ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബെംഗളുരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രജ്വലിനെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന...
കുമ്പള.കുമ്പള നഗരത്തിലെ വഴിയോര കച്ചവടവുമായി ബന്ധപെട്ട് പഞ്ചായത്തിൽ നൽകിയ പരാതിയിലെ ഉള്ളടക്കവും പേര് വിവരങ്ങളും പരസ്യപ്പെടുത്തി സെക്രട്ടറി നഗ്നമായ നിമയ ലംഘനം നടത്തിയതായും ഇതിനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരാതിയിൽ...
കൊച്ചി: കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മിമിക്രിതാരം, ഗായകൻ, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്ക്രീനിലും സിനിമയിലും എത്തുന്നത്....
ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമിയിൽ നിന്നാണ് ഇന്ത്യയുടെ പിന്മാറ്റം. കളിക്കാനാകില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. ഇന്ത്യ പിൻമാറിയതോടെ പാകിസ്ഥാൻ ഫൈനലിലെത്തി. ഏഷ്യ കപ്പിൽ കളിക്കാനുള്ള ബിസിസിഐ തീരുമാനം വിവാദമായിരിക്കെയാണ് പിന്മാറ്റം. ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ -പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു.
ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തില്‍...
തിരുവനന്തപുരം: മൂത്രനാളിയിലൂടെ മൂന്ന് മീറ്ററോളം ഇലക്ട്രിക് വയര്‍ കുത്തിക്കയറ്റി യുവാവ്. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിക്കുമ്പോള്‍ വയര്‍ മൂത്ര സഞ്ചിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാല്‍ യുവാവ് ഇത് ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
ആശുപത്രിയിലെത്തിച്ച യുവാവിന്റെ വയറ്റില്‍ നിന്ന് വയര്‍...
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, ബേസില്‍ എന്‍ പി, എം നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് ഉള്‍പ്പെട്ടത്. ഇതില്‍ ടീമിന്റെ ഉപനായകനാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അസറുദ്ദീന്‍. റിസര്‍വ്...
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസി പ്രതി ഗോവിന്ദച്ചാമിയെ പിചികൂടാൻ പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വഷണം തുടങ്ങിയതായി ഡിജിപി റവാഡ എ. ചന്ദ്രശേഖർ അറിയിച്ചു. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ...
കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. വ്യാപക തിരച്ചിൽ ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ അറിയിക്കുക.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ...
ന്യൂഡൽഹി: ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നർ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40.1% നിയന്ത്രിക്കുന്നതായി സാമ്പത്തിക വിശകലന വിദഗ്ദ്ധൻ ഹാർദിക് ജോഷിയുടെ സമീപകാല വിശകലനം ചൂണ്ടികാണിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയൽ പ്രഭുക്കന്മാർ കൈവശം വച്ചിരുന്നതിനേക്കാൾ കൂടുതലാണ് ഇതെന്നതാണ് ശ്രദ്ധേയം. അതേസമയം, ജനസംഖ്യയുടെ അടിത്തട്ടിലുള്ള 50% പേർ 6.4% മാത്രമേ കൈവശം വെക്കുന്നുള്ളു.
ലോക അസമത്വ ഡാറ്റാബേസിൽ...