Saturday, February 7, 2026

Latest news

സംസ്ഥാനത്ത് ഡെങ്കി-എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നാണ് വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗത്തിന് പിന്നാലെയാണ് മുന്നറിയിപ്പ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15-നകം മൈക്രോ പ്ലാന്‍ തയ്യാറാക്കാനാണ് ആരോ​ഗ്യവകുപ്പ് നൽ‌കിയിരിക്കുന്ന നിർദേശം. പേവിഷബാധാ പ്രതിരോധ വാക്‌സിനെതിരായ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുകപടർന്ന സംഭവം; ശ്വാസം കിട്ടാതെ രോ​ഗികൾ മരിച്ചതായി വിവരം, 4മൃതദേഹങ്ങൾ മോർച്ചറിയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. സംഭവശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്നത്. എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ, അത്യാഹിത വിഭാഗത്തിൽ നിന്നും മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട്...

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം: ദക്ഷിണ കന്നഡ ബന്ദ് പൂര്‍ണ്ണം; മംഗ്‌ളൂരുവില്‍ ബസിനു നേരെ കല്ലേറ്, നഗരത്തില്‍ 144 പ്രകാരം നിരോധനാജ്ഞ

മംഗ്‌ളൂരു: ബജ്‌പെയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദക്ഷിണകന്നഡ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് ബന്ദ്. കടകളെല്ലാം പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നു. വാഹന സര്‍വ്വീസും നിലച്ചു. മംഗ്‌ളൂരു നഗരത്തില്‍ വെള്ളിയാഴ്ച്ച രാവിലെ റോഡിലിറങ്ങിയ സ്വകാര്യ ബസിനു നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ്...

കൊല്ലപ്പെട്ട സുഹാസ് ഷെട്ടി ഫാസിൽ വധക്കേസ് പ്രതി; കാറിൽ പോകവേ തടഞ്ഞുനിർത്തി ആക്രമണം, അക്രമികൾക്കായി വ്യാപക അന്വേഷണം

മംഗളൂരു: മംഗളൂരുവിൽ ഇന്നലെ ക്രൂരമായി കൊലചെയ്യപ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ സുഹാസ് ഷെട്ടി (30) നേരത്തെ കാട്ടിപ്പള്ളയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി. മൂന്ന് വർഷം മുമ്പാണ് ഫാസിലിനെ തുണിക്കടയിൽ കയറി ഒരു സംഘം വെട്ടിക്കൊന്നത്. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിലായിരുന്നു ഫാസിലിന്‍റെ കൊല. ഫാസിൽ കൊലക്കേസിലെ...

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്....

രക്ഷയില്ലാതെ രാജസ്ഥാന്‍; 100 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി മുംബൈ ഒന്നാം സ്ഥാനത്ത്

ജയ്പൂര്‍: ഐ.പി.എല്ലിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് തലപ്പത്ത്. രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 100 റൺസിന് തകർത്താണ് മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മുംബൈ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ...

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം, നിരവധി കൊലക്കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടി വെട്ടേറ്റുമരിച്ചു

മംഗളൂരു: മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദൾ നേതാവായിരുന്ന ആളെ അക്രമികൾ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. നിലവിൽ സുഹാസ് ഷെട്ടി ബജ്രംഗ്ദളിൽ സജീവമല്ല. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘർഷാവസ്ഥ...

‘സർബത്ത് വിറ്റ് കിട്ടുന്ന പണം മദ്രസയും പള്ളിയും പണിയാൻ ഉപയോഗിക്കുന്നു’; ബാബ രാംദേവിന്റെ പരാമർശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

റൂഹ് ഹഫ്‌സയുടെ നിർമാതാക്കളായ ഹംദാർദിനെതിരെ ബാബ രാംദേവ് നടത്തിയ വിവാദമായ “സർബത്ത് ജിഹാദ്” പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി ഹൈക്കോടതി. അധിക്ഷേപപരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം കോടതിയലക്ഷ്യ നോട്ടീസ് അയക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. രാംദേവ് ആരുടെയും നിയന്ത്രണത്തില്‍ അല്ലെന്നും തന്റേതായ ലോകത്തില്‍ ജീവിക്കുകയാണെന്നും...

മരിച്ചവരുടെ പേര് ഇനി വോട്ടർ പട്ടികയിൽ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് സുപ്രധാന മാറ്റങ്ങൾ

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) മൂന്ന് നൂതന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. മരണ രജിസ്ട്രേഷൻ ഡാറ്റ ഇലക്ടറൽ ഡാറ്റാബേസുമായി സംയോജിപ്പിക്കൽ, വോട്ടർ വിവര സ്ലിപ്പുകളുടെ ഡിസൈൻ പരിഷ്കരണം, ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLO) ഏകീകൃത ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകൽ എന്നിവയാണ് പുതിയ പരിഷ്കാരങ്ങൾ. മരണ രജിസ്ട്രേഷൻ ഇലക്ട്രോണിക്...

ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധക്ക്, ഈ പറയുന്ന മോഡലുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? എന്നാൽ മെയ് 5 മുതൽ വാട്സാപ്പ് ഇവയിൽ ലഭ്യമാകില്ല

ഐഫോൺ ഉപയോഗിക്കുന്നവരാണോ? അതിൽ വാട്സാപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഈ പ്രധാന വിവരം അറിഞ്ഞിരിക്കണം. മെയ് അഞ്ച് മുതൽ എല്ലാ ഐഫോൺ മോഡലുകളിലും വാട്സാപ്പ് ലഭ്യമാകില്ല. ഐ.ഒ.എസിൻറെ ഔട്ട്ഡേറ്റഡ് വെർഷനുള്ള ചില മോഡലുകളിലാണ് ലഭ്യമാകാത്തത്. എന്നാൽ ഐ.ഒ.എസ് 15.1 ന് ശേഷം ഇറങ്ങിയ ഫോണുകൾ ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല. അവയക്കു മുമ്പ് ഇറങ്ങിയ ഫോണുകളിലാണ് വാട്സാപ്പ്...
- Advertisement -spot_img

Latest News

ഇഷാനെ വീണ്ടും തഴഞ്ഞു; രോഹിത്തിനെയും കോഹ്‌ലിയെയും തരംതാഴ്ത്തി; BCCI പുതിയ കരാറുകൾ പ്രഖ്യാപിച്ചു

ബിസിസിഐയുടെ പുതിയ വാർഷിക കരാർ പുറത്ത്. എ പ്ലസ് വിഭാഗം പൂർണമായി ഒഴിവാക്കിയപ്പോൾ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. നിലവില്‍ വിരാട് കോഹ്‌ലി,രോഹിത്...
- Advertisement -spot_img