മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരസഭ ചെയർപേഴ്സനായി മുസ്ലിം ലീഗിലെ ഡോക്ടർ കെ ഹനീഷയെ തെരഞ്ഞെടുത്തു. ഒരു സിപിഎം കൗൺസിലറുടെ വോട്ട് ഉൾപ്പെടെ 20 വോട്ടാണ് ലീഗ് സ്ഥാനാർഥിയായ ഹനീഷയ്ക്ക് ലഭിച്ചത്. സിപിഎമ്മിന്റെ ചെയർപേഴ്സൺ സ്ഥാനാർഥിക്ക് 7വോട്ടും ലഭിച്ചു. അതേസമയംം, ഒരു സി പി എം കൗൺസിലർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. നഗരസഭാ അധ്യക്ഷയായിരുന്ന...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാാജ് വീഴ്ത്തിയത്. ഒമ്പത് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് ആറ് പേരെ പുറത്താക്കിയത്. സിറാജിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയെ കേവലം 55 റണ്‍സിന് പുറത്താക്കാനും ഇന്ത്യക്കായി. എയ്ഡന്‍ മാര്‍ക്രം, ഡീന്‍ എല്‍ഗാര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിംഗ്ഹാം,...
ഡ്രൈവിങ്ങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ കര്‍ശനമാക്കുമെന്നും ഈ ആഴ്ച മുതല്‍ തന്നെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ലൈസന്‍സുള്ള പല ആളുകള്‍ക്കും ഡ്രൈവിങ്ങ് അറിയാമെങ്കിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ അറിയാത്ത സാഹചര്യമുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും...
കേരളത്തില്‍ ഏറെ വിവാദമായ സംഭവമായിരുന്നു 1984ലെ ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോ വധക്കേസ്. ഇവിടെ കൊല്ലപ്പെട്ടയാളിന്റെ പേരിനേക്കാള്‍ കുപ്രസിദ്ധി നേടിയത് സുകുമാരക്കുറുപ്പ് എന്ന കൊലപാതകി ആയിരുന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും കുറുപ്പ് കേരള പൊലീസിന്റെ കണ്ണുവെട്ടിച്ച് കാണാമറയത്ത് തുടരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.
കുറുപ്പ് മലയാളി മനസുകളില്‍ നിറച്ച ഭീകരത കാലങ്ങള്‍ക്കിപ്പുറവും കേരളക്കരയ്ക്ക് ഒരു ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കില്ല. കേരള...
പൊലീസ് ഡ്യൂട്ടിയ്ക്കുള്ള ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അവഹേളിച്ച് പോസ്റ്റ്. തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ കിരണ്‍ ദേവ് ആണ് വിവാദ പോസ്റ്റ് പങ്കുവച്ചത്. ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് കിരണ്‍ ദേവ്.
തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ക്ക്...
ബെംഗളൂരു: ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ എസ് വിജയമ്മയും മകൾ ശർമിളയ്ക്ക് ഒപ്പം കോൺഗ്രസിൽ ചേർന്നേക്കും. നാളെ വൈഎസ്ആർടിപി എന്ന തന്‍റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താനിരിക്കുകയാണ് വൈ എസ് ശർമിള. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്ക് എതിരെ പാർട്ടിയുടെ മുഖമായി ഇരുവരെയും നിർത്താനാണ് കോൺഗ്രസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍...
കേപ്ടൗണ്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 12 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സിറാജിന്...
കർണാടകയിലെ ബെലഗാവി ജില്ലയില്‍ വീട്ടുമുറ്റത്തു നിന്ന് കൂട്ടികള്‍ പൂക്കള്‍ പറിച്ചതില്‍ അംഗണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് ക്രൂരത. ഗുരുതരമായി പരുക്കേറ്റ ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസൂർട്ടെ ഗ്രാമത്തിലെ അംഗണവാടി ജീവനക്കാരിയായ സുഗന്ധ മൊറെയാണ് ആക്രമണത്തിന് ഇരയായത്.
പോലീസില്‍ ലഭിച്ച പരാതി പ്രകാരം ബസൂർട്ടെ സ്വദേശിയായ കല്യാണ്‍ മോറാണ് പ്രതി. പുതുവത്സര ദിനത്തില്‍ നടന്ന സംഭവത്തില്‍ ഇതുവരെ...
ദുബൈ: നിങ്ങൾ വേഗപരിധിക്കുള്ളിൽ വാഹനമോടിക്കുന്നുവെങ്കിലും, വേഗതയേറിയ പാതയിൽ ആരെങ്കിലും നിങ്ങളെ ചാരി മറികടക്കുന്നുണ്ടോ? അപകടം ഏറെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വർധിച്ചതോടെ ബോധവത്‌കരണ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ദുബൈ പൊലിസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ).
GiveWayInTheFastLane എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുന്നത്. വാഹനമോടിക്കുന്നവർ ഫാസ്റ്റ് ലെയ്ൻ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. നിങ്ങൾ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...