Wednesday, July 23, 2025

Latest news

ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും; ഏകീകൃത പോർട്ടലുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. അതിനായി ഒറ്റ വെബ് പോർട്ടലിൽ നിലവിൽ വന്നു. ‘സൗദി വിസ’ എന്ന പേരിലാണ് ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി...

പണികിട്ടി; വീടിന്റെ തൊട്ടടുത്തുള്ള ക്യാമറ കണ്ടില്ല, 250 ട്രാഫിക് നിയമലംഘനം, പിഴയൊടുക്കേണ്ടത് 1.34 ലക്ഷം

ട്രാഫിക് നിയമം ലംഘിച്ചാൽ പിഴയൊടുക്കേണ്ടി വരും. അതിപ്പോൾ ഹെൽമെറ്റ് ഇല്ലാത്തതായാലും ശരി, സി​ഗ്നൽ കിട്ടും മുമ്പ് വണ്ടിയോടിച്ച് പോവുന്നതായാലും ശരി. ചെറിയ തുക മുതൽ വമ്പൻ തുക വരെ വിവിധ നിയമലംഘനങ്ങൾക്ക് പിഴയൊടുക്കേണ്ടിയും വരും. അതുപോലെ, ബം​ഗളൂരുവിൽ ഒരാൾ 250 തവണയാണ് ട്രാഫിക് നിയമം ലംഘിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിഴയൊടുക്കേണ്ടതോ 1.34 ലക്ഷം...

അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ വീഡിയോ പകർത്തിയയാൾ അറസ്റ്റിൽ

ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയാൾ അറസ്റ്റിൽ. ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വീഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. രാമക്ഷേത്രത്തിന്റെ പത്താം നമ്പർ ഗേറ്റിന് സമീപമെത്തി വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം. രാം...

ഗൾഫ് വിപണിയെ പൊള്ളിച്ച് ഉള്ളി വില; എല്ലാ രാജ്യങ്ങളിലും വില കുത്തനെ കൂടി

മസ്കത്ത്: ഉള്ളിക്ക് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഉള്ളി വില കുത്തനെ ഉയർന്ന് ഗൾഫ് നാടുകൾ. ഗൾഫ് വിപണിയെ മൊത്തം ബാധിച്ച ഉള്ളി വിലയുടെ കുതിപ്പ് ഒമാനിലും ശക്തമാണ്. ഒമാനിൽ കി​ലോക്ക് 200 ബൈ​സ ഉ​ണ്ടാ​യി​രു​ന്ന സ​വാ​ള​ക്കി​പ്പോ​ള്‍ 600 – 700 ബൈ​സ എ​ന്ന നി​ല​യി​ലേ​ക്ക്‌ ചി​ല്ല​റ വി​ല്‍പ​ന എ​ത്തി. ഇന്ത്യൻ ഉള്ളിയുടെ വില...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഷർട്ടിന്റെ ബട്ടനിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ സ്വർണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രങ്ങളുടെ ബട്ടണില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷ്റത്താണ് പിടിയിലായത്. സ്വര്‍ണം കടത്തിയ രീതിയാണ് വിചിത്രം. കുട്ടികളുടെ ഉടുപ്പിന്‍റെ ബട്ടണുകളിലാണ് ഈ സ്വര്‍ണം തയ്പ്പിച്ചുവെച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ നിറം മാറ്റുകയും ചെയ്തു. 12 വസ്ത്രങ്ങളിലാണ് സ്വര്‍ണ ബട്ടണുകള്‍ തുന്നിപ്പിടിപ്പിച്ചിരുന്നത്. 235 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ കസ്റ്റംസ്...

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറിലെ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; ലേലത്തില്‍ റെക്കോര്‍ഡിട്ട് പാറ്റ് കമിന്‍സ്; 20.50 കോടിക്ക് ഹൈദരാബാദില്‍

ദുബായ്: ഐപിഎല്‍ ലേലത്തിന്‍റെ ചരിത്രത്തിലാദ്യമായി 20 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരമായി ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് കിംഗ്സ് 18.50 കോടി മുടക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കിയതായിരുന്നു ഐപിഎല്ലില്‍ ഒരു കളിക്കാരനായി ടീം മുടക്കിയ ഏറ്റവും വലിയ തുക. ആ റെക്കോര്‍ഡാണ് കമിന്‍സ് ഇന്ന്...

ഗ്യാന്‍വാപിയില്‍ ക്ഷേത്ര നിര്‍മാണം: മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

ലഖ്നൗ: ഗ്യാന്‍വാപിയില്‍ നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. ഗ്യാന്‍വാപിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി തേടിയതിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ക്ഷേത്ര നിര്‍മാണത്തിന് അനുമതി തേടാന്‍ ആരാധനാലയ നിയമം തടസമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗ്യാന്‍വാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്....

ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ മാറ്റം

മുംബൈ: ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ കാതലായ മാറ്റം. വരും സീസണ്‍ മുതല്‍ ഓരോ ഓവറിലും രണ്ട് വീതം ബൗണ്‍സറുകള്‍ ബൗളര്‍മാര്‍ക്ക് എറിയാമെന്ന് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ബാറ്റര്‍മാരും ബൗളര്‍മാരും തമ്മിലുള്ള പോരാട്ടം കൂടുതല്‍ കടുക്കാന്‍ വേണ്ടിയാണ് ഈ മാറ്റം വരുത്തുന്നത്. ഇന്ത്യന്‍ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ സയ്യിദ്...

അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും തഴഞ്ഞു; രാമക്ഷേത്ര ഉദ്ഘാടനത്തിന് വരേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ രഥയാത്ര നടത്തുകയും ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത ബിജെപി നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണമില്ല. പ്രായവും ആരോഗ്യപരവുമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇരുവരുയെും പ്രതിഷ്ഠാചടങ്ങിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചതായി ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്...
- Advertisement -spot_img

Latest News

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത്

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...
- Advertisement -spot_img