂടെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പണ്ഡ്യയെ സ്വന്തമാക്കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ യുഗം അവസാനിക്കുകയാണെന്ന സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് പകരം ഹാര്‍ദിക്കിനെ പുതിയ നായകനായി...
മുംബൈ: നായകസ്ഥാനം ലഭിച്ചാൽ മാത്രമെ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചൂവരുവെന്ന ഉപാധി ഹാർദിക് പാണ്ഡ്യ വെച്ചിരുന്നതായി റിപ്പോർട്ടുകൾ. താരത്തെ ഗുജറാത്തിൽ നിന്ന് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഹാർദിക് ഇക്കാര്യം ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
ഹാർദികിന്റെ നായകസ്ഥാനം സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നുമാണ് അറിയുന്നത്. 2022ലാണ് അതുവരെ മുംബൈക്കൊപ്പമുണ്ടായിരുന്ന ഹാർദിക്, ടീം വിട്ട്...
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ആശങ്കകൾ ഉയർത്തി സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോടാണ് മരിച്ചയാൾക്ക് കൊവിഡ് ആയിരുന്നവെന്ന് സ്ഥിരീകരിച്ചത്. കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇയാളുടെ മരണശേഷമാണ് സംശയത്തെ തുടർന്ന് പരിശോധന നടത്തിയത്.കഴിഞ്ഞ ദിവസം കണ്ണൂരിലും...
മുംബൈ: രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ തകർന്ന ചുവപ്പ് ഹൃദയത്തിന്‍റെ ഇമോജി പോസ്റ്റ് ചെയ്ത് സഹതാരം സൂര്യകുമാർ യാദവ്. രോഹിത്തിനു പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈ ടീമിന്‍റെ നടപടിയിൽ ആരാധകർ വലിയ രോഷത്തിലാണ്.
ആരാധകർ മുംബൈ ഇന്ത്യൻസ് ടീമിന്റെ തൊപ്പിയും ജഴ്സിയും കത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു....
കാസര്‍കോട്: മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാള്‍ പിടിയില്‍. കാസര്‍കോട് ഏരിയാല്‍ സ്വദേശി മുസ്ഥഫയാണ് പിടിയിലായത്. 20 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപക്ക് തുല്യമായ അമേരിക്കന്‍ ഡോളറും ദിര്‍ഹവും പ്രതി സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെത്തി. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ഡി.വൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ്...
ജൊഹന്നസ്‍ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് ടീം ഇന്ത്യക്ക് ഇരട്ട തിരിച്ചടികളുടെ വാർത്ത. ഏകദിന സ്ക്വാഡില്‍ നിന്ന് പേസർ ദീപക് ചാഹർ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറിയപ്പോള്‍ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് ടെസ്റ്റ് പരമ്പര കളിക്കാനാവില്ല എന്നും ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ്...
റിയാദ്: സഊദി അറേബ്യയില്‍ വിമാന ടിക്കറ്റെടുക്കാനുള്ള പണം ഒരുമിച്ച് നല്‍കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇനി മുതല്‍ ഗഡുക്കളായി അടയ്ക്കാം. സഊദിയിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് ആണ് പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ ടിക്കറ്റുകള്‍ തവണ വ്യവസ്ഥയില്‍ ലഭിക്കും.
ഇതിനായി ഫ്ളൈ നാസും സഊദിയിലെയും ഗള്‍ഫ് മേഖലയിലെയും മുന്‍നിര ഷോപ്പിങ്, പെയ്മെന്റ്...
ബെംഗളൂരു: ജാതി സെൻസസിന്റെ പേരിൽ കർണാടകയിൽ വീണ്ടും പ്രതിസന്ധി. ജാതി സെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ബിജെപിയുടെയും ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എംഎൽഎമാര്‍ സര്‍ക്കാരിന് സംയുക്ത നിവേദനം നൽകി. കർണാടകയിൽ നിലവിലുള്ള ജാതിസെൻസസ് റിപ്പോർട്ട് പുറത്ത് വിടരുതെന്നാണ് ആവശ്യം. മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് പാര്‍ട്ടി ഭിന്നത മറന്ന് സമുദായ ഐക്യം മുൻനിര്‍ത്തി എംഎൽഎമാര്‍...
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...