ഒലീവ് യൂ എ ഇ പുതിയ കമ്മീറ്റി നിലവിൽ വന്നു. ഓൺ ലൈൻ മുഖാന്തരം നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി മുഹമ്മദ് കുട്ടി വൈസ് പ്രസിഡന്റായി അഫ്സൽ പാട്ടം . ഇർഫാൻ . സെക്രട്ടറിയായി സലാം ബി.പി ജോയിന്റ് സെക്രട്ടറിയായി മെയ്ദു കല്ലട്ടി നജീബ് ട്രഷററായി മുനീബ് വർക്കിംങ്ങ് കമ്മിറ്റിയായി ഇർഷാദ് .ഇഖ്ബാൽ...
റിയാദ്: സൗദിയിൽ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മൂന്നര ലക്ഷം വിദേശികൾ ഇസ്‌ലാമിലേക്ക് കടന്നു വന്നതായാണ് കണക്കുകൾ പറയുന്നത്. സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ ഗൈഡൻസ് മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.
സൗദിയിലെത്തുന്ന വിദേശികൾ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും പരിചയപ്പെടുന്നതിനും കൂടുതൽ താൽപര്യം പ്രകടിപ്പിക്കുന്നതായി സൗദി ഇസ്‌ലാമിക് അഫയേഴ്സ് ദഅവ...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 99 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഹിസാമുദ്ദീനിൽനിന്നാണ് 1.6 കിലോ സ്വർണം പിടിച്ചത്. സ്വർണമിശ്രിതം അഞ്ച് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമ്മിഷണർമാരായ ഇ.വി. ശിവരാമൻ, ടി.എൻ. സുനിൽ, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ദീപക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമായതാണ്...
പട്ന: അയോധ്യയിലെ രാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. ബിഹാറിലെ അരാരിയ ജില്ല സ്വദേശിയായ
ഇന്തെഖാബ് ആലം (21) ആണ് പിടിയിലായത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയാണെന്നും ജനുവരി 22-ന് രാമക്ഷേത്രത്തില്‍ സ്ഫോടനം നടത്തുമെന്നുമായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.
ജനുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറായ 112-ല്‍ വിളിച്ചായിരുന്നു...
കുമ്പള: എം.ഡി.എം.എ.യുമായി മൂന്നുപേർ കുമ്പള പോലീസിന്റെ പിടിയിലായി. മംഗൽപ്പാടി കയ്യാറിലെ മുഹമ്മദലി (27) പുത്തിഗെ മുഖാരിക്കണ്ടത്തെ ഉബൈദ് (22) കയ്യാറിലെ അബ്ദുൾ റഹ്മാൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 3.87 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പുത്തിഗെ മുഖാരിക്കണ്ടത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്.ഞായറാഴ്ച വാഹന പരിശോധനയ്ക്കിടയിൽ കുമ്പള എ.എസ്.ഐ. കെ.ആർ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്...
ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ പ്രതികൾ അർധരാത്രി കീഴടങ്ങി. പ്രതികൾ കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികൾ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതികൾ കീഴടങ്ങിയത്. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ ഗോദ്ര...
മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ രാത്രി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും...
അടുത്തിടെയായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സാപ്പ് പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണുകളിലെ 'നിയർ ബൈ ഷെയർ'ന് സമാനമായ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ 'ഷേക്ക്' ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും.
ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ....
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പൊതു അവധി. ചടങ്ങ് നടക്കാനിരിക്കുന്ന നാളെയാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനം നിലനിൽക്കുന്നതിനിടെയാണ് അവധി പ്രഖ്യാപനം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ ആദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത്.
നാളെയാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിൻ്റെ ഭാഗമായി...
ന്യൂഡല്‍ഹി : രാജ്യ വ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികള്‍ നവംബറില്‍ ആരംഭിക്കും. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം...