Tuesday, October 28, 2025

Latest news

36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരം: പോത്തന്‍കോട് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല സ്വദേശികളുടെ മകന്‍ ശ്രീദേവിനെയാണ് വീടിന്റെ പുറകിലുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സരിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് സജി പോലീസിൽ പരാതി നൽകിയിരുന്നു....

ഭർതൃമാതാവിന്റെ മാനസിക പീഡനം, തലസ്ഥാനത്ത് യുവതി ജീവനൊടുക്കി; മര്‍ദ്ദനമേറ്റ തെളിവടക്കം പുറത്ത് വിട്ട് ബന്ധുക്കൾ

തിരുവനന്തപുരം : തിരുവല്ലത്ത് ഭർതൃ മാതാവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന് പരാതി. വണ്ടിത്തടം സ്വദേശി ഷഹന ഷാജിയാണ് ജീവനൊടുക്കിയത്. തിരുവല്ലം പോലീസ് കേസെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മരണം. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്ന് ഭ‍ര്‍തൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന്...

ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !! ജനുവരിയില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം :2024 ജനുവരിയില്‍ 16 ദിവസം രാജ്യത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണ് ബാങ്കുകള്‍ പ്രവർത്തിക്കാത്തത്. കേരളത്തില്‍ പത്തുദിവസമാണ് ബാങ്ക് അവധി. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് ജനുവരിയില്‍ മൊത്തം 16 അവധികള്‍ വരുന്നുണ്ട്. ഞായറാഴ്ചകളും രണ്ടാം ശനി, നാലാം...

ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമെന്ന് മുൻ കാമുകിയുടെ ഭീഷണി; പൊലീസിൽ പരാതി നൽകി മുൻ ഐ.പി.എൽ സ്റ്റാർ

മുംബൈ: മുൻ കാമുകി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി മുൻ ഐ.പി.എൽ സൂപ്പർതാരത്തിന്‍റെ പരാതി. രാജസ്ഥാൻ റോയൽസ് താരമായിരുന്ന കർണാടകയുടെ ലെഗ് സ്പിന്നർ കെ.സി. കരിയപ്പയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. തന്‍റെ ക്രിക്കറ്റർ കരിയർ അവസാനിപ്പിക്കുമെന്നാണ് മുൻ കാമുകിയുടെ ഭീഷണി. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് ടീമുകൾക്കുവേണ്ടിയും 29കാരനായ താരം കളിച്ചിട്ടുണ്ട്....

‘പാപ്പരാകുമെന്ന് പറഞ്ഞ സംസ്ഥാനം ശക്തമായി വളർന്നു; വാക്ക് തെറ്റിച്ചത് നിങ്ങൾ’; മോദിയെ വിമർശിച്ച് സിദ്ധരാമയ്യ

ബം​ഗളൂരു: കോൺ​ഗ്രസ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തങ്ങൾ നൽകിയ അഞ്ച് വാ​ഗ്ദാനങ്ങളും കോൺ​ഗ്രസ് നടപ്പാക്കിയിട്ടുണ്ടെന്നും പാർട്ടി അധികാരത്തിലെത്തിയാൽ‌ സംസ്ഥാനം പാപ്പരാകുമെന്ന മോദിയുടെ പരാമർശം തെറ്റാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. 'മോദി സാമ്പത്തിക വിദ​ഗ്ദനായിരുന്നോ? കോൺ​ഗ്രസ് മുന്നോട്ടുവെച്ച അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളും നടപ്പിലാക്കിയാൽ...

‘എവിടെ ആടിന്റെ മജ്ജ’; വിവാഹവിരുന്നിൽ തർക്കം, പൊലീസെത്തിയിട്ടും പരിഹാരമില്ല, ഒടുവിൽ?

ഹൈദരാബാദ്: പപ്പടം കിട്ടിയില്ല എന്ന കാരണത്താൽ വിവാഹവേദിയിൽ കൂട്ടത്തല്ല് നടന്ന സംഭവം കേരളത്തിൽ വലിയ വാ‍ർത്തയായിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് തെലങ്കാനയിൽ നടന്നിരിക്കുന്നത്. വിവാഹ വിരുന്നിൽ ആടിന്റെ മജ്ജയില്ലെന്ന കാരണത്താൽ വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ് ഇവിടെ. തെലങ്കാനയിലെ ജ​ഗ്ദിയാൽ സ്വദേശിനിയാണ് വധു. നിസാമാബാദ് സ്വദേശിയാണ് വരൻ. വരന്റെ വീട്ടിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു....

ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കൊച്ചി: അവധിക്കാലമായതിനാല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയെന്ന് അധികൃതര്‍. ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അതേസമയം, രാജ്യത്ത് കേസുകള്‍ കൂടി വരികയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്...

ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം; അഭിനന്ദിച്ച് സമസ്ത യുവനേതാവിന്റെ കുറിപ്പ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായിരുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാരുടെ ഖബറിടം സന്ദർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ചൊവ്വാഴ്ച രാവിലെയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കൂടിയായ കാന്തപുരം പുതിയങ്ങാടിയിലെ മഖ്ബറയിലെത്തിയത്. സമസ്തയിൽ ശംസുൽ ഉലമ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രട്ടറി...

കഞ്ചാവ് സംഘത്തിന്റെ ക്രൂരത കോഴികളോടും; വീട് ആക്രമിച്ച് മതിയാകാത്ത സംഘം കുത്തിപ്പൊട്ടിച്ചത് കോഴികളുടെ കണ്ണുകള്‍

തൃശൂര്‍ എരവിമംഗലത്ത് കഞ്ചാവ് സംഘം വീട് ആക്രമിച്ചു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഷാജുവിന്റെ വീട്ടിലെ കോഴികളുടെ കണ്ണുകള്‍ അക്രമി സംഘം കുത്തിപ്പൊട്ടിച്ചത് കുടുംബത്തെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വ്യാപകമായ ആക്രമണമാണ് അക്രമി സംഘം നടത്തിയിട്ടുള്ളത്. വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനല്‍ അടിച്ച് തകര്‍ത്ത സംഘം പുല്‍ക്കൂട് നശിപ്പിച്ച് ഇതില്‍ കുരിശ് സ്ഥാപിക്കുകയും ഫിഷ്...

കടം വാങ്ങിയ 1500 തിരികെ നൽകിയില്ല; അയൽവാസി യുവാവിനെ കുത്തിക്കൊന്നു

സാമ്പത്തിക ഇടപാടുകളിൽ തർക്കം ഉണ്ടാകുന്നതും അത് അക്രമങ്ങൾ നടക്കുന്നതുമായ വാർത്തകൾ ഏറെ പുറത്തുവരാറുണ്ട്. എന്നാൽ വെറും 1500 രൂപയുടെ പേരിൽ അക്രമവും തുടർന്ന് കൊലപാതകവും ഉണ്ടായ സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ശ്ചിമ ഡൽഹിയിലെ പഞ്ചാബി ബാഗ് ഏരിയയിൽ കടം വാങ്ങിയ 1500 തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസി യുവാവിനെ കുത്തിക്കൊന്നു. ഡിസംബർ...
- Advertisement -spot_img

Latest News

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വനിതാ ഹോസ്റ്റൽ 28ന് നാടിന് സമർപ്പിക്കും

മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...
- Advertisement -spot_img