Friday, July 18, 2025

Latest news

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസിൽ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടിയിൽ ചേർന്നു. ഇക്കാര്യം വൈഎസ്ആർ പാർട്ടി തങ്ങളുടെ ഔദ്യോ​ഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. വിഡിയോ സഹിതമാണ് ട്വീറ്റ്. 38 വയസുകാരനായ താരം 2019ലാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. കഴിഞ്ഞ സീസൺ വരെ ഐപിഎലിൽ കളിച്ച താരം ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്നു....

ന്യൂ ഇയർ സമ്മാനം! ജനന-മരണ, വിവാഹ രജിസ്‌ട്രേഷന്‍, വ്യാപര ലൈസൻസ്, എല്ലാം എളുപ്പം, ഒന്നു മുതൽ കെ-സ്മാർട്ട്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നു മുതല്‍ നിലവിൽ വരും. ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ കെ-സ്മാർട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ...

പുക പരിശോധനയിൽ ഇനി തട്ടിപ്പ് നടക്കില്ല, എട്ടിന്‍റെ പണിയുമായി കേന്ദ്രം, എല്ലാ വാഹനങ്ങൾക്കും ബാധകം !

ദില്ലി: മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര,  പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം. പുക പരിശോധന നടത്തുന്ന വീഡിയോ വെറുതെ ചിത്രീകരിച്ചാല്‍ മാത്രം പോര, സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് വീഡിയോ സര്‍ക്കാരിന്റെ പരിവാഹന്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം. രാജ്യത്തെ...

ഷഹാനയുടെ മരണത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം; നൗഫലിനെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പ്രതി നൗഫലിന്റെ അറസ്റ്റ് ഉടൻ രേഖപെടുത്തും. നൗഫലിനെ ചോദ്യം ചെയ്യുന്നതോടെ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ. 22 വയസ്സുകാരി ഷഹ്ന, ഭർതൃവീട്ടിൽ ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഹ്നയുടെ ഭർത്താവ് നൗഫലിനെ കസ്റ്റഡിയിലെടുത്ത്‌ വിശദമായി ചോദ്യം ചെയ്യാനാണ്...

ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; വധശിക്ഷ വിധിച്ചത് മലയാളി ഉൾപ്പടെ 8 പേർക്ക്

ദില്ലി: ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർ‌ട്ട്. മലയാളി ഉൾപ്പടെ 8 പേർക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിക്കപ്പെട്ടാണ് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചത്. സംഭവത്തിൽ...

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 51.9 കിലോ കഞ്ചാവ്, 2 കാസർഗോഡ് സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കാറിനുള്ളിൽ നിന്നും 52 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ബെംഗളൂരുവിൽ നിന്നും കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ (36), എന്നിവരാണ്...

കണ്ണടച്ച് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ട; ക്യൂ ആര്‍ കോഡ് തട്ടിപ്പുകള്‍ പെരുകുന്നു

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍...

കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്; ടിക്കറ്റ് നിരക്ക് 20,000 രൂപ മുതൽ

കരിപ്പൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി അബുദബിയുടെ ഔദ്യോഗിക എയർലൈനായ ഇത്തിഹാദ്. ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോർട്ട്‌ ചെയ്തു. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കു വന്ന നിയന്ത്രണവുമാണ് ഇത്തിഹാദ് സർവീസുകളെ ബാധിച്ചത്. കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്നു....

പിണറായി 24 മണിക്കൂറും ജോലി ചെയ്യുന്നു; നിരന്തരം സഞ്ചരിക്കുന്നു; മുഖ്യമന്ത്രിക്ക് കാരവന്‍ വേണമെന്ന് എഡിജിപി

മുഖ്യമന്ത്രി പിണറായി വിജയനായി കാരവന്‍ വാങ്ങിക്കണമെന്ന ആവശ്യവുമായി ക്രമസമാധാനവിഭാഗം എഡിജിപി എം.ആര്‍. അജിത്കുമാര്‍. മുഖ്യമന്ത്രി നിരന്തരം സഞ്ചരിക്കുന്ന ആളാണ്. അതിനാല്‍ സഞ്ചരിക്കുന്ന ഓഫീസിന് കാരവന്‍ ആവശ്യമാണ്. മുഖ്യമന്ത്രി ഒരാളേയുള്ളൂ. അദ്ദേഹം 24 മണിക്കൂറും ജോലിചെയ്യുന്ന ആളാണ്. അല്പനേരം മാറിനിന്നാല്‍ ആ റോള്‍ ചെയ്യാന്‍ വേറൊരു മുഖ്യമന്ത്രി നമുക്കില്ല. അതിനാല്‍ ഏതുനേരത്തും അതിന് കഴിയുന്ന സംവിധാനമാണ് മുഖ്യമന്ത്രിക്ക്...

‘എൻ്റെ ഫോട്ടോ എടുത്ത് മാറ്റണം; ദൈവത്തോട് മാത്രമേ പ്രാർഥിക്കാൻ പാടുള്ളൂ’; ​ഗാന്ധിഭവനിലെ പ്രാർഥനാ ഹാളിൽ തന്റെ ചിത്രം കണ്ട എം.എ യൂസഫലി

കൊല്ലം: അനാഥരായ വയോജനങ്ങൾക്കായുള്ള അഗതി മന്ദിരത്തിലെ പ്രാർഥനാ ഹാളിൽ സ്ഥാപിച്ച തന്റെ ചിത്രം എടുത്തുമാറ്റണമെന്ന് അഭ്യർഥിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി. പ്രാർഥന ദൈവത്തിനോടേ പാടൂള്ളൂവെന്നും യൂസുഫലി പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസികൾക്ക് താമസിക്കാനായി ലുലു ഗ്രൂപ്പ് നിർമിച്ചുനൽകുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയപ്പോഴായിരുന്നു നിലവിലുള്ള കെട്ടിടത്തിലെ പ്രാർഥനാ ഹാളിൽ...
- Advertisement -spot_img

Latest News

‘നിമിഷപ്രിയക്ക് മാപ്പുനൽകരുത്’; തലാലിന്റെ സഹോദരന്റെ FB-യിൽ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...
- Advertisement -spot_img